Wednesday, March 23, 2016

അടിമത്ത വ്യവസ്ഥ നിലനിര്‍ത്തുകയല്ല ഉന്മൂലനം ചെയ്യുകയാണ് ഇസ്‌ലാം ചെയ്യുന്നത് | ടി ടി എ റസാഖ്



ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ സമൂഹത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും അടിമത്തം വ്യാപകമായിരുന്നു. കടം, യുദ്ധം, പട്ടിണി, തട്ടിയെടുക്കല്‍, മനുഷ്യക്കടത്ത് അങ്ങനെ പല വഴികളിലൂടെയും മനുഷ്യര്‍ അടിമകളാക്കപ്പെട്ടു. അടിമ-ഉടമ ബന്ധങ്ങള്‍ അന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ അവിഭാജ്യ ഘടകമായി മാറി. അടിമത്തം നിയമം മൂലം നിരോധിക്കുക എന്നത് ആ കാലഘട്ടത്തില്‍ ദാരിദ്ര്യം നിയമം മൂലം നിരോധിക്കുന്നതിന് തുല്യമായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാം അടിമ സമ്പ്രദായത്തിനുമേല്‍ ചട്ടങ്ങളും നിയന്ത്രണങ്ങളുമുണ്ടാക്കുകയായിരുന്നു.

അടിമകളെ കൈവശപ്പെടുത്താന്‍ കല്പിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും ഖുര്‍ആനിലോ നബിവചനങ്ങളിലോ കാണാന്‍ കഴിയില്ല. മറിച്ച് അവരെ സ്വതന്ത്രരാക്കാന്‍ ആവശ്യപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളും സന്ദേശങ്ങളും കാണാവുന്നതാണ്. മുഹമ്മദ് നബിയുടെ ശക്തവും ലളിതവുമായ ഒരു സന്ദേശം 'രോഗിയെ സന്ദര്‍ശിക്കുക, വിശക്കുന്നവനെ ഊട്ടുക, അടിമയെ മോചിപ്പിക്കുക' എന്നാണ് (ബുഖാരി). പല പാപങ്ങള്‍ക്കും പരിഹാരമായി അടിമ മോചനം ഇസ്‌ലാം നിയമമാക്കി. മുസ്‌ലിംകളില്‍ നിന്ന് പിരിച്ചെടുക്കുന്ന നിര്‍ബന്ധ ദാനം (സകാത്ത്) അടിമമോചനത്തിനും വകയിരുത്താന്‍ ഖുര്‍ആന്‍ അനുശാസിച്ചു.

ജൂത ക്രൈസ്തവരും അടിമത്തവും

അടിമത്തത്തെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ നിരവധിയാണ്. അവ ഉള്‍ക്കൊള്ളുന്ന അസുഖകരമായ പല സന്ദേശങ്ങളും ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. ജൂത നിയമങ്ങളുടെയും സ്ഥിതി ഇതുതന്നെ. എന്നാല്‍ ജൂത ക്രൈസ്തവര്‍ ഇന്ന് അവരുടെ പൊതു ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും അത്തരം പരാമര്‍ശങ്ങള്‍ ഒരു വിഷയമാക്കുന്നത് കാണാറില്ല. പൗരാണിക കാലത്തെ അടിമ- ഉടമ സമ്പ്രദായങ്ങള്‍ ഇന്ന് നിലവിലില്ലാത്തതുകൊണ്ടായിരിക്കാം. എന്നാല്‍ മുസ്‌ലിംകളില്‍ ഇന്നും അടിമത്തം നിലനില്ക്കുന്നു എന്ന രീതിയിലാണ് ക്രൈസ്തവ- ഓറിയന്റലിസ്റ്റ് പരിവാര്‍ നടത്തുന്ന ചര്‍ച്ചകള്‍ കേട്ടാല്‍ തോന്നുക.

