Wednesday, March 30, 2016

തബ്‌ലീഗ് ജമാഅത്തും വ്യതിയാനങ്ങളും | പി കെ മൊയ്തീന്‍ സുല്ലമി



തബ്‌ലീഗ് ജമാഅത്ത് എന്ന പേര് വാക്കിലും അര്‍ഥത്തിലും കേള്‍ക്കാന്‍ സുന്ദരമാണ്. ജമാഅതുത്തബ്‌ലീഗ് എന്ന വാക്കിന്റെ അര്‍ഥം പ്രബോധകസംഘം എന്നാണ്. സംഘടനയുടെ പേരുപോലെ തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേഷവും സ്വഭാവങ്ങളും ആകര്‍ഷകമാണ്. പക്ഷെ പ്രസ്തുത സംഘടന ഇസ്‌ലാമികാദര്‍ശ പ്രകാരം ഒരുപാട് വ്യതിയാനങ്ങള്‍ നിറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം അതില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിഞ്ഞുകൂടാ. ഇവരുടെ ലക്ഷ്യം പരലോക വിജയമാണെങ്കിലും അതിലേക്കുള്ള മാര്‍ഗവും പ്രമാണങ്ങളും പൂര്‍ണമായും ഇസ്‌ലാമികമല്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം.

ഒന്ന്) സത്യവിശ്വാസികള്‍ പ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനും സുന്നത്തുമാണെന്നത് മുസ്‌ലിം ലോകത്ത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. എന്നാല്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രമാണമാക്കി ജീവിക്കുന്നത് സൂഫിയും ഹനഫീ മദ്ഹബുകാരനുമായ മുഹമ്മദ് ഇല്‍യാസ് എന്ന വ്യക്തിയെയാണ്. അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത് ഖുര്‍ആനോ സുന്നത്തോ അല്ല, മറിച്ച് അല്‍ബലാഗ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ചില കഥകളാണ്.

രണ്ട്) ഇവര്‍ പ്രബോധനരംഗത്തും പ്രവര്‍ത്തന രംഗത്തും ഒന്നാംസ്ഥാനം നല്കുന്നത് തൗഹീദിനല്ല. മറിച്ച് നമസ്‌കാരത്തിനാണ്. അതുകൊണ്ടു തന്നെ തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ആളുകളും ശിര്‍ക്കില്‍ നിന്ന് മുക്തരല്ല. പ്രവാചകന്മാരും സത്യവിശ്വാസികളും എക്കാലത്തും പ്രബോധനരംഗത്ത് ഒന്നാം സ്ഥാനം നല്കിവരുന്നത് തൗഹീദിനാണ്. ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല'' (അന്‍ബിയാഅ് 25). നബി(സ) പറയുന്നു: ''ഞാനും എനിക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്മാരും പറഞ്ഞിട്ടുള്ള വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വചനമാണ്'' (മാലിക്, തിര്‍മിദി, മുവത്വ 1:215)

ഇവര്‍ക്ക് തൗഹീദുര്‍റുബൂബിയ്യത്ത് (സംരക്ഷണത്തിലെ ഏകത്വം) മാത്രമേയുള്ളൂ. തൗഹീദുല്‍ ഉലൂഹിയത്ത് (ആരാധനയിലെ ഏകത്വം) ഇല്ല എന്നതാണ് വസ്തുത. കേരളത്തിലെ സമസ്തക്കാര്‍ നിലനിര്‍ത്തിപ്പോരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവരും നിലനിര്‍ത്തിപ്പോരുന്നു എന്ന കാര്യം ഇവരുടെ ഗ്രന്ഥങ്ങള്‍ തന്നെ തെളിയിക്കുന്നു. നബി(സ)യെ വസീലയാക്കി പ്രാര്‍ഥിക്കാമെന്ന് സമസ്തക്കാര്‍ സൂറത്തുന്നിസാഇലെ 64-ാം വചനം ദുര്‍വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതേ വാദം ഇവരും അംഗീകരിക്കുന്നു. ആദം നബി(അ) പോലും നബി(സ)യെ തവസ്സുലാക്കി പ്രാര്‍ഥിച്ചു എന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. (സ്വലാത്തിന്റെ മഹത്വങ്ങള്‍, പേജ് 33)

മൂന്ന്) ഏതുതരം ശിര്‍ക്കും കുഫ്‌റും ചെയ്യുന്ന വ്യക്തികള്‍ക്കും അവരോടൊപ്പം അണിചേരാം. നമസ്‌കാരം നിലനിര്‍ത്തിയാല്‍ മാത്രം മതി. ഏതു ത്വരീഖത്തുകാരനും അവരോടൊപ്പം പ്രവര്‍ത്തിക്കാം. അവരുടെ നേതാവിനെ പ്രശംസിച്ചുകൊണ്ട് രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''ചിശ്ത്തിയ്യ, ഖാദിരിയ്യ, മാതുരീദിയ്യ, നഖ്ശബന്ദിയ്യ എന്നിങ്ങനെ നാലു ത്വരീഖത്തിന്റെ ശൈഖാണ് സകരിയ്യാ സാഹിബ്''(തബ്‌ലീഗിന്റെ മഹത്വങ്ങള്‍, മുഖവുര, പേജ് 3). ത്വരീഖത്തുകാരെപ്പോലെ തന്നെ ശൈഖിന്റെ മുന്നില്‍ എല്ലാം അര്‍പ്പിച്ച് മയ്യിത്തുപോലെ കിടക്കണം എന്നത് ഇവരുടെ ദര്‍ശനമാണ് (അമലുകളുടെ മഹത്വങ്ങള്‍, പേജ് 395,396).

നാല്) സമസ്തക്കാരെപ്പോലെ മദ്ഹബുകള്‍ നിര്‍ബന്ധമാണെന്ന് ഇവരും വാദിക്കുന്നു. സമസ്തക്കാര്‍ മദ്ഹബ് വലിച്ചെറിഞ്ഞ് നാട്ടാചാരം സ്വീകരിക്കുന്നു. ഇവര്‍ മദ്ഹബ് വലിച്ചെറിഞ്ഞു മുഹമ്മദ് ഇല്‍യാസിനെ അന്ധമായി അനുകരിക്കുന്നു. സമസ്തക്കാരെപ്പോലെ സ്ത്രീപള്ളി പ്രവേശനം ഇവര്‍ക്കും ഹറാമാണ്.

അഞ്ച്) ഹഖ്ഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യല്‍ ഇവരും അനുവദനീയമാക്കുന്നു. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 94.)

ആറ്) മഹത്തുക്കള്‍ മുഖേന പരലോകത്ത് പാപമോചനം ലഭിക്കും എന്ന ശിര്‍ക്കന്‍ വാദവും ഇവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 353)

ഏഴ്) നന്മ കല്പിക്കാറുണ്ടെങ്കിലും തിന്മ നിരോധിക്കല്‍ പ്രവര്‍ത്തി പഥത്തില്‍ ഇല്ല. പ്രത്യേകിച്ചും ശിര്‍ക്ക് അവര്‍ വിരോധിക്കാറില്ല.

അല്ലാഹുവല്ലാത്ത മഹത്തുകളോട് സഹായപ്രാര്‍ഥന നടത്തുന്നവരാണ് സമൂഹം പൊതുവില്‍. ശിര്‍ക്ക് എന്ന പാപം സകല സല്‍ക്കര്‍മങ്ങളെയും നിഷ്ഫലമാക്കിക്കളയും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അക്കാര്യം തബ്‌ലീഗ് ജമാഅത്തിലെ നേതാക്കള്‍ അവരുടെ അനുയായികളെ പഠിപ്പിക്കാറില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാകുന്നു. താങ്കള്‍ അല്ലാഹുവിന് പങ്കുകാരനെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും താങ്കള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.''(സുമര്‍ 65)

തബ്‌ലീഗ് ജമാഅത്തുകാരെ സംബന്ധിച്ചേടത്തോളം നമസ്‌കാരം നിലനിര്‍ത്തിയാല്‍ മതി. നമസ്‌കാരം ഉള്‍പ്പെടെ എല്ലാ സല്‍കര്‍മങ്ങളെയും ബാത്വിലാക്കിക്കളയുന്ന ശിര്‍ക്കിനെ അവര്‍ ഒട്ടും ഭയപ്പെടാറില്ല. അതിനെ അവര്‍ എതിര്‍ക്കാതിരിക്കുന്നത്, എതിര്‍ത്താല്‍ അവരുടെ സംഘടന തന്നെ നിലനില്ക്കുകയില്ല എന്നതുകൊണ്ടും പണ്ഡിതനും പാമരനും ഒരേ അന്ധവിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്നവരാണെങ്കില്‍ ആര്‍ക്കും ആരെയും എതിര്‍ക്കാന്‍ അവകാശമില്ല എന്നതുകൊണ്ടുമാണ്.

എട്ട്) ഇവരുടെ പ്രബോധന മേഖല പള്ളികളാണ്. പള്ളികളിലിരുന്ന് അവരുടെ നേതാവെന്ന പേരിലറിയപ്പെടുന്ന പണ്ഡിതന്‍, അവരുടെ തന്നെ മറ്റൊരു പണ്ഡിതന്‍ എഴുതിയ ഒരു കഥാപുസ്തകം വായിച്ചുകൊടുക്കലാണ് ഇവരുടെ പ്രബോധനരീതി. പ്രസ്തുത പുസ്തകത്തില്‍ നിര്‍മിതങ്ങളും ദുര്‍ബലങ്ങളുമായ കഥകളായിരിക്കും ബഹുഭൂരിപക്ഷവും. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയെന്ന അജണ്ടയും ഇവര്‍ക്കില്ല. കാരണം ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അധികവും പള്ളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.

ഒന്‍പത്) ഇവര്‍ ജനങ്ങളെ പഠിപ്പിക്കാറുള്ളത് ഫദ്വാഇലുകള്‍ (ശ്രേഷ്ഠതകള്‍) മാത്രമാണ്. അഥവാ ചെറിയ കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ചെറിയ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ അറിയിക്കുന്നതുമായി ഒരുപാട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവയില്‍ മിക്കതും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ തള്ളിയതും തെളിവിനു കൊള്ളാത്തതുമായ നിര്‍മിതങ്ങളോ ദുര്‍ബലങ്ങളോ ആയിട്ടുള്ള വാറോലകളാണ്. ഇസ്‌ലാം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ദൃഢമായ ഏകദൈവ വിശ്വാസത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ത്യാഗസമ്പൂര്‍ണമായ കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭൗതികമായി കണ്ണഞ്ചിപ്പിക്കുന്ന പല പ്രസ്ഥാനങ്ങളും ആത്മീയമായി വിലയിരുത്തുമ്പോള്‍ വട്ടപ്പൂജ്യമായിരിക്കും എന്ന് ഓര്‍ക്കുക.