അടിമത്തത്തെ ഐക്യരാഷ്ട്രസഭ പ്രധാനമായ മൂന്ന് സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍വചിച്ചിരിക്കുന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലായിരിക്കുക, അദ്ദേഹത്തിന്റെ ആജ്ഞാധികാരത്തിലായിരിക്കുക, നിര്‍ബന്ധപൂര്‍വമായോ ബലപ്രയോഗത്തിലൂടെയോ ആ വ്യക്തിയുടെ അധ്വാനശക്തി ഉടമപ്പെടുത്തുക(1)

അടിമത്തം എന്നത് ഹെമ്‌ലൃ്യ രീി്‌ലിശേീി1926 ഇങ്ങനെ നിര്‍വചിക്കുന്നു: ''ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അധികാരങ്ങളില്‍ ഏതെങ്കിലും ഒന്നോ ഒരുമിച്ചോ പ്രയോഗിക്കപ്പെട്ട ഒരു വ്യക്തിയുടെ അവസ്ഥ.'' തുടര്‍ന്ന് 1956-ല്‍ ഇതുമായി ബന്ധപ്പെട്ട പല വകുപ്പുകളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. കടബാധ്യതാസംബന്ധിയായ അടിമത്തം, ഭാര്യാ കൈമാറ്റം, ഭാര്യമാരെ അനന്തരമെടുക്കല്‍, ചൂഷണത്തിനായി കുട്ടികളെ വിട്ടുകൊടുക്കല്‍ തുടങ്ങിയ പല കാര്യങ്ങളും അടിമത്തത്തിന്റെ പരിധിയില്‍ വന്നു.(2) ചുരുക്കത്തില്‍ ഒരു സ്വതന്ത്ര വ്യക്തിയെ അന്യായമായി ഒരാള്‍ ഉടമപ്പെടുത്തുന്നത് അന്നും ഇന്നും അടിമത്തമാണ്.
ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും അടിമത്തത്തെ അംഗീകരിക്കുന്നതായി കാണാം.(3) നോഹ (നൂഹ്) തന്റെ ദുസ്സ്വഭാവിയായ മകനെ 'അടിമയുടെ അടിമയായി മാറട്ടെ' എന്ന് ശപിച്ചതായി കാണാം (ഏലി 9:25). നോഹയുടെ ഒരു മകനായ ഹാമിനെ കറുത്ത ആഫ്രിക്കക്കാരുടെ പിതാവായും മറ്റൊരു മകനായ ഷാമിനെ സെമിറ്റിക് മതങ്ങളുടെ (അറബികളും ജൂതക്രൈസ്തവരും പെടുന്ന) പിതാവായും ബൈബിള്‍ പരിചയപ്പെടുത്തുന്നു. അഥവാ ഈ ബൈബിള്‍ സന്ദേശം വെളുത്തവരെ ഉന്നതരും കറുത്തവരെ താഴ്ന്നവരുമായി വേര്‍തിരിക്കുന്നു.(4) നൂറ്റാണ്ടുകളായി കറുത്തവരുടെ അടിമത്തത്തെ ന്യായീകരിച്ചതും ഈ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്.(5) കറുത്തവരെ അടക്കി ഭരിക്കാനുള്ള വെളുത്തവരുടെ അവകാശത്തെ ആഫ്രിക്കന്‍ റിഫോര്‍മിസ്റ്റ് ചര്‍ച്ച് ന്യായീകരിച്ചത് കറുപ്പ് എന്ന 'ശാപ'ത്തിന്റെ പേരിലാണ്.