സൂഫികളെ പ്രണയിക്കുന്ന മോദി | മുജീബുര്‍റഹ്മാന്‍ കിനാലൂര്‍



''ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ല. അല്ലാഹു റഹ്മാനും റഹീമുമാണ്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്റേതല്ല. ഇസ്‌ലാം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സൂഫിസം. 'സബ്കാസാഥ്, സബ്കാ വികാസ്' എന്ന എന്റെ തത്വസംഹിതയ്ക്കു പിന്നില്‍ സൂഫിസമാണ്. സൂഫിസം വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ്. മതത്തില്‍ ബലപ്രയോഗമില്ല. ഓരോ വിഭാഗത്തിനും അവരവരുടെ ആരാധനാ രീതികളുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞത് അതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ ഭീകരത വ്യാപിപ്പിക്കുന്നവര്‍ മതവിരുദ്ധരാണ്. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നും ഒരു ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനു തുല്യമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.''

വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഇസ്‌ലാമിക ചരിത്രവും സമൃദ്ധമായി ഉദ്ധരിച്ച്, ഇസ്‌ലാമിന്റെ ആധ്യാത്മിക ധാരയായ സൂഫിസത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് പ്രഭാഷണം നടത്തിയത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. പ്രധാനമന്ത്രിയുടെ തന്നെ താല്പര്യപ്രകാരം ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട സൂഫി പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം മുകളില്‍ ഉദ്ധരിച്ച പ്രസംഗം നടത്തിയത്. ഒരു സൂഫി-ത്വരീഖത്ത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതും ഇസ്‌ലാമിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതും എതിര്‍ക്കപ്പെടേണ്ടതല്ല. ഇസ്‌ലാം ഭീകരതയുടെ മതമാണെന്ന് പ്രചരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സമാധാനസന്ദേശം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നാവുകളിലൂടെ പുറത്തുവരുന്നത് നല്ല കാര്യംതന്നെ.

എന്നാല്‍, ഈ വാക്കുകളുടെയും ഇത്തരമൊരു സൂഫി സമ്മേളനത്തിന്റെയും ഉദ്ദേശ്യശുദ്ധിയെ സംശയിപ്പിക്കുന്നതാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെയും രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിന്റെയും നിരന്തരമായ നീക്കങ്ങള്‍. പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തിയ തൊട്ടടുത്ത ദിനങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജൂം അന്‍സാരി, ഇംതിയാസ്ഖാന്‍ എന്നിവരെ കൊന്നു കെട്ടിത്തൂക്കിയത്. ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വവാദികള്‍ കൊല ചെയ്തിട്ട് അധികമായിട്ടില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും യാതൊരു വിലയും കല്പിക്കാതെ, അവരോട് ശത്രുതാപരമായി പെരുമാറുകയും നിരന്തരം 'പാകിസ്താനില്‍ പോ' എന്നാക്രോശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ നേതാവുകൂടിയായ നരേന്ദ്രമോദി, ഈ പ്രസംഗം നടത്തിയിരുന്നത് നാഗ്പൂരിലെ ആര്‍ എസ് എസ് സമ്മേളനത്തില്‍ ആയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അതിനുപകരം, താന്‍ തന്നെ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സൂഫി സമ്മേളനത്തിലാണെന്നതാണ് പരിഹാസ്യമായത്.

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മുസ്‌ലിംവംശഹത്യ 2002-ല്‍ ഗുജറാത്തില്‍ അരങ്ങേറുമ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. സര്‍ക്കാറിന് വളരെ കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ട ആ വംശഹത്യയുടെ പാപഭാരത്തില്‍ നിന്ന് കൈ കഴുകാന്‍ ഒരിക്കലും സാധ്യമല്ലാത്ത ഒരാള്‍, വിശുദ്ധ ഖുര്‍ആനിന്റെ സമാധാന സന്ദേശം ഉദ്ധരിച്ച് പ്രഭാഷണം നടത്തുമ്പോള്‍ ആര്‍ക്കാണ് അത് വിശ്വസിക്കാന്‍ കഴിയുക?

സംഘപരിവാരത്തിന്റെ സൂഫി പ്രേമം
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തരംകിട്ടുമ്പോഴൊക്കെ ഭര്‍ത്സിക്കുകയും സര്‍വവിധേനയും എതിര്‍ക്കുകയും ചെയ്യുക എന്നത് ഉണ്ടായ നാള്‍ മുതല്‍ സംഘപരിവാരം ജന്മദൗത്യമായി ചെയ്തുവരുന്ന കാര്യമാണ്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന 'സാംസ്‌കാരിക-ദേശീയത'യില്‍ മുസ്‌ലിംകള്‍ക്ക് ഇടം നല്‍കാറേയില്ല. മുസ്‌ലിംകള്‍ മതപരമായും സാംസ്‌കാരികമായും സ്വയം വന്ധീകരിച്ച ശേഷമല്ലാതെ, ദേശീയതയുടെ ഭാഗമായി അവരെ അംഗീകരിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തയ്യാറാവുകയില്ല. ഹിന്ദുമതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊള്ളാത്തവര്‍ യാതൊരു പൗരാവകാശവും രാജ്യത്ത് അര്‍ഹിക്കുന്നില്ലെന്ന് സംഘപരിവാരത്തിന്റെ ആചാര്യന്മാര്‍ തന്നെ വ്യക്തമാക്കിയതുമാണ്. എന്നിരിക്കെ, കൂടെക്കൂടെ പ്രധാനമന്ത്രിയും ചില ഹിന്ദുത്വനേതാക്കളും സൂഫിസത്തോട് കാണിക്കുന്ന അനുരാഗത്തിന്റെ രാഷ്ട്രീയമെന്താണ്?

ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി ഏറ്റവും ശക്തിയായ പാര്‍ട്ടിയാണിന്ന്. കേന്ദ്രഭരണം ഒറ്റയ്ക്ക് കയ്യാളാന്‍ ശേഷിയുള്ള രാഷ്ട്രീയ പ്രസ്ഥാനം. എന്നിട്ടുപോലും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടാകുന്നില്ല. ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുമായി മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകള്‍ കാര്യമായി അടുക്കുന്നില്ല. അധികാരമോഹികളും സമുദായത്തില്‍ അടിത്തറയില്ലാത്തവരുമായ അപൂര്‍വം ചില നേതാക്കളെ മാത്രമാണ് ഇക്കാലമത്രയും ബി ജെ പിയിലേക്ക് കിട്ടിയത്. ഇന്ത്യയിലെ ആധികാരികമായ മുസ്‌ലിം മത-സമുദായ സംഘടനകളില്‍ ഒന്നുപോലും ബി ജെ പിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് സംഘപരിവാര പാളയത്തിലേക്ക് വലവീശിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ലക്‌നോ നദ്‌വത്തുല്‍ ഉലമ, ദയൂബന്ദ് ദാറുല്‍ ഉലൂം, ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഇന്ത്യന്‍ മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയായ ആള്‍ ഇന്ത്യ മജ്‌ലിസേ മുശാവറ തുടങ്ങിയ പ്രബല സംഘടനകളൊക്കെ ധാരാളം പ്രലോഭനങ്ങള്‍ നല്‍കിയിട്ടും ബി ജെ പിയെ തീണ്ടാപ്പാടകലെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് രാഷ്ട്രീയ ബോധവും പ്രത്യയസ്ഥൈര്യവുമുള്ള ആരെയും കിട്ടില്ലെന്നുറപ്പായതോടെയാണ് സംഘപരിവാരം സൂഫികളെ നോട്ടമിടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്‌ലാമിക ഭീകരതയുടേതാണെന്നും ഇസ്‌ലാമിക ഭീകരത സൃഷ്ടിക്കുന്നത് പൊളിറ്റിക്കല്‍ ഇസ്‌ലാമും വഹാബി ഇസ്‌ലാമുമാണെന്നും അവര്‍ പാരമ്പര്യ നിഷേധികളും മതസങ്കലനത്തെ എതിര്‍ക്കുന്നവരുമാണെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇന്ത്യയിലെ ചില സൂഫി-ത്വരീഖത്ത് കേന്ദ്രങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ സംഘപരിവാരം കരുക്കള്‍ നീക്കിയത്. ഇന്ത്യയിലെ ബറേല്‍വികളില്‍ ചിലര്‍ ആ കെണിയില്‍ വീഴുകയും ചെയ്തു.

ഇന്ത്യന്‍ മുസ്‌ലിംകളില്‍പെട്ട ചെറിയ ന്യൂനപക്ഷമായ ഒരുപറ്റം സൂഫികള്‍ ഒഴികെ, മഹാഭൂരിപക്ഷം വരുന്ന പ്രബല മുസ്‌ലിം കക്ഷികളെ മൊത്തത്തില്‍ തീവ്രവാദികളും ഭീകരാനുകൂലികളും ദേശീയതാ വിരുദ്ധരുമാക്കി മാറ്റാനുള്ള സംഘപരിവാര കൗശലമാണ് സൂഫി പ്രേമത്തില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ക്രാന്തദര്‍ശിത്വമൊന്നും വേണ്ട. സൂഫിസത്തില്‍ ചേര്‍ന്നുനില്ക്കുന്ന 'അരാഷ്ട്രീയ'മാണ് സംഘപരിവാരത്തിന് അവരെ സ്വീകാര്യമാക്കുന്ന ഘടകം. പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സന്ദര്‍ശിച്ച സൂഫി പണ്ഡിതന്മാരെ പുകഴ്ത്തിക്കൊണ്ട് തന്റെ 'മന്‍ കി ബാത്ത്' റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ നരേന്ദ്രമോദി നല്‍കിയ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് ഇപ്രകാരമാണ്: ''മൂന്നു നാലു ദിവസം മുന്‍പ് സൂഫി സന്യാസിമാരും പണ്ഡിതരുമായി സംഭാഷണം നടത്താനിടയായി. സത്യസന്ധമായി പറയട്ടെ, അവര്‍ സംസാരിച്ച വിഷയവും രീതിയുമെല്ലാം കാതിലേക്ക് സംഗീതം ഒഴുകിയെത്തുന്ന പ്രതീതി ഉണര്‍ത്തി. അവര്‍ തെരഞ്ഞെടുത്ത വാക്കുകളും അതിന്റെ അര്‍ഥവുമെല്ലാം സൂഫി പ്രസ്ഥാനത്തിന്റെ ഉദാരതയാണ് വ്യക്തമാക്കുന്നത്''.

മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ കളങ്കമേല്‍പ്പിച്ച ബാബരി മസ്ജിദിന്റെ ധ്വംസനത്തെക്കുറിച്ചോ, സംഘപരിവാരം നടത്തിവരുന്ന ആസൂത്രിതമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളെക്കുറിച്ചോ, വര്‍ഗീയ പ്രചാരണങ്ങളെക്കുറിച്ചോ, ഗുജറാത്ത് വംശഹത്യയെക്കുറിച്ചോ ആരെങ്കിലും സംസാരിച്ചാല്‍ 'കാതിലേക്ക് സംഗീതം ഒഴുകുന്നപോലെ' അദ്ദേഹത്തിന് കേള്‍ക്കാനാകില്ലെന്നുറപ്പ്. അപ്പോള്‍, തീര്‍ത്തും അരാഷ്ട്രീയവും സ്വാര്‍ഥപ്രേരിതവുമായ താല്പര്യമുള്ള ചില 'സന്യാസി'മാരാണ് സൂഫികള്‍ എന്ന മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്ന് വ്യക്തമാണ്.