ലെവറ്റിക്‌സ് (ജൂത വേദഗ്രന്ഥം തോറയുടെ ഒരു പുസ്തകം) 25:44 മുതല്‍ 46 വരെ വചനങ്ങള്‍ അടിമത്തവുമായി ബന്ധപ്പെട്ട ബൈബിള്‍ നിലപാടുകളെ സൂചിപ്പിക്കുന്നു. ''നിനക്ക് ആണും പെണ്ണുമായ അടിമകളെ വാങ്ങുകയും ചെയ്യാം. അവരെ നിന്റെ മക്കള്‍ക്ക് അനന്തരമെടുക്കുകയും ആവാം.'' എബ്രഹാം ഹാരനില്‍ നിന്ന് അടിമകളെ വാങ്ങിയതായും (ഏലി 12:50) അദ്ദേഹത്തിന്റെ വീട്ടില്‍ പിറന്ന 318 അടിമകളെ ആയുധമണിയിച്ചതായും (ഏലി 12:16, 24:35-36) അവരെ തന്റെ മകന്‍ ഇസാക്കിന് ഭാഗം നല്കിയതായും (ഏലി 26:13-14) ക്രൈസ്തവ പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നു. അടിമകളെ ബഹുലീകരിക്കുക വഴി ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു എന്നും ബൈബിള്‍ പ്രസ്താവിക്കുന്നു (ഏലി 24:35). ഇങ്ങനെ നിരവധി പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാവുന്നതാണ്.

പാപരഹിതവും സത്യസന്ധവുമെന്ന് (യഹമാലഹല ൈമിറ ൗുൃശഴവ)േ ബൈബിള്‍ വിശേഷിപ്പിച്ച ഖീയ (അയ്യൂബ്) ഒരു വലിയ അടിമ സംഘത്തിന്റെ ഉടമയായിരുന്നു എന്നും ബൈബിള്‍ പരിചയപ്പെടുത്തുന്നു. ബൈബിളിലെ ക്രിസ്തു അടിമത്തത്തെ അംഗീകരിച്ചതായി വേണം മനസ്സിലാക്കാന്‍. അദ്ദേഹം ഒരിക്കലും അടിമത്തത്തിനെതിരെ എന്തെങ്കിലും സംസാരിച്ചതായി കാണുന്നില്ല. ജീസസ് അടിമകളെ കണ്ടുമുട്ടി (ഘൗസല 7:110,22:50), അടിമകളെ കുറിച്ച് ദൃഷ്ടാന്ത കഥകള്‍ പറഞ്ഞു (ങമവേലം 13:2430, 18:23, 22:14, ഘൗസല 12:2540, 14:1524) ഇങ്ങനെ ഏകദേശം എഴുപതോളം ബൈബിള്‍ വചനങ്ങളില്‍ അടിമത്തത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ബൈബിള്‍ ദൈവശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചത് ബൈബിള്‍ അടിമത്തത്തിന് നിയമാംഗീകാരം നല്കിയതായിട്ടാണ്. അഗസ്റ്റിന്‍, ലൂഥര്‍, കാല്‍വിന്‍ തുടങ്ങി പല തിയോളജിയന്‍മാരും ഇങ്ങനെ മനസ്സിലാക്കിയതായി കാണാം.(6)

അമേരിക്കയിലെ അടിമ വിമോചന നീക്കങ്ങളെ 'വ്യക്തമായ ദിവ്യശാസനകള്‍ക്കെതിര്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 1835-ല്‍ വെസ്റ്റ് വെര്‍ജീനിയയിലെ ജൃലയ്യെലേൃശമി ്യെിീറ ആക്രമിച്ചിട്ടുള്ളത്. ജൃലയ്യെലേൃശമി ഓള്‍ഡ് സ്‌കൂള്‍ തങ്ങളുടെ ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന നിഗമനം 'അടിമത്തം ദൈവ വചനങ്ങളുടെ സ്പഷ്ടമായ പ്രഖ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത്' എന്നാണ്.(7)

അടിമത്തത്തെ പുകഴ്ത്തിക്കൊണ്ട് 1861-ല്‍ ഡോ. എം ജെ റാഫേല്‍ (ന്യൂയോര്‍ക്കിലെ ഒരു ജൂത റബ്ബി) തയ്യാറാക്കിയ ലഘുലേഖ പ്രസിദ്ധമാണ്.(8) 1957-ല്‍ പോലും വെസ്റ്റ് മിനിസ്റ്റര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ശക്തിയാര്‍ജിച്ച ഒരു വാദം 'ബൈബിള്‍ അടിമത്ത സമ്പ്രദായത്തെ അനുകൂലിക്കുന്നു എന്ന് മാത്രമല്ല, മുന്‍കാല ബൈബിള്‍ പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ ശരിയായ ധാരണയുള്ളവരായിരുന്നു' എന്നുമാണ്. (9)