സൂഫിസത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സൂഫിസത്തിന് വ്യാപകമായ പ്രമോഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അത് ആധ്യാത്മികതയ്ക്കും ആത്മീയതയ്ക്കും ലഭിക്കുന്ന സ്വീകാര്യതയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സാമ്രാജ്യത്വവും ഭരണകൂടങ്ങളും വംശീയവാദ പ്രത്യയശാസ്ത്രങ്ങളും ലോകത്ത് കടുത്ത അന്യായങ്ങള്‍ അടിച്ചേല്പിക്കുമ്പോള്‍, അതില്‍ നിന്നെല്ലാം മുഖം തിരിച്ചുള്ള കേവല ആത്മീയതയിലേക്ക് സമൂഹത്തെ വഴിതിരിച്ചെങ്കില്‍ മാത്രമേ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും മുന്നേറാന്‍ കഴിയൂ. മതവിശ്വാസികള്‍ നീതിയുക്തമായ നിലപാടുകള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ബാധ്യസ്ഥമാണെന്നത് ഇസ്‌ലാമിന്റെ ജൈവിക ആദര്‍ശമാണ്. അനീതിയ്ക്കും അധര്‍മങ്ങള്‍ക്കുമെതിരിലുള്ള ശബ്ദത്തെ പുണ്യസമരമായാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്.

വന്‍കിട രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ അധീശത്വം ലോകത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദരിദ്രരാജ്യങ്ങള്‍ക്കും പാവപ്പെട്ട മനുഷ്യര്‍ക്കും മേല്‍ അധികാരത്തിന്റെ നുകം വഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പള്ളിമൂലകളില്‍ ജപിച്ചിരിക്കുവാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്കു കഴിയില്ല. അനീതിക്കും കുടിലതകള്‍ക്കുമെതിരെ സാമൂഹികവും രാഷ്ട്രീയവുമായ ചെറുത്തുനില്പിന് ലോകത്തുടനീളം മുസ്‌ലിംകള്‍ മുന്നില്‍ നില്ക്കുന്നത് വിശ്വാസത്തിന്റെ പ്രചോദനം കൊണ്ടുകൂടിയാണ്. ഈ ചെറുത്തുനില്പ്പിനെയാണ് മിക്കപ്പോഴും ഭീകതയുടെ മുദ്രകുത്തി അടിച്ചുവീഴ്ത്തുന്നത്. അതിനാല്‍ ഭീകരവാദികളായ മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന്, അധികാരശക്തികള്‍ക്ക് അലോസരമുണ്ടാക്കാത്ത 'നല്ല മുസ്‌ലിംകളെ' സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രമാണ് സൂഫിസത്തിന് അമിതപ്രാധാന്യവും പ്രചാരണവും നല്‍കുന്നതിലൂടെ സാമ്രാജ്യത്വശക്തികള്‍ പ്രയോഗിക്കുന്നത്.

മതമൗലികവാദം അപകടകരവും തീവ്രവുമാണെന്ന് വിധിയെഴുതി എതിര്‍ക്കുന്നവര്‍ മറുവശത്ത് മതസങ്കലന വാദത്തെ ആളും അര്‍ഥവും നല്‍കി വളര്‍ത്തുന്നു. വിശ്വാസത്തിലും സംസ്‌കാരത്തിലും തനിമയോടെ നില്‍ക്കുകയും രാഷ്ട്രീയമായി സംഘടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മുസ്‌ലിംകളെ എതിരിടാന്‍ സൂഫി ഇസ്‌ലാമിനെ കൂട്ടുപിടിക്കുകയാണ് കരണീയമെന്ന തിരിച്ചറിവ് തന്നെയാണ് മോദിയുടെ സൂഫി പ്രണയത്തില്‍ വായിച്ചെടുക്കാവുന്നതും.

സൂഫി വെഴ്‌സസ് വഹാബി

പാരമ്പര്യവാദികളായ മുസ്‌ലിംകളും സൂഫികളും ആധുനിക ഇസ്‌ലാമിക സംഘടനകളെ കഠിനമായി എതിര്‍ത്തുവരുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ പാരമ്പര്യ വാദികളും പുരോഗമന വാദികളും തമ്മിലുള്ള കലഹത്തില്‍ പാരമ്പര്യവാദികളുമായി കക്ഷിചേര്‍ന്ന് ആധുനിക ഇസ്‌ലാമിക സംഘടനകളെ ദുര്‍ബലപ്പെടുത്തുകയാണ് സാമ്രാജ്യത്വ ശക്തികളുടെയും വംശീയവാദികളുടെയും തന്ത്രം. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പാരമ്പര്യവാദികളായ ആത്മീയ സംഘങ്ങള്‍ക്ക് സര്‍ക്കാറിന്റെയും ഇന്റലിജന്‍സിന്റെയുമൊക്കെ തണല്‍ കിട്ടുമ്പോള്‍ പുരോഗമന വാദികളെ ഒറ്റപ്പെടുത്തുകയും ഭീകര പട്ടികയില്‍ പെടുത്തി ജയിലിലടക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുന്നു. സലഫികളും വഹാബികളും ഇസ്‌ലാമിസ്റ്റുകളുമാണ് ഭീകരതയുടെ വക്താക്കള്‍ എന്ന മട്ടിലുള്ള പ്രചാരണത്തിന് ഔദ്യോഗിക അംഗീകാരമുള്ള പോലെയാണ്. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ചെറിയ ഗ്രൂപ്പുകള്‍ തീവ്രാഭിമുഖ്യമുള്ളവയാണെന്നത് വസ്തുത തന്നെയാണ്. എന്നാല്‍, ആധുനിക ഇസ്‌ലാമിക സംഘടനകള്‍ക്കിടയിലെ വൈവിധ്യങ്ങള്‍ പരിഗണിക്കാതെയുള്ള സമീപനങ്ങള്‍ ദുരുപദിഷ്ടമാണ്.

പുരോഗമന സംഘടനയില്‍ പെട്ടവര്‍ മാത്രമല്ല, യാഥാസ്ഥിതിക-പാരമ്പര്യ വാദികളില്‍ പെട്ടവരും തീവ്രനിലപാട് എടുക്കുന്നവരിലും 'ജിഹാദി'കളിലുമുണ്ട് എന്നതും വസ്തുതയാണ്. ഇന്ത്യയില്‍ തീവ്രവാദ മുദ്ര കുത്തപ്പെടുന്ന സംഘടനകളും വ്യക്തികളും ഭൂരിഭാഗവും പുരോഗമന ഇസ്‌ലാമിക വിഭാഗങ്ങളില്‍ പെടുന്നവരാണെന്ന് തെളിയിക്കാനാവില്ല. ദക്ഷിണേന്ത്യയില്‍ മതഭീകരതയുടെ ചാപ്പകുത്തി ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനി തന്നെ മതിയായ ഉദാഹരണം. അദ്ദേഹമുള്‍പ്പെടെ തീവ്രവാദ കേസുകളില്‍ പ്രതി ചേര്‍ത്ത് ജയിലുകളില്‍ കഴിയുന്ന നിരവധി പേര്‍, പാരമ്പര്യ ത്വരീഖത്ത് സംഘടനകളുമായി ബന്ധമുള്ളവരാണ്.

ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട പത്രസമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞത്, പശ്ചിമേഷ്യയില്‍ തീവ്രവാദം വളരാന്‍ കാരണം വഹാബിസമാണെന്നും ഇന്ത്യയില്‍ വഹാബിസം വളരുന്നത് തടയുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്നുമാണ്. പശ്ചിമേഷ്യയില്‍ വഹാബികള്‍ തീവ്രവാദം വളര്‍ത്തുന്നുവെങ്കില്‍ അതിന് പരിഹാരം ഇന്ത്യയിലെ കടുത്ത തീവ്രവാദികളായ സംഘപരിവാരത്തിന്റെ കൈകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഏല്‍പിച്ചുകൊടുക്കുകയാണോ? സൂഫിസത്തെ പ്രമോട്ട് ചെയ്യാന്‍ തല്പരകക്ഷികള്‍ ആഗോളതലത്തില്‍ തന്നെ ഉന്നയിക്കുന്ന വാദമാണ് ഇവിടെയും നാം കാണുന്നത്.

ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘപരിവാരാനുകൂല സംഘടന തന്നെ സംശയത്തിന്റെ നിഴലിലാണ്. നേരത്തെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ആര്‍ എസ് എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച് വിജയിക്കാതെ പോയ സാഹചര്യത്തിലാണ് ഈ പുതിയ സംഘടനയുമായുള്ള അവരുടെ ചങ്ങാത്തമെന്നത് ശ്രദ്ധേയമാണ്. ഈ സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് കച്ചുച്ചവി, രാഷ്ട്രീയ മഞ്ചുമായി ചേര്‍ന്നാണ് സൂഫി സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് അറിയുന്നത്. അതേസമയം സൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങളിലൂടെ മുസ്‌ലിം ചെറുപ്പക്കാരെ രാഷ്ട്രീയമായി വന്ധ്യംകരിക്കാനുള്ള ഇന്റലിജന്‍സ് പദ്ധതിയുടെ ഭാഗമാണ് സൂഫി സമ്മേളനം എന്നും സംശയമുണര്‍ന്നിട്ടുണ്ട്. മുന്‍ ഐ ബി ഡയറക്ടറായ ആസിഫ് ഇബ്‌റാഹീമാണ് സമ്മേളനത്തിന്റെ മുഖ്യസൂത്രധാരകന്‍. മുസ്‌ലിം തീവ്രവാദവുമായി ബന്ധപ്പെട്ട മേഖലയില്‍ വിദഗ്ധനായി അറിയപ്പെടുന്ന ആസിഫ് ഇബ്‌റാഹീമിനെ അടുത്തകാലത്ത് മോദിയുടെ സുരക്ഷാസംഘത്തില്‍ ഭീകരവിരുദ്ധ പദ്ധതിയുടെ മേധാവിയായി നിയമിച്ചിട്ടുണ്ട് എന്ന കാര്യവും കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് സൂഫി സമ്മേളനത്തിന്റെ നിഗൂഢതകള്‍ പുറത്താവുന്നത്.