അടിമത്തം അമേരിക്കയില്‍

1787-ല്‍ യു എസ് ഭരണഘടനാ കണ്‍വന്‍ഷന്റെ മേല്‍നോട്ടത്തിലുണ്ടാക്കിയ ഹെമ്‌ല ൃേമറല രീാുൃ ീാശലെ ധാരണാപത്രം അടിമ-ഉടമകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, അടിമക്കച്ചവടത്തിനെതിരെ നടപടി എടുക്കുന്നതിന് യു എസ് കോണ്‍ഗ്രസിനുള്ള അധികാരത്തെ വര്‍ഷങ്ങളോളം തടഞ്ഞിടുകയും ചെയ്തു. ടഹമ്‌ല ഠൃമറല ഇീാുൃീാശലെ 1807 മുതല്‍ അടിമകളുടെ ഇറക്കുമതി തടയപ്പെട്ടത് രാജ്യത്തിനകത്ത് 'അടിമപ്രജനനം' വര്‍ധിപ്പിക്കാനും അടിമലേലം പ്രോത്സാഹിപ്പിക്കാനുമായിരുന്നു.

യു എസ് ആഭ്യന്തര കലാപങ്ങള്‍ക്കു ശേഷം

യു എസ് പൗരസമരം ഭാഗികമായി അടിമത്തത്തിനെതിരെയുള്ള സമരമായിരുന്നു. തുടര്‍ന്ന് 1865-ല്‍ അമേരിക്ക അടിമത്തം നിയമവിരുദ്ധമാക്കി. അക്കാലത്തെ അമേരിക്കന്‍ അടിമകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് സമാനമായിരുന്നു. അവരുടെ ഏക അടയാളം തൊലിയുടെ വര്‍ണവും! അവര്‍ ആജീവനാന്ത അടിമകള്‍, അവരുടെ മക്കള്‍ ജനിച്ചുവീഴുന്നതും അടിമത്തത്തില്‍, ഔപചാരിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടു. കുടുംബങ്ങള്‍ വിഭജിക്കപ്പെടുകയും കൊച്ചു മക്കള്‍ വില്ക്കപ്പെടുകയും ചെയ്തു. സ്ത്രീകളാവട്ടെ ലൈംഗിക അടിമകള്‍ക്ക് തുല്യരും. അക്കാലത്തെ ബൈബിള്‍ വിശ്വാസപ്രകാരം കറുത്തവന്‍ മനുഷ്യതുല്യമായിരുന്നില്ല, കാരണം അവര്‍ കന്‍ആന്റെ പിന്‍ഗാമികളും താഴ്ന്നവരുടെ ജാതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ആയിരുന്നു.(10)

ആധുനിക അടിമത്തം

നിയമ വിധേയമായ അടിമത്തം അവസാനിച്ചുവെങ്കിലും അടിമത്ത സ്ഥാപനങ്ങള്‍ ഇന്നും നിലനില്ക്കുകയാണ്. യു എന്‍ മനുഷ്യാവകാശ സമിതിയുടെ ഒരു പരാമര്‍ശം കാണുക: ''ലോക വ്യാപകമായ ഉത്ക്കണ്ഠയ്ക്ക് വിഷയീഭവിച്ച ആദ്യ മനുഷ്യാവകാശ പ്രശ്‌നമായിരുന്നു അടിമത്തം. പക്ഷേ, അതിന്നും തുടരുന്നു.''(11) ആധുനിക അടിമത്ത സമ്പ്രദായങ്ങളെക്കുറിച്ച് യു എന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു.(12)