ഐ ബി ഉദ്യോഗസ്ഥരിലൂടെ രാജ്യത്തെ സൂഫി- ത്വരീഖത്ത് വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമം രഹസ്യമല്ല. സൂഫി സമ്മേളനത്തിനു പിന്നിലുള്ള മശാഇഖ് ബോര്‍ഡിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണെന്ന് സംശയിക്കുന്നവരുണ്ട്. ഹൈദരാബാദിലും മറ്റു പല സ്ഥലങ്ങളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഐ ബി ഉദ്യോഗസ്ഥര്‍ രഹസ്യമായി സഹായം നല്‍കുന്നതായി സംശയിക്കപ്പെടുന്നു. കേരളത്തില്‍ പോലും, ഒരു പ്രമുഖ ശൈഖിന്റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ദിക്ര്‍ സമ്മേളനങ്ങളില്‍ മിലിറ്ററി ഇന്റലിജന്‍സിലെ പ്രമുഖര്‍ പങ്കെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

മൗലാന മുഹമ്മദ് അഷ്‌റഫ് കച്ചോച്ച്‌വി ബറേല്‍വി നേതാവാണെങ്കിലും രാജ്യത്തെ എല്ലാ ബറേല്‍വികളുടെയും പിന്തുണ സൂഫി സമ്മേളനത്തിന് ഇല്ല എന്നത് ആശ്വാസകരമാണ്. മഹാരാഷ്ട്രയിലെ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സൂഫി സമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വം ദുരൂഹമാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബറേല്‍വി ശരീഫ്, ബദായൂന്‍ ശരീഫ്, ജാമിഅ അശ്‌റഫിയ മുബാറക്പൂര്‍ എന്നീ സുന്നി ധാരകളില്‍ പെട്ട സംഘടനകളും സൂഫി സമ്മേളനത്തെ എതിര്‍ത്തിട്ടുണ്ട്. ബറേല്‍വി നേതാക്കളായ മുഫ്തി അല്ലാമാ അക്തര്‍ റസാഖാന്‍, മൗലാനാ ശിഹാബുദ്ദീന്‍ റസ്‌വി തുടങ്ങിയവരും സൂഫി സമ്മേളനത്തെ പരസ്യമായി എതിര്‍ത്തു.

കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയവര്‍
രാഷ്ട്രീയ, സാമൂഹിക ധാരയില്‍ നിന്ന് മുസ്‌ലിംകളെ അകറ്റുകയാണ് സൂഫി ഇസ്‌ലാമിന്റെ ശാക്തീകരണത്തിലൂടെ സംഘപരിവാരം ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ മോഹത്തിന്റെ സാക്ഷാത്കാരത്തിനായി ഈ സമ്മേളനത്തെ ഉപയോഗിക്കാനാണ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ഒരേ ഒരു വിഭാഗം ലക്ഷ്യമിട്ടത്. അത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്കുന്ന സുന്നീ വിഭാഗമാണ്. നേരത്തെ തന്നെ മോദിയുമായും സംഘപരിവാരവുമായും ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തിന് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവായ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരിയാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്. ആദ്യത്തില്‍ വിമര്‍ശം ഭയന്ന് മാറിനിന്ന കാന്തപുരം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുക്കുക വഴി സംഘപരിവാരം പിന്തുണക്കുന്ന സൂഫി- ബറേല്‍വി സഖ്യത്തിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങള്‍ മാത്രമാണെന്ന് കാന്തപുരം വിഭാഗം തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് സ്വന്തം സമുദായത്തെ ഫാഷിസത്തിന്റെ ആലയത്തിലേക്ക് ഒറ്റു കൊടുക്കുന്നവര്‍ വിരല്‍ കടിക്കേണ്ടി വരുന്നത് കാണാന്‍ അധിക കാലം വേണ്ടി വരില്ല. 




Wednesday, March 23, 2016

ISLAM AND ORGAN DONATION | P.K. ABDUL RAHIMAN

Islam occupies a very significant position in the contemporary world as a faith, spirituality, and culture and continues to influence the practical dimensions of an estimated one fifth of the human race. Life’s very purpose in Islam is to realise the Divine, a purpose that is achievable only through a conscious commitment to the teachings of sacred will. Transmission and instruction in matters of spirituality, faith and law was the role par excellence of the Messengers/Prophets of God, of whom Muhammad was the last link in a chain that included Abraham, Moses, and Jesus. Sacred Law, in the Muslim worldview, is an all embracing entity, dealing with all aspects of human existence.

SOURCES OF ISLAMIC FAITH AND LAW

Islamic faith, ethics and practices are guided by the two primary sources such as the Qur’an—the Holy Text believed by Muslims to be the direct word of God, and the Sunnah—the example, whether in words or deeds, of the Prophet Muhammad. Islamic teachings stress on finding solutions to the problems of humanity within the permissible limits of religion where clear injunctions are available in the Quran or the tradition of the Prophet.  However, where there is no clear injunction or guidance available, other sources such as ijthihad, deductive logic based on independent reasoning and interpretation, and Ijma, consensus of scholars, are to be employed in order to resolve moral, legal and ethical dilemmas of Muslim societies.
The interest of the common good (isthihsan) should be kept as the guiding principle to be followed in the maters of law, where clear provisions are not available. In such scenario, since Islam admits no clergy, the “learned” are charged with interpreting and contextualising religious teachings for the wider Muslim community.

Islamic Approach to Life and Health
Islam considers human life as inviolable and treats its violation as a crime against humanity. As the Quran says:

Whosoever takes a human life, for other than murder or corruption in the earth, it is as if he has taken the life of all of mankind and whosoever saves a human life, it is as if he has saved whole of mankind. (Qur’an, 5:32)

No one is authorised deliberately to end life, whether one’s own or that of another human being. Saving life and reducing human suffering are encouraged. Withdrawal of food and drink to hasten death is therefore not allowed and Islam does not allow a human life to perish for want of material needs, be that food or care. According to the Islamic jurisprudence, sustenance of human life takes precedence over the legal and theological questions.

The Qur’an’s overall view of life is holistic. The Qur’an does not appear to subscribe to the doctrine of a mind-body dualism. The Quranic term “Nafs” refers to “person” and according to the Quran, human being is single organism functioning in a certain fashion. Furthermore, the Quran consistently links all aspects of its revelation/guidance to practical concerns for human behaviour. What we learn about God, for example, is relational; God is Creator, Sustainer, Guide, and Judge for humans, whose response is to be submissive to the divine will.

Thus, another aspect of the Qur’an’s holistic approach emerges in which the self is part of an integrated moral-physical universe. Even the Qur’an’s moral teaching brings the peace of mind necessary for good health. And since the God ordains humans to create and maintain a just social order, humans become instruments of other people’s health.

According to the Islamic perspective, health is one of the most excellent blessings of God upon humanity; for without it one can neither carry on one’s life business well nor call one to obey God’s commands. The God’s messenger said, ‘there are two blessings for which so many people are enviable, health and lack of worry’. The Islamic position on the need to preserve good health and medical treatment is evident in the statement attributed to the Prophet that “Allah has given cure for all illnesses” and another categorical statement of the Prophet that “get medical treatment”.

Islam and Medical Science: Historical Perspectives
Despite the clear teachings of the Quran and the tradition of the Prophet, the intellectual trends in the history of Islam in both theological and legal spheres had inclined towards anti-intellectualism. Fazlur Rahman, noted scholar of 20th century Islam, observes that the adoption of ‘Ash’arite Kalam’ (theology) by the Umayyads as orthodoxy marks the anti-intellectualist tradition in the history of Islam. Nevertheless, and perhaps in evidence of the rather contrived nature of the orthodox teaching, intellectual endeavors and scientific research in particular proceeded at unprecedented levels in the Muslim world.

Science in general and medicine in particular were highly valued in medieval Islam. The great 12th century philosopher al-Ghazali (d.1111) counts medicine as ‘’Fard Kifaya,” i.e. a collective religious duty incumbent on a sufficient number of Muslims “to look after the needs of the community.” Medicine was so highly valued that some, like Ibn al-Qifti in his Tarikh al Hukama opines that medicine was first revealed through a prophet. Similarly, Ali ibn al-’Abbas al Majus (d.994) says that ‘the basic superiority of people over other animals is their reason, and medicine is the most perfect fruit of reason’2. There have been many medical scholars in the medieval period who saw their work as religious duty as the medical science was seen as a means to reduce human suffering and save human lives. Al Dhahabi (d.1348) introduces his Prophetic Medicine, saying: “It is incumbent upon every Muslim to seek nearness to God in every possible way that can bring him/her near unto God and to do his utmost in obediently carrying out God’s commands. Now the most beneficial of such means and the most consequential approaches to God is that which benefits humanity in terms of preserving their health and treating their ailments, since health is among those things which have been required in the prayer form of worship laid down in the Sacred Law.”3Further we find a statement attributed to the founder of the Shafi school of Islamic law (d 819) that “I do not know any type of knowledge, after what is lawful and unlawful, more noble for a Muslim to acquire than that of Medicine but, alas, they have neglected it-they have neglected one third of human knowledge-and abandoned it to Jews and Christians”4. The classical Islamic approach to scientific study of medicine and health care can be evidenced from the scientific output and the proliferation of hospitals and health care facilities across this region during the period spanning between 9th and 14th centuries.  Thus it is possible to argue that the anti-intellectual orthodox position on health care and medicine do not gel well with the Islamic tradition and history. While the Islamic traditions that encouraged the deductive logic and rational approach to its textual traditions helped develop inclusive religious positions on wide range of issues including medical science and medical ethics, the orthodox anti-intellectual positions remained locked in the reductive literalism.

Islam and Organ Donation
Recent scientific and technological advances have resulted in a range of complex issues and the fields of biomedical sciences and health care has been one such area that has produced ethical dilemmas for common Muslim masses and Medical practitioners alike. The issue of organ donation and transplant has been such a matter that has generated great debate among the Islamic scholars from around the globe. The Islamic theological position on organ donation and transplant had two dichotomous positions: one that opposes the organ donation, particularly cadaver donation and transplant and the other that considers them permissible within the framework of Islamic theology and law. It will be worthwhile to examine these positions to develop comprehensive understanding of the issue.

Arguments against Organ Donation
The arguments against organ donation within the framework of Islam can be summed up as follows:
a) God has honored humans (Quran, Surat al Isra: 70), and human body is considered sacred, and tampering with that is prohibited in Islam.

b) Allah has made humans the best of creations and created everything for their benefit (Quran, 2: 229), therefore, it is permissible for a human to take benefit from every creation of Allah which includes animals, plants and inanimate things. As such, it would be unreasonable to place humans in the same category of the above things by giving permission to use parts and derive benefit out of their body that necessitates cutting, chopping and amputating parts of the body.

c) The Jurists have stated that in the case of extreme necessity and when there is no alternative available, even unlawful things, such as pork and alcohol, become permissible. However, even in such a situation, consuming or deriving benefit from a human body still remains unlawful5.

d) Human body and parts are not in our ownership in that we may fiddle with them as we desire. It is a trust (amanah) that has been given to us by God. As such, it will be impermissible for one to sell, give or donate any organs of his body.

e) Islam does not allow the violation of the sanctity of the living or the deceased, thus, the same respect accorded to someone who is alive has to be accorded to someone who is dead, as has been explained by the Prophet Mohammed:

“Breaking the bones of a corpse is similar to breaking the bones of someone who is alive.” (Hadith narrated by Ibn Majah)

f) The principle of Islamic jurisprudence states: When the evidences of prohibition conflict with the evidences of permissibility, preference is given to prohibition.66

Ibn Nujaym, al-Ashbah wa al-Nazair.In view of the above, it is argued by some that it is unlawful to transplant organs, whether it be of a living person or a dead body, and whether there is a need or otherwise. In other words, there is no permissibility whatsoever for the transplantation or donation of organs. These juristic positions have had immense bearing on the way common Muslims relate to the issue of organ donation and transplant.