പണ്ട് ഒരടിമയുടെ വില 40,000 ഡോളര്‍ വരുമായിരുന്നെങ്കില്‍ ഇന്ന് 100 ഡോളറിന് താഴെയാണ് അടിമകളുടെ വില!~ ഏറ്റവും ചുരുങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 27 ദശലക്ഷം മനുഷ്യര്‍ അടിമകളാക്കപ്പെട്ട് കഴിയുന്നുണ്ടത്രെ. മറ്റൊരു കാലത്തും ഇല്ലാത്തത്ര വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. (13) അമേരിക്കയിലേക്ക് മാത്രമുള്ള വാര്‍ഷിക മനുഷ്യക്കടത്ത് 14,000-നും 18,000-നും ഇടക്ക് വരുമെന്ന് കണക്കാക്കപ്പെടുന്നു. പലരും ലൈംഗിക അടിമകളോ ഗാര്‍ഹിക അടിമകളോ കാര്‍ഷിക തൊഴിലാളികളോ ആയി ജീവിച്ചുപോവുന്നു. ആയുധവും മയക്കുമരുന്നും കഴിഞ്ഞാല്‍ മനുഷ്യക്കടത്താണ് ലോകത്തെ ഏറ്റവും വലിയ വരുമാന സ്രോതസ്. ലോകത്തെ ഏറ്റവും വലിയ സാമൂഹിക കുറ്റകൃത്യങ്ങളിലൊന്നും ഇതുതന്നെ.

അടിമത്തവും ഇസ്‌ലാമും

1). ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന പരമായി മനുഷ്യന്‍ സ്വതന്ത്രനായാണ് ജനിക്കുന്നത്. അവന്റെ അടിമത്തം അസാധാരണവും യാദൃച്ഛികവുമാണ്. ''ഹേ മനുഷ്യാ, തീര്‍ച്ചയായും നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പുലര്‍ത്തുന്നവനാകുന്നു. തീര്‍ച്ച.'' (വി.ഖു 49:13).

''നിങ്ങളെല്ലാം ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നും.'' (നബിവചനം). ഒരു സ്വതന്ത്രന് അവനിഷ്ടപ്പെട്ടാലും അടിമയാവാന്‍ വഴിയില്ല. നബി(സ) പറഞ്ഞു: ''മൂന്നു വിഭാഗത്തിനെതിരില്‍ അന്ത്യനാളില്‍ ഞാന്‍ വാദിക്കും. അതിലൊന്ന് ഒരു സ്വതന്ത്രനെ അടിമയാക്കിയവനാണ്. അങ്ങനെ അവനെ വില്ക്കുകയും ആ പണം തിന്നുകയും ചെയ്യുന്നവന്‍.'' (ബുഖാരി)

2). അടിമ എന്ന പദത്തിന്റെ ഇംഗ്ലീഷ് ആശയം (ഹെമ്‌ല) മൃഗതുല്യമായ പെരുമാറ്റമാണ് സൂചിപ്പിക്കുന്നതെങ്കില്‍ ഇസ്‌ലാമില്‍ അടിമയാക്കപ്പെട്ടവന്‍ അന്തസ്സും ആദരവും അര്‍ഹിക്കുന്നവനാണ്. അവന്റെ ഉടമസ്ഥാവകാശം മാത്രമാണ് വ്യക്തിയില്‍ പരിമിതമായത്. മറ്റ് ധാര്‍മികവും സദാചാരപരവും മനുഷ്യാവകാശപരവുമായ നിയമങ്ങള്‍ അടിമകള്‍ക്കും ബാധകമാണ്.