Organ Donation and the Moral Dilemmas of Common Muslims
While there exists religious decrees and scholarly works that endorse the permissibility of organ donation, lack of awareness and influence of religious dogmas among the common Muslims have deterred them from making positive decisions related to organ donation and transplantation. For many common Muslims, questions such as ownership of human body, the sanctity of human corpse being violated, delay in performing the last rites, the moral responsibility of the donor, if the recipient commits wrongdoings, or whether organ can be donated to non-Muslims have played highly detrimental role in their decisions.

Organ Donation and Ownership of Human Body
According to Islam, human beings are the vicegerent (Khalifa) of God on earth. As vicegerents, human being cannot claim the ownership for anything including their body. However, the God has made everything on earth subservient to human beings and permitted them to use it for the benefit of humanity. This principle applies to the human body as well and Islam permits human beings to utilize his/her body for their benefit. It is similar to the wealth which God has given to a human, and he is permitted to utilize it and give it in charity or as a gift. Thus, one is permitted to use or donate his body as a whole or in parts to reduce the sufferings of the humanity. 

Does organ transplant violate the sanctity of human body?
Islam forbids mutilating corpses as was practiced in the pre-Islamic era, especially done to those who died in battles. The mutilation of corpse referred to by the Prophet is an act meant to humiliate and violate the honor and sanctity of the deceased. As any action is judged in Islam on the basis of its intention, the organ transplant processes can never be compared to the pre-Islamic practice of mutilation of human body. Islamic law allows performing surgeries of various kinds on living human bodies in case of medical needs and exigencies. This permission can be extended to corpses for the purpose of saving a human life and is not seen as an act of disrespect to the dead. If a pregnant woman died and the child in her stomach is still alive, her stomach will be cut open in order to take the child out, for in there is saving the life of a human7. Dr. Yusuf Al-Qaradhawi explains as follows:

“Removing a body part from a corpse does not violate the sanctity of the dead. The sanctity of the body is preserved and has not been violated. This is because the operation performed on the corpse is similar to that done on those who are alive, that is with care, meticulousness and respect.”8
Unlawful Becomes Permissible

The famous principles of Islamic Jurisprudence based on the teachings of the Quran and Sunnah permit the use of unlawful things in cases of extreme need and necessity. In case of necessity, when the life of a person is threatened the prohibition of eating carrion or drinking wine is suspended, and the Quran permits utterances of disbelief in order to save one’s life. (Quran, Surat al Nahl:106). Therefore it is argued that, in cases of need and necessity, when impure, unlawful things become permissible, in a situation where a person’s life is in danger and he is in dire need for transplantation, the transplantation of organs will be permissible.

Is it permissible to delay the funeral rites?
In Islam, funeral rites should not be delayed without valid reasons. This Islamic position has to be seen as a sign of respect to the dead. As there are instances where mortal remains of people who died abroad are brought home for the last rites, which takes many days together, that is not seen as a problem from the religious standpoint, the delay, much less in time, in carrying out organ transplant procedures for the purpose of saving human lives should be considered to be a valid reason that permits delayed performance of rites within the framework of Islamic law. However, it is important that the medical system addressed this issue and took adequate measures to minimize the time taken to complete the cadaver transplant procedures.

Is a brain dead “really dead”?
There exists a moral dilemma that whether a brain dead can be considered actually dead. This concern is a result of the lack of knowledge regarding the scientific understanding. However, in 1987, Fazlur Rahman, like many other Islamic scholars, expressed the view that relentless artificial prolongation of life is not in keeping with Islamic ethos unless there is evidence that a reasonable quality of life would result. The majority of Muslim scholars will consider brain death as an acceptable ground to discontinue life support therapy. A minority opinion is that the notion of brain stem death is inappropriate, for it is rooted in the dualism that characterizes biomedicine.

Moral Dilemma of being an Accomplice
For many, there is an apprehension that an organ donor will be considered as an accomplice and will be in a state of sin by donating his/ her organs to a person who may commit misdeeds after the transplant. This causes a moral dilemma in their decision on organ transplant. However, it has to be understood that in Islam, there is no such issue of one becoming a moral accomplice for another person’s misdeeds and is incorrect as Islam holds every individual responsible for his/her actions. The Quran says:
“No person earns any (sin) except against himself (only), and no bearer of burdens shall bear the burden of another.”

Can Muslims donate organs to non-Muslims?
The issue of donating organs to non-Muslims also has been a moral dilemma for many. This is not because of their communal mindset, rather is a result of a distorted understanding of spirituality. Islamic ideas of compassion, mercy and social good are not defined by the identities of the beneficiaries. Islam does not consider the religious identity of the beneficiaries in matters of charity. Further, the Prophet is referred to as mercy for the humanity sent to bring blessings to humanity at large, which includes non-Muslims who live alongside Muslims in peace and harmony. The Holy Quran enjoins Muslims to do good, to offer help and to co-operate in all things that will benefit mankind. Quran says:

“Allah does not forbid you respecting those who have not made war against you on account of (your) religion, and have not driven you forth from your homes, that you show them kindness and deal with them justly; surely Allah loves the doers of justice.”  (Quran, Surat al-Mumtahana: 8)   

Considering various aspects of the above principles, many important bodies of Islamic law and jurisprudence have issued religious decrees on the issue of organ donations. The Islamic Fiqh Academy, a subsidiary organ of the Organization of the Islamic Conference (OIC), established in January 1981, drawing its members and experts from across the Islamic world decreed in the year 1988 in favour of organ donation and transplant:

“Organs from the deceased can be transplanted to a patient, where the life of the recipient depends on the transplant, or if the continuation of the basic bodily functions of the recipient depends on the transplant. This is however, dependent on the deceased’s consent, or that of his next-of-kin after his death, or by the decision of the leaders of the Muslim community, should the deceased be unidentified, or does not have any next-of-kin”9.

Similar religious decrees endorsing the permissibility of organ donation have been issued by many other reputed bodies from all over the Muslim world such as Highest Council of Scholars, Riyadh10, Fatwa Committee of Kuwait11, and The National Fatwa Council of Malaysia12. The Islamic Religious Council of Singapore (MUIS) in 1973 issued a fatwa, prohibiting the organ donation on the ground that human beings do not own their body or any parts thereof. However, the Council reversed this fatwa 1986 in line with the position permitting organ donation for saving human life.

Islamic Social Responsibility and the Need to Move Forward:
The Quran has repeatedly stressed on the principles of ta’awun, helping one another, Ihsan, and rahmah (compassion). The Prophet has said:

“…..Show compassion to those on earth, and He in the heavens (i.e. God) will show His compassion to you.”

Islam has encouraged the collective responsibility of a society towards its members. The Prophet said: ‘The faithful in their mutual love and compassion are like the body if one member complains of an ailment all other members will rally in response. Another tradition says, “The faithful to one another are like the blocks in a whole building they fortify one another”. The Quran describes the faithful as those who “… give priority over themselves even though they are needy”13. The Prophet has said “help in good deeds and piety and do not help in sin and animosity”. The ethical stand point in Islam on the social responsibility to provide care and sustenance to the needy can be seen in the history of Islam as Umar ibnul -Khattab, second Caliph, decreed that “if a man living in a locality died of hunger being unable of self-sustenance, then the community should pay his money ransom (fidyah) as if they had killed him”. Using the deductive logic, it is possible to derive a similitude to people dying due to lack of blood transfusion or non-availability of organs for transplantation. As medical education is seen as a Fard Kifaya, collective responsibility of the community, so is the care of individual patient the collective responsibility of society, that has to ensure his/her health needs. This was the guiding principle in the way hospitals were established and run as endowments in the medieval Islamic period, where medical care was provided free of cost to people without considering their nationality or economic status14. This approach will help us develop a paradigm that promotes organ donation as a collective social responsibility. As the benefit of the donation continues to exist as long as the recipient lives, it can also be treated as sadakat jariya, continues charity, which is highly rewarded in Islam. 

Though the juristic position that ‘unlawful becomes permissible in case of necessity’ in relation to organ donation opens up the possibility of organ donation, it still carries an element of negativity. This has to be reconsidered in order to develop a more affirmative approach to organ donation. As organ donation is a noble act that exemplifies the Quranic position of saving a human life being equated with saving the whole of humanity, the jurists need to revisit their position on the issue to capture the spirit of the donation. That will help create a social consciousness providing a new lease of opportunity for patients to live and alleviate pain and suffering that Quran seek from its followers.

(P.K. Abdul Rahiman is an Assistant Professor and Head at the JBAS Centre for Islamic Studies, University of Madras.)

Reference :
2 .Tamara Sonn, Health and Medicine in the Islamic Tradition: Fazlur-Rahman’s View, Journal of Islamic Medical Association,
Volume 28, 1996 - Page 191.
3 Ibid
4 Fazlur Rahman, Health and Medicine in the Islamic Tradition: Change and Identity, ABC International Group Inc, 1998, p 48.
5 al-Fatawa al-Hindiyya, 5/310
7 .Samarqandi, Tuhfat al-Fuqaha, 4/261 & Badaii al-Sanai.
8 Dr. Yusuf Al-Qaradhawi, Fatawa Mu’asarah, vol.3, pp. 665-666.
9 Please see page 58 of “Majma’ Al-Fiqh al-Islami: Qararat Wa
Tausiyat, 1985-1988.”
10 Decision of the scholars in the Highest Council of Scholars in Riyadh, Saudi Arabia. Please see decision no. 99, 6 Zulqaedah 1402H.
11 Decision no. 132 issued by the Fatwa Committee of Kuwait in 1979.
12
The declaration made on The First Meeting of the National Fatwa Council of Malaysia for Islamic Affairs on the 23-24th of June 1970.
13 Quran, 59:9
14 Fazlur Rahman, p.70.

വര്‍ണ വൈജാത്യത്തിന്റെ രാഷ്ട്രീയം | കെ പി ഖാലിദ്


''ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം വായില്‍ നിന്നും ക്ഷത്രിയനെ തോളില്‍ നിന്നും വൈശ്യനെ തുടയില്‍ നിന്നും ശൂദ്രനെ പാദത്തില്‍ നിന്നും സൃഷ്ടിച്ചു.'' (മനു നിയമം 1-31)

മനുഷ്യസൃഷ്ടിയുടെ ആരൂഢങ്ങളിലേക്കിറങ്ങുന്ന വേദ ഹിന്ദുത്വം മനു എന്ന ഋഷിയിലൂടെ ചെന്നെത്തുന്ന സൃഷ്ടി രഹസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. മനുഷ്യകുലത്തെ നാലു വര്‍ണങ്ങളിലാക്കി വിഭജനത്തിലൂടെ വിവേചനത്തിലെത്തിച്ച വര്‍ണാശ്രമ ധര്‍മമെന്ന ആര്യമേധാവിത്വരൂപ രേഖയാണ് വേദങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത 'മനുസ്മൃതി' എന്ന് അറിയപ്പെടുന്ന മനുധര്‍മങ്ങള്‍. മനുസ്മൃതിയാണ് ബ്രാഹ്മണന്‍, 'പ്രകൃതിയുടെ അന്തിമ നിയമ'മെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉന്നതമായ സിവില്‍ കോഡ്. വര്‍ണ വിഭജനത്തിന്റെ ബീഭത്സമായ മുഖങ്ങളിലേക്കു തിരിച്ചു വെക്കാവുന്ന ഏറ്റവും നല്ല കണ്ണാടിയാണ് മനുസ്മൃതി.