''നിന്റെ അടിമകള്‍ നിന്റെ സഹോദരങ്ങളാണ്, ദൈവം അവനെ നിന്റെ സംരക്ഷണയിലാക്കി. നീ ഭക്ഷിക്കുന്നത് എന്താണോ അതുതന്നെ അവനെ ഭക്ഷിപ്പിക്കുക, നീ ധരിക്കുന്ന വസ്ത്രം അവനെ ധരിപ്പിക്കുക, അവനെ അമിതഭാരം വഹിപ്പിക്കാവതല്ല'' (ബുഖാരി), ഉപദ്രവിക്കപ്പെട്ട അടിമ മോചനത്തിനര്‍ഹനാണ്. തീയും പുകയും സഹിച്ച് ഭക്ഷണം പാകം ചെയ്യുന്ന വേലക്കാരനെ ഭക്ഷണ കാര്യത്തില്‍ സഹായിക്കുക, അടിമയെ വാക്കുകള്‍ കൊണ്ടും ഉപദ്രവിക്കരുത്. അടിമപ്പെണ്ണേ, അടിമക്കുട്ടീ എന്നിങ്ങനെ വിളിക്കാന്‍ പാടില്ല (മുസ്‌ലിം) തുടങ്ങി നിരവധി മുന്നറിയിപ്പുകളാണ് നബി(സ) തന്റെ അനുയായികള്‍ക്ക് നല്‍കിയത്.

3). അടിമത്തം നബിയുടെ കാലത്ത് തുടങ്ങിയ ഒരു പ്രതിഭാസമല്ല. ഖുറൈശികളിലെന്നപോലെ ജൂത ക്രൈസ്തവരിലും അത് നിലനിന്നിരുന്നു.

അടിമകളെ സ്വതന്ത്രരാക്കാനുള്ള വാതിലുകളാണ് ഇസ്‌ലാം തുറന്നിട്ടത്. അതുവഴി അതിന് അന്ത്യം കുറിക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു എന്ന് മനസ്സിലാക്കാം. ജര്‍മന്‍ പണ്ഡിതനായ ആന്‍മാരി ഷിമ്മല്‍ നിരീക്ഷിച്ചത് ''ഇസ്‌ലാമിന്റെ വ്യാപനത്തോടെ സൈദ്ധാന്തികമായി അടിമത്തം അപ്രത്യക്ഷമാക്കാന്‍ വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നു'' (14) എന്നാണ്.

പ്രവാചകനും അനുയായികളും ധാരാളം അടിമകളെ മോചിപ്പിച്ചതായി ചരിത്രത്തില്‍ കാണാവുന്നതാണ്. അടിമത്തത്തിന്റെ മുഖ്യസ്രോതസ്സ് യുദ്ധത്തടവുകാരാണ്. അടിമകള്‍ക്ക് ജനിക്കുന്ന സന്താനങ്ങളും ചിലപ്പോള്‍ അങ്ങനെ പരിഗണിക്കപ്പെട്ടു. യുദ്ധത്തടവുകാരെ ഉപാധികളില്ലാതെ മോചിപ്പിക്കുകയോ മോചന ദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയോ ചെയ്യാം. (വി.ഖു 47:4)

ഇസ്‌ലാം അടിമപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തിയ ശേഷം നിലവിലുള്ള അടിമകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ നേരിടുകയാണ് ചെയ്തത്.

4). മതപരമായ നിയമാവകാശങ്ങളില്‍ അടിമകളോട് യാതൊരു വിവേചനവും ഇസ്‌ലാം കല്പിച്ചിട്ടില്ല. അവരുടെ ആത്യന്തിക രക്ഷാ ശിക്ഷകളില്‍ വ്യത്യാസം കല്പിക്കപ്പെട്ടില്ല. അവരുടെ സാക്ഷ്യം സ്വീകരിക്കപ്പെട്ടു. സ്വത്ത് സമ്പാദനത്തിനും വ്യക്തിപരമായ വസ്തുവകകള്‍ സൂക്ഷിക്കുന്നതിനുമുള്ള അവകാശങ്ങള്‍ നല്കി.

സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന അടിമകളെ ഒരു ഉഭയകക്ഷി കരാര്‍ വഴി മോചിപ്പിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിച്ചു (വി.ഖു 24:33). അടിമകള്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമായ ഒരു കാലഘട്ടമായിരുന്നു അത്. അവര്‍ മൂലമല്ലാതെ വരുമാനമില്ലാത്ത നിര്‍ധനരായ ഉടമകള്‍ ജീവിച്ചുവന്ന ഒരു സാഹചര്യത്തില്‍ നിരുപാധികം അടിമകളെ മോചിപ്പിക്കുക എന്നത് ഒരു മഹത്തായ പുണ്യകര്‍മമായി പ്രഖ്യാപിക്കപ്പെട്ടു. അതിന് സാധിക്കാത്തവരോട് അടിമകളുമായി മോചനക്കരാറിലേര്‍പ്പെടാനാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചത്. കൂടാതെ പലപ്പോഴും പാപപരിഹാരത്തിനായി അടിമ മോചനം നിയമമാക്കി. സകാത്തിന്റെ ഒരു വിഹിതം അടിമ മോചനത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു (വി.ഖു 9:60). അടിമമോചനം അവരുമായി രക്തബന്ധം സ്ഥാപിക്കലാണ് എന്ന് നബി(സ)വിശേഷിപ്പിച്ചു. (ദാരിമി)

ഒരിക്കല്‍ അടിമച്ചന്തയില്‍ വില്ക്കപ്പെട്ട് അവസാനം പ്രവാചക സന്നിധിയിലെത്തിയ സൈദുബ്‌നു ഹാരിസയും നബിയുമായുള്ള ഹൃദ്യമായ സുഹൃദ്ബന്ധം ഏറെ പ്രസിദ്ധമാണ്. സൈദിനെ നബി(സ) പല യുദ്ധങ്ങളിലും സൈന്യാധിപനാക്കി. മുസ്‌ലിം സൈനികരോടൊപ്പം അയച്ചപ്പോഴൊക്കെ അദ്ദേഹത്തിന് സൈനികാധികാരങ്ങള്‍ നല്കി എന്ന് പ്രവാചക പത്‌നി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ബൈസന്റൈന്‍ ചക്രവര്‍ത്തിമാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ സൈന്യത്തെ നയിച്ചത് സൈദിന്റെ മകന്‍ ഉസാമയായിരുന്നു. മുസ്‌ലിം ലോകത്ത് അടിമവംശങ്ങള്‍ പടയോട്ടക്കാരും രാജാക്കന്മാരുമായി മാറിയ സംഭവങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ പദവികള്‍ വഹിക്കുന്നതിന് അടിമകളെന്ന നിലക്ക് യാതൊരു അയോഗ്യതയും കല്പിക്കപ്പെട്ടില്ല. പില്ക്കാലത്തും ശരീഅത്ത് കോടതികള്‍ അടിമകള്‍ക്ക് ശക്തമായ നിയമപരിരക്ഷ നല്കുകയുണ്ടായി.

ഓട്ടോമന്‍ സാമ്രാജ്യത്തില്‍ അടിമകള്‍ക്ക് നല്കിയ നിയമ സഹായങ്ങള്‍ വഴി പലരും അടിമ മോചനത്തിന് നിര്‍ബന്ധിതരായിത്തീര്‍ന്നുവത്രെ.(15) സുഊദി ഭരണകൂടം 1962-ഓടു കൂടി അടിമത്ത സമ്പ്രദായം പൂര്‍ണമായും നിരോധിച്ചു.(16) കൈറോ മനുഷ്യാവകാശ പ്രഖ്യാപനം ഖണ്ഡിക ഇരുപത് ഇപ്രകാരം പ്രഖ്യാപിക്കുന്നു: ''നിയമ പ്രക്രിയ വഴിയല്ലാതെ യാതൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ഒരാളെയും നാടു കടത്തുകയോ ശിക്ഷിക്കുകയോ ചെയ്യാവതല്ല.''

ചുരുക്കത്തില്‍ ലോക മനുഷ്യാവകാശ പ്രഖ്യാപനം 20-ാം നൂറ്റാണ്ടില്‍ നേരിടാന്‍ തുടങ്ങിയ അടിമത്ത സമ്പ്രദായത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇസ്‌ലാം നേരിട്ടതുവഴി അതിന്റെ സ്വാഭാവികാന്ത്യം ത്വരിതപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാം. അതേ സമയം ഔദ്യോഗിക ഭരണകൂടങ്ങള്‍ തമ്മില്‍ നിയമപരമായി പ്രഖ്യാപിക്കപ്പെട്ട യുദ്ധ നടപടികളുടെ ഫലമായുണ്ടാവുന്ന യുദ്ധ തടവുകാരുടെ കാര്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവരുടെ അടിമത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ദിശയും വ്യത്യസ്തമാണ്. ഗ്വാണ്ടനാമോ ബേ പോലുള്ള പീഡനകേന്ദ്രങ്ങള്‍ നിലനില്ക്കുന്ന ആധുനിക സാഹചര്യത്തില്‍ ആ ചര്‍ച്ച പ്രസക്തവുമാണ്.

Reference:
1.    Definition taken from D.B. Davies, The Problem of Slavery in Western Cultures (Cornell Universtiy Press, 1966), 31.
2.     (http://www2.ohchr.org/)
3.    Article on Slavery in the OT and NT in the New Bible Dictionary (2nd edition, London: IVP, 1986), 11211125.
4.     Griffith Thomas, Genesis: A Devotional Commentary (Grand Rapids: Eerdmas, reprint 1953), 9599.
5.     David Brion Davis, Inhuman Bondage: The Rise and Fall of Slavery in the New World (Oxford Universtiy Press, 2006) 5.
6.     A. Ruppercht, 'Attitudes on Slavery Among the Church Fathers,' in New Dimensions in New Testament Study (Grand Rapids: Zondervan, 1974), 261277; J. Kahl, 'The Church as SlaveOwner,' in The Misery of Christiantiy (London: Penguin, 1971).
7.    J. Murray, Principles of Conduct (London: IVP, 1957), 260.
8.     (http://www.jewishhistory.)
9.    (Westminster Theological Seminary), a Presbyterian and Reformed Christian graduate school  See J. Murray, Principles of Conduct (London: IVP, 1957).
10    'North American Slave Narratives' is a Universtiy of North Carolina at Chapel Hill project
11    (http://www.ohchr.org/EN/)
12    (http://www.state.gov/j/tip/)
13    (www.freetheslaves.net)
14    Annemarie Schimmel, Islam An Itnroduction (Albany, NY: State Universtiy of New York Press, 1992), 67
15    Ehud R. Toledano, Slavery and Abolition in the Ottoman Middle East (Seattle: Universtiy of Washington Press, 1998), p. 6
16    Princess Reem Al Faisal, Slavery in US and Other Places: The Vital Difference, published by www.arabview.com

 ശബാബ് വാരിക
2016 ഫെബ്രുവരി 05


1 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Malayali Peringode said...

ചുരുക്കത്തില്‍ ലോക മനുഷ്യാവകാശ പ്രഖ്യാപനം 20-ാം നൂറ്റാണ്ടില്‍ നേരിടാന്‍ തുടങ്ങിയ അടിമത്ത സമ്പ്രദായത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇസ്‌ലാം നേരിട്ടതുവഴി അതിന്റെ സ്വാഭാവികാന്ത്യം ത്വരിതപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാം. അതേ സമയം ഔദ്യോഗിക ഭരണകൂടങ്ങള്‍ തമ്മില്‍ നിയമപരമായി പ്രഖ്യാപിക്കപ്പെട്ട യുദ്ധ നടപടികളുടെ ഫലമായുണ്ടാവുന്ന യുദ്ധ തടവുകാരുടെ കാര്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവരുടെ അടിമത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ദിശയും വ്യത്യസ്തമാണ്. ഗ്വാണ്ടനാമോ ബേ പോലുള്ള പീഡനകേന്ദ്രങ്ങള്‍ നിലനില്ക്കുന്ന ആധുനിക സാഹചര്യത്തില്‍ ആ ചര്‍ച്ച പ്രസക്തവുമാണ്.

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