ഋഗ്വേദത്തില്‍ പൊതുവേ രണ്ടു വര്‍ണങ്ങളാണ് കാണാന്‍ കഴിയുന്നത് (ബി സി 1500-1000) ആര്യരും ദാസരും. ആര്യര്‍ ഉന്നതരും ദാസര്‍ അധമരുമായിരുന്നു. ഉന്നതരെ സേവിക്കുന്നതിലൂടെ ദാസര്‍ക്ക് പിന്നീടുള്ള ജന്മങ്ങളില്‍ ബ്രാഹ്മണനായി ജനിക്കാം. ഋഗ്വേദത്തിനു ശേഷം  വന്ന അഥര്‍വ വേദ കാലമായപ്പോഴേക്കും വര്‍ണം നാലാവുകയും ശൂദ്രരുടെ നിര്‍ണയമുണ്ടാവുകയും ചെയ്തു. നാലു വര്‍ണങ്ങള്‍ ക്കുപുറത്തുള്ള ചണ്ഡാളരാവട്ടെ മനുഷ്യ ഗണത്തിനു പുറത്ത് ശ്മശാന ജീവിതത്തിലേക്കു തള്ളിവിടപ്പെടുകയും ചെയ്തു.

പുരാതന ഭാരതത്തില്‍ ആര്യാധിനിവേശത്തിനു മുമ്പുണ്ടായിരുന്ന മതവിഭാഗങ്ങള്‍ ജൈനരും ബുദ്ധരുമായിരുന്നു. ബുദ്ധമതം വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജൈനര്‍ക്കു ശേഷം ബുദ്ധര്‍ വ്യാപകമായി വളര്‍ന്നിരുന്നു. ജാതീയതയുടെ അസ്പൃശ്യതകളെ ബുദ്ധര്‍ കഠിനമായി എതിര്‍ക്കുകയും അതിര്‍ വരമ്പുകളെ ഭേദിച്ച് മുന്നേറുകയും ചെയ്തു. ബുദ്ധ ചക്രവര്‍ത്തിമാരും നാടു വാഴികളും ഈ പാത പൊതുവെ പിന്തുടര്‍ന്നിരുന്നു.

ക്ഷത്രിയരുള്‍പ്പെടുന്ന സമൂഹ വിഭാഗങ്ങളെ ജ്ഞാനബലം കൊണ്ട് അടക്കി വാണിരുന്ന ബ്രാഹ്മണരാണ് അക്കാലത്ത് സിവില്‍ കോഡുകള്‍ നിര്‍മിച്ചുവച്ചിരുന്നത്. ആത്മീയതയും വേദജ്ഞാനവുമായി ജീവിക്കുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതിയുടെ കാവലാളുകളാണ് എല്ലാ വര്‍ണ വിഭാഗങ്ങളുമെന്ന് മനുസ്മൃതി പോലുള്ള സിവില്‍ കോഡുകള്‍ വച്ച് അവര്‍ സ്ഥാപിച്ചെടുത്തിരുന്നു.

വര്‍ണ വിഭജനമെന്നത് സമൂഹ വ്യവസ്ഥിതിയുടെ നിലനില്പ്പിന്നാധാരമായിട്ടുള്ള 'ക്ലാസിഫിക്കേഷ'നുകളാണെന്നതായിരുന്നു ജാതീയതക്കടിസ്ഥാനമായി ബ്രാഹ്മണ്യം പറഞ്ഞുവച്ചത്. ഉത്തരവാദിത്വത്തിന്റെ അതിരവരമ്പുകള്‍ക്കപ്പുറത്ത് സമൂഹത്തിന്റെ നിലനില്പ് വേദജ്ഞാനികളായ ബ്രാഹ്മണരിലായിരുന്നു. ക്ഷത്രിയര്‍ നാടു ഭരിക്കുമ്പോള്‍ വൈശ്യന്‍ കച്ചവടം ചെയ്ത് സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തണം. ശൂദ്രനാവട്ടെ അടിത്തട്ടിലെ കീഴാളജോലികളിലും വ്യാപൃതനാവണം. കച്ചവടക്കാരന്റെ മകന്‍ കച്ചവടക്കാരനും, ഭരണാധികാരിയുടെ മകന്‍ ഭരണാധികാരിയും കൊല്ലന്റെ മകന്‍ കൊല്ലനുമാവുമ്പോള്‍ തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു സമൂഹം നിലനില്ക്കും. ഇതാണ് ജാതീയതയെ ന്യായീകരിക്കുന്ന സവര്‍ണമതം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങള്‍! എ ഡി. 400 ല്‍ ഉണ്ടായി എന്നു പറയുന്ന 'മഹാഭാരതം' എന്ന കൃതി ജാതീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ക്ക് സാധാരണ ജീവിതത്തിന്റെ പകിട്ടുകള്‍ നല്കി. അധമന്‍ അമ്പെയ്ത്ത് കട്ടു പഠിച്ചാലും തള്ളവിരല്‍ ഛേദിക്കപ്പെടുമെന്ന താക്കീത് 'ഏകലവ്യന്‍' എന്ന കഥാപാത്രത്തിലൂടെ ഭാരതീയ ജനതക്കു നല്‍കപ്പെട്ടു! ശൂദ്രന്‍ വേദം കേള്‍ക്കാന്‍ പോലും നില്ക്കരുതെന്നും അങ്ങനെ കേട്ടാല്‍ അവന്റെ ചെവിയില്‍ ലോഹം ഉരുക്കി ഒഴുക്കണമെന്ന മനുനിയമത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമായിരുന്നു ഏകലവ്യന്റെയും കര്‍ണന്റെയും കഥ പറയുന്ന മഹാഭാരതം.

'ശൂദ്രന് സമ്പത്തുണ്ടാവരുത്. ശൂദ്രന്റെ സമ്പത്ത് ബ്രാഹ്മണനു ദോഷം ചെയ്യും' (മനു നിയമം ഢകകക-417) ജ്ഞാനത്തോടൊപ്പം സമ്പത്തും നിഷേധിക്കപ്പെട്ട അടിമ വര്‍ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ സവര്‍ണ മേധാവിത്വം തിരഞ്ഞെടുത്ത ഏറ്റവും ബുദ്ധിപൂര്‍വമായ ആശയ സംഹിതയാണ് വര്‍ണാശ്രമ നിയമങ്ങള്‍ എന്നതിന് ഇത്തരം കോഡുകള്‍ തന്നെ തെളിവ്! 'ശൂദ്രന്‍ ഉയര്‍ന്ന ജാതിക്കാരന്റെ കീഴില്‍ സേവനം ചെയ്തു കാലം തീര്‍ക്കണം' (മനു നിയമം 1-91) എന്ന തത്വത്തിലും ഈ അധീശത്വ സൂത്രങ്ങള്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നതും. 'ബ്രഹ്മ' എന്നാല്‍ പരിപാവനമെന്നതിനാല്‍, ആ പരിപാവനതക്കു കീഴില്‍ ഇതര മനുഷ്യര്‍ പ്രഖ്യാപിക്കുന്ന സ്വയം അടിമത്വ പ്രഖ്യാപനമാണ് വര്‍ണ ജാതി വിഭജനത്തിന്റെ സത്ത! നൂറു വയസ്സുള്ള ക്ഷത്രിയന്‍ പോലും പത്തു വയസ്സുള്ള ബ്രാഹ്മണ ബാലനെ പിതാവിന്റെ സ്ഥാനത്ത് കാണണം (മനു. 11-139) എന്നതിനര്‍ഥം പ്രായഭേദമന്യേ സ്വയം എടുത്തണിയുന്ന അടിമത്തമാണ് സ്വജനനത്തിലൂടെ ഇതര ജാതികള്‍ ചെയ്യേണ്ടതെന്ന് സാരം.

മുഗള്‍ ഭരണകാലത്ത് ഇന്ത്യയുടെ ജാതീയത നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം സാഹോദര്യത്തിന് അഭിരാമങ്ങായ സ്ഥൂലരൂപങ്ങളുണ്ടെന്ന് കീഴാളര്‍ക്കും ക്ഷത്രിയര്‍ക്കുമൊക്കെ കാണിച്ചുകൊടുത്തു. ബുദ്ധ മതത്തിലുപരി നൈതികതയുടെ കടുത്ത സിവില്‍ കോഡുകള്‍ തൊട്ടുകൂടായ്മക്കും അധമത്വത്തിനുമെതിരെ വാളുകളായി. 1857 ല്‍ മുഗള്‍ഭരണം തരുകയും  ബ്രിട്ടീഷ് ഭരണം വരികയും ചെയ്തതോടെ ജാതീയത അതിന്റെ ഉത്തുംഗതയിലേക്ക് വീണ്ടും കയറിപ്പോയി. ബുദ്ധമതത്തെ എ ഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരുടെ 'സംവാദ' നിഷ്‌കാസനത്തിലൂടെ നേടി ബംഗാള്‍ ചക്രവര്‍ത്തി ശശാങ്കന്‍ ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ ജാതീയതയെ അതിന്റെ എല്ലാ ഭീകരതകളോടെയും തിരിച്ചുകൊണ്ടുവന്നു.

ജാതീയതയിലൂടെ വൈദഗ്ധ്യങ്ങളുടെ ജനിതക കൈമാറ്റവും അധമത്വത്തിന്റെ താത്വിക കൈമാറ്റവും നടക്കുന്നുവെന്ന വേദ ബ്രാഹ്മണ്യത്തെ 'വിഭജനത്തിലൂടെ ഭരണം' എന്ന ആശയം കൈമുതലാക്കിയ ബ്രിട്ടീഷുകാര്‍ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫലം, മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട കീഴാള സ്ത്രീവര്‍ഗം ഇരുളിന്റെ മറവില്‍ ജന്മിത്വത്തിന്റെ കിരാത പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. കേരളത്തില്‍ തോന്നിയ പോലെ 'സംബന്ധം' ചെയ്ത് ബ്രാഹ്മണര്‍ സാമൂഹിക ഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ടുള്ള ജനിതക മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

സവര്‍ണ മേധാവിത്വം, ബ്രാഹ്മണ്യത്തിലൂടെ നടത്തിയ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ അവിശ്വസനീയമായ അധിനിവേശമാണ് വേദങ്ങളുടെ സഹായത്തോടെ ഇന്ത്യയില്‍ വര്‍ണ വിഭജനത്തിലൂടെ നടന്നത്. 'മനുസ്മൃതി' എന്ന ഏറ്റവും വലിയ സവര്‍ണ രൂപരേഖയാണ് താത്വികമായി ഈ അധിനിവേശത്തിന് പിന്‍ബലമേകിയ പ്രത്യയശാസ്ത്രം. ഹൈന്ദവതയെ മതത്തിനു പുറത്ത് സനാതന സാംസ്‌കാരികതയായി കാണണമെന്ന് പറയുന്ന സംഘ് പരിവാര്‍ ഉദ്ദേശിക്കുന്നത് ഈ പ്രത്യയ ശാസ്തത്തിന്റെ സംസ്ഥാപനമാണ്.

വേദങ്ങളില്‍ സ്രഷ്ടാവ് ബ്രഹ്മാവാണ്. സൃഷ്ടിയില്‍ നടത്തിയ വിവേചനം മനുഷ്യകുലത്തിന്റെ നിലനില്പിന്റെ ആധാരമാണെന്ന് വാദിക്കേണ്ടിവരും, ഈ ദൈവിക വിഭജനത്തെ അംഗീകരിക്കുമ്പോള്‍! തന്റെ പാദത്തില്‍ നിന്ന് ഒരു കുലത്തെ പാദസേവര്‍ക്കുവേണ്ടി സൃഷ്ടിച്ചു എന്ന വിശ്വാസം നിരാകരിക്കപ്പെടേണ്ടതാണ്. കാരണം തികഞ്ഞ അടിമ വ്യവസ്ഥിതിയുടെ ന്യായീകരണം പ്രത്യയ ശാസ്ത്രപരമായ സാധൂകരണവുമായി അതു മാറുന്നു. 'ജ്ഞാനം' സവര്‍ണന്റെ മാത്രം കൈമുതലാണെന്നും 'ദേവ കാര്യങ്ങള്‍' അവര്‍ മാത്രമേ അറിയാവൂ എന്നതും അജ്ഞതയെ സാര്‍വദേശീയമാക്കാനുള്ള കൗടില്യമാണ്. അറിവ് നേടുന്നവന്റെ ചെവി ഉരുക്കിയ ലോഹം കൊണ്ട് അടയ്ക്കണം എന്ന സന്ദേശത്തിലുള്ളത് സനാതന മൂല്യങ്ങളല്ല, വന്യമായ അധിനിവേശത്തിന്റെ വൈകൃത ബാഹ്യരൂപമാണ്.


അധ:സ്ഥിത മോചനം ഇസ്‌ലാമില്‍ | ഡോ.സലീം ചെര്‍പ്പുളശ്ശേരി


മുഹമ്മദ് നബി (സ)യുടെ ആഗമനത്തോടെ ജന്മമെടുത്ത ഒരു മതമല്ല ഇസ്‌ലാം. ലോകത്ത് മനുഷ്യവാസമാരംഭിച്ചത് മുതല്‍ എവിടെയൊക്കെ സാമൂഹ്യജീവിത ക്രമങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദൈവിക സന്ദേശങ്ങളും ജീവിത ദര്‍ശനങ്ങളും ലഭ്യമായിട്ടുണ്ട് എന്ന് പ്രപഞ്ച സ്രഷ്ടാവ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിന്റെ പൊതുമതമായിട്ടാണ് ഇസ്‌ലാ മിനെ നമുക്ക് കാണാന്‍ കഴിയുക.

മനുഷ്യസഞ്ചയത്തിന്റെ സൃഷ്ടിപ്പ് കേവലം യന്ത്രോത്പ്പന്നങ്ങളുടെ ഏകരൂപ ഭാവത്തിലല്ല. ഭൗതിക ഘടനയിലെ അവയവങ്ങള്‍ തുല്യമെങ്കിലും രൂപഭാവങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. തൊലിയുടെയും മുടിയുടെയും നിറഭേദങ്ങള്‍, കണ്ണ്, മൂക്ക്, ചെവി, പുരികം തുടങ്ങിയവയിലെ വ്യത്യസ്തതകള്‍ എല്ലാം തന്നെയും ഭൂപ്രകൃതിയുമായും ഭൗമാന്തരീക്ഷ ഘടനകളുമായും ബന്ധപ്പെട്ടുകിടക്കുന്നു. 'മനുഷ്യരേ! നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു, അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരിക്കപ്പെട്ടവന്‍ നിങ്ങളില്‍ ദൈവഭക്തിയുള്ളവനത്രെ'' (വി.ക്വു. 49:13)

മാനവകുലത്തിലേക്ക് നിയോഗിക്കപ്പെട്ട അഖില പ്രവാചകന്മാരും പ്രാഥമികമായി മനുഷ്യരോടാഹ്വാനം ചെയ്തത് മനുഷ്യര്‍ തമ്മിലുള്ളതും പ്രപഞ്ച സൃഷ്ടികളോടുള്ളതുമായ അഭൗതിക വിധേയത്വവും പ്രണാമ പൂജകളും അവസാനിപ്പിക്കണമെന്നും ഏവരും ഒരേയൊരു ദൈവത്തെ മാത്രം ധ്യാനിക്കണമെന്നുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ അന്ത്യോപദേശങ്ങള്‍ വെളുത്തവന് കറുത്തവനേക്കാള്‍ യാതൊരു ഔന്നത്യവുമില്ലെന്ന മനുഷ്യാവകാശ പ്രഖ്യാപനം കൂടിയായിരുന്നു.

മനുഷ്യസൃഷ്ടിപ്പിന്റെ വിശിഷ്ടമായ സവിശേഷത അവന്റെ ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി ആലോചിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ഇതരജീവികളില്‍ നന്നേ പരിമിതവും ജന്മവാസകളിലൊതുങ്ങുന്നതുമായ ഈ പ്രത്യേകത, പക്ഷേ, മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രവിശാലമാണ്. ഈ സവിശേഷതയില്‍ സര്‍വമനുഷ്യരും തുല്യരാണ്. വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ മൗലികത ഉണര്‍ത്തുന്നതായി കാണാം.

താന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം മനുഷ്യന്റെ മേല്‍ കഴിഞ്ഞുപോയിട്ടില്ലയോ? സങ്കലിത ബീജത്തില്‍നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുന്നതിനായി, അങ്ങനെ നാം അവനെ കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു (വി.ക്വു. 76:1, 2).

അവന് നാം രണ്ടു കണ്ണുകളും ഒരു നാക്കും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? തെളിഞ്ഞു നില്ക്കുന്ന രണ്ട് മാര്‍ഗങ്ങള്‍ അവന്ന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. (വി.ക്വു. 91:8-10).

സര്‍വ്വ മനുഷ്യരുടെയും സൃഷ്ടിപ്പിലുള്ള മൗലിക ഘടനയാണ് സ്രഷ്ടാവായ അല്ലാഹു വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യരെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ മാത്രം.

അതുപോലെത്തന്നെയാണ് സാമൂഹ്യക്രമത്തിലുള്ള മനുഷ്യരുടെ വൈജാത്യങ്ങളും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യര്‍ക്കുള്ള പരീക്ഷണത്തിന്റെ ഭാഗമാണെന്ന് അല്ലാഹു വിശദീകരിക്കുമ്പോള്‍ അവ കൂടുതല്‍ ലഭിച്ചിട്ടുള്ളവന്‍ ഒട്ടും അഹങ്കരിക്കേണ്ടതില്ലെന്നും അല്പം മാത്രം ലഭിച്ചവന്‍ ഒരിക്കലും നിരാശനാവേണ്ടെന്നുമാണ് പഠിപ്പിക്കുന്നത്. അറിവ്, അധികാരം, സമ്പത്ത്, സന്താനങ്ങള്‍ എന്നിങ്ങനെയുള്ളവയിലെ ആധിക്യവും സമ്പന്നതയുമൊന്നും ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും അളവുകോലുകളല്ലെന്ന് അടിക്കടി ഉണര്‍ത്തുന്ന ഇസ്‌ലാം അവയെല്ലാം കരഗതമാകുന്നതോടെ കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാവാനാണ് ആവശ്യപ്പെടന്നത്.

വെളുത്ത തൊലി സൗന്ദര്യമായും ഇരുണ്ടതും കറുത്തതുമായ ചര്‍മ്മം വൈരൂപ്യമായും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് എങ്ങനെയെന്ന് നിരൂപിക്കാനാവില്ല. ഒരുപക്ഷേ, വെയിലേല്‍ക്കാതെ, കോട്ടകളിലും കൊട്ടാരങ്ങളിലും കഴിഞ്ഞിരുന്നവര്‍ നിറം കൂടിയവരും വെയിലും ചൂടുമേറ്റ് പണിയെടുത്തിരുന്നവര്‍ക്ക് നിറം മങ്ങിയതുമായിരിക്കാം. തന്നെയുമല്ല, ഭൂപ്രകൃതിക്കനുസരിച്ച് ശരീരപ്രകൃതിയും സംവിധാനിച്ച് അല്ലാഹുതന്നെ അങ്ങനെ സൃഷ്ടിച്ചതുമാകാം. പിന്നീട് ശീതമേഖലകളില്‍നിന്ന് അധിനിവേശം നടത്തിയവര്‍ വര്‍ണമേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുമാകാം. ഇന്ത്യയിലുടലെടുത്ത വര്‍ണാശ്രമ വ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അവയില്‍നിന്നുല്‍ഭൂതമായ ഉച്ചനീചത്വങ്ങളുടെയും ചരിത്രപശ്ചാത്തലവും ഇതുതന്നെയാകാം. ആര്യന്മാരും മംഗോളിയന്മാരും അഫ്ഗാന്‍ ചൈനീസ് മലഞ്ചെരുവുകളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുകയും ഇവിടെയുണ്ടായിരുന്ന ദ്രാവിഡരുടെയും ദളിതുകളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയുമായിരുന്നു. ഈ മേല്‍കോയ്മ ദുര്‍ബലമാകുന്നുണ്ടോ എന്ന ആശങ്കയാണ് സവര്‍ണ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയുടെ മന:ശാസ്ത്രം. എന്തുവില നല്‍കിയും അത് നിലനിര്‍ത്തേണ്ടത് സ്വന്തം ദാര്‍ശനിക പ്രതിബദ്ധതയായി അവര്‍ കാണുകയും ചെയ്യുന്നു.

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമഭാവന
അന്യൂനമായ മാനവിക സംസ്‌കൃതിയുടെ മഹനീയ ദര്‍ശനമായ ഇസ്‌ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യ സമഭാവനയാണത് വിളംബരം ചെയ്യുന്നത്. മുഹമ്മദ് നബി (സ) ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ചരിത്രങ്ങളിലെല്ലാം തന്നെ സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളും ദരിദ്രരുമാണ് ദൈവികമതത്തോടൊപ്പം നിന്നിരുന്നതെന്ന് കാണാം. ഭൗതികവും ആത്മീയവുമായ വിമോചന പ്രതീക്ഷ ആ പ്രവാചകരില്‍ അവര്‍ അര്‍പ്പിച്ചു. ദുഷ്ടനും സ്വേഛാധിപതിയുമായിരുന്ന ഫിര്‍ഔനിന്റെ കിരാതമായ അടിമത്തവും പീഡനങ്ങളും ദൈവീകമതത്തിനെതിരാണെന്ന പ്രഖ്യാപനമാണ് മൂസാനബി (സ) നടത്തിയത്. ദൈവികഭരണ സംസ്ഥാപനത്തേക്കാളേറെ ഫിര്‍ഔനിന്റെ കൊടും ക്രൂരതകളില്‍നിന്ന് ഇസ്രായില്യരെ ആ പ്രവാചകന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മനുഷ്യസമഭാവനയുടേതായ ഇസ്‌ലാമിന്റെ മാനവിക ദര്‍ശനം നിന്ദിതരും പീഡിതരുമായ ധാരാളം സാധുക്കളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചിട്ടുണ്ട്. ഇതര പ്രവാചകന്മാരെപ്പോലെ മുഹമ്മദ് നബി (സ) യോട് മക്കയിലെ പ്രമാണിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു.

ഇസ്‌ലാമിന്റെ മാതൃകാപുരുഷനായ മുഹമ്മദ് നബി (സ)യുടെ ജീവിതത്തില്‍ എവിടെയും മനുഷ്യരെ ഏതെങ്കിലും തരത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ കാണുക സാധ്യമല്ല. ഒരിക്കല്‍ പ്രവാചകന്‍ സമൂഹത്തിലെ പ്രധാനികളുമായി സംസാരിച്ചുകൊണ്ടിരിക്കവെ, അന്ധനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം സദസ്സിലേക്ക് വന്നതില്‍ നീരസം പ്രകടിപ്പിച്ച പ്രവാചകനെ അല്ലാഹു തിരുത്തുകയുണ്ടായി. പില്‍കാലത്തുവരുന്നവര്‍ക്ക് പാഠമാകുന്നതിന് ക്വുര്‍ആന്‍ വചനവും അല്ലാഹു അവതരിപ്പിച്ചു.

അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ ഒരുപക്ഷേ, പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ (80:1-3).

ഈ സാഹോദര്യവും സമഭാവനയും പ്രവാചക ശിഷ്യരിലും പ്രകടമായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന സല്‍മാനുല്‍ ഫാരിസിയും കറുത്ത നീഗ്രോ വംശജനായിരുന്ന ബിലാലും ഒരേ മാതാപിതാക്കളുടെ മക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. മുഹാജിറുകളും അന്‍സാറുകളും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ മകുടഭാവങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സാമ്പത്തികമായ ഉയര്‍ച്ച താഴ്ചകള്‍ അവരുടെ ഹൃദയങ്ങളെയോ ശരീരങ്ങളെയോ അകറ്റിയിരുന്നില്ല. അല്ലാഹുവിന്റെ മുന്നില്‍ ഇസ്‌ലാമിന്റെ ധര്‍മ്മവീഥിയില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണല്ലോ അവരുടെ മനസ്സുകളെ കീഴടക്കിയത്. ഭരണകര്‍ത്താവും ഭരണീയരും ഒരുപോലെ ദൈവസൃഷ്ടികളാണെന്നും കര്‍മ്മഫലങ്ങള്‍ കണക്കുനോക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഫലപ്പെടുകയുള്ളൂവെന്ന വിശ്വാസമാണ് അവരെ ഈ ഉത്കൃഷ്ടമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്ഥാന ചരിത്രത്തിലേക്ക് നയിച്ചത്. ചരിത്രം സാക്ഷിയായി ഒട്ടേറെ  സന്ദര്‍ഭങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഇതിന്ന് ഉപോല്‍ബലകമായി നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ സന്ദര്‍ശിക്കാന്‍ പ്രവാചക സദസ്സിലേക്ക് വന്ന പേര്‍ഷ്യക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത്, നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്നാണ്. ഇരിപ്പിടത്തിന്റെ പ്രത്യേകതകളോ, വൈയക്തികമായ ഹാവഭാവാദികളോ വേഷഭൂഷാദികളോ ഒന്നുമില്ലാതെ സാധാരണക്കാരുടെ ഇടയിലെ ഒരാള്‍ മാത്രം. പക്ഷേ, സംസാരത്തിലും നേതൃത്വപരിഗണയിലും ആദരവുകള്‍ നല്കപ്പെട്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

പ്രവാചകന്റെ മാതൃകയില്‍നിന്ന്
അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ക്വു.7:157).

പ്രവാചകന്റെ മാതൃകയില്‍ നിന്ന്:
പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മനുഷ്യന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുക, വരിഞ്ഞു മുറുക്കപ്പെട്ട സാമൂഹ്യദുരാചാരങ്ങളില്‍ നിന്ന് മോചനം നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. ദുര്‍ബലരും ആലംബഹീനരും പ്രവാചകനില്‍ ആകൃഷ്ടരായതിന്റെ പശ്ചാത്തലം നമുക്കതില്‍നിന്ന് മനസ്സിലാകുന്നു.

തന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കളോട് മുഹമ്മദ് നബി (സ) യെന്ന മാതൃകാപുരുഷന്‍ എങ്ങനെ പെരുമാറിയിരുന്നുവെന്ന് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. എല്ലാവരോടും മാന്യമായി പെരുമാറണമെന്ന ക്വുര്‍ആനിക കല്‍പനയുടെ  പ്രാവര്‍ത്തിക രൂപമായിരുന്നു പ്രവാചകന്റെ ഇടപെടലുകള്‍. പാവങ്ങളോടും ദുര്‍ബലരോടുമുള്ള കനിവും ആര്‍ദ്രതയും ആ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹത്തിലെ ദരിദ്രരും അവഗണിക്കപ്പെട്ടവരുമാണ് പ്രവാചകന്റെ പിന്നില്‍ ആദ്യമായി അണിനിരന്നത്. സാമൂഹിക ഉച്ചനീചത്വങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായതോടെ അധമബോധത്തില്‍ നിന്ന് മുക്തരാവുകയും മനുഷ്യ സാഹോദര്യത്തിന്റെ അവാച്യമായ വികാര വായ്പുകള്‍ ആസ്വദിക്കാനവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

ശത്രുക്കളുടെ മര്‍ദ്ദനം അസഹനീയമായ സന്ദര്‍ഭത്തില്‍ അബിസീനിയയിലേക്ക് പോയ അഭയാര്‍ത്ഥികളില്‍പ്പെട്ട ജഅഫര്‍ (റ) അവിടത്തെ രാജാവിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഹൃദയാവര്‍ജകമായ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ് 'നമുക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിഭവങ്ങള്‍, സമ്പത്തുക്കള്‍, പ്രത്യേകമായ അനുഗ്രഹങ്ങള്‍ നമുക്ക് മാത്രമായി  അനുഭവിക്കാനുള്ളവയല്ല. അത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടണം. അതുകൊണ്ട് നിര്‍ലോഭമായി ദാനം ചെയ്യുക. സാധുക്കളെ സഹായിക്കണം. അനാഥകളെ സംരക്ഷിക്കലും ഇല്ലാത്തവനെ പരിഗണിക്കലും നമ്മുടെ കര്‍ത്തവ്യമാണ്.

ഇസ്‌ലാമില്‍ അധ:സ്ഥിത വിഭാഗമില്ല
തറവാടിത്തവും കുലീനതയുമുള്ള കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടോ സാമ്പത്തിക നിലവാരത്തിലെ കുറവുകൊണ്ടോ ചര്‍മനിറം മങ്ങിയതുകൊണ്ടോ ഒക്കെയാണ് പാര്‍ശ്വവല്‍ക്കരണവും അധമത്വവും നിര്‍ണയിക്കുന്നതെങ്കില്‍ അത്തരം അധ:സ്ഥിതവിഭാഗം ഇസ്‌ലാമിലില്ല തന്നെ. പാവപ്പെട്ടവനും ധനികനും നിറമുള്ളവനും ഇല്ലാത്തവനും നിരക്ഷരനും സാക്ഷരനുമെല്ലാം ഇസ്‌ലാമിക സമൂഹത്തില്‍ ഒരു ചീര്‍പ്പിലെ പല്ലുകള്‍ പോലെ അടുപ്പമുള്ളവരാണ്.

ഒരു യന്ത്രത്തെപ്പോലെ രാപ്പകല്‍ കഠിനജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്ന നീഗ്രോ അടിമയായിരുന്ന ബിലാല്‍ മുസ്‌ലിമായപ്പോള്‍ ലഭിച്ച മാനസികോല്ലാസവും മന:ശാന്തിയും ആവാച്യമാണ്. പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട്  ആശ്‌ളേഷിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവും മറ്റെവിടെനിന്നാണ് ലഭിക്കുക ഇതാണ് ഇസ്‌ലാമിന്റെ  മാതൃക. മുസ്‌ലിംകളുടെ സംഘം ചേര്‍ന്നുള്ള യാത്രകളിലും യുദ്ധപ്പുറപ്പാടുകളിലുമെല്ലാം ഈ മാനുഷിക സമത്വത്തിന്റെ സ്ഫുരണങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ അവരില്‍ പണക്കാരും പണിക്കാരുമുണ്ടായിരുന്നു. അടിമയും ഉടമയുമുണ്ടായിരുന്നു.  കച്ചവടക്കാരും ഇതര ജോലിക്കാരുമുണ്ടായിരുന്നു. അതൊന്നും അവര്‍ക്കിടയിലുള്ള സാഹോദര്യ പരിഗണനക്ക് വിലങ്ങുതടിയായില്ല.

വിശ്വാസി സമൂഹത്തിന്റെ പ്രഥമ ഗണത്തില്‍ വിഭാഗീയതകളോ ചേരിതിരുവുകളോ ഭൗതിക മാനദണ്ഡങ്ങളാല്‍ വിവിധ തട്ടുകളാക്കി വേര്‍തിരിക്കുന്ന സ്വഭാവമോ ഇല്ല. 'നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും' ഇതാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. പക്ഷേ, ഇസ്‌ലാമിന്റെ ജീവിത വിശുദ്ധിക്കനുസരിച്ചും വിശ്വാസദാര്‍ഢ്യത്തിന് അനുസൃതമായും അവന് മഹത്വം കല്പിക്കപ്പെടുന്നു. അത് ദൈവസന്നിധിയില്‍ മാത്രം.

ഉമര്‍ (റ) രാഷ്ട്രം ഭരിക്കുന്ന ഖലീഫയാണ്. റേഷന്‍ വിഹിതമായി ഓരോരുത്തര്‍ക്കും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുണി ഉപയോഗിച്ച് ഖലീഫ വസ്ത്രം ധരിച്ചിരിക്കുന്നു. ഇത് പൊതുവേദിയില്‍ ചോദ്യം ചെയ്യുന്നത് ഒരു സാധാരണ പൗരനാണ്. ഖലീഫ മന്ദസ്മിതം തൂകി. അദ്ദേഹം വിശദീകരിക്കാന്‍ തന്റെ മകനോട് പറയുന്നു. തന്റെ വിഹിതം കൂടി ഉപ്പാക്ക് നല്കിയിട്ടാണ് അല്പം വലുപ്പം കൂടിയ വസ്ത്രം പിതാവ് തയ്പ്പിച്ചതെന്ന് വ്യക്തമാക്കിയപ്പോഴാണ് ജനം ആശ്വസിച്ചത്. 'ശരി എങ്കില്‍ തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞോളൂ, ഞങ്ങള്‍ അനുസരിക്കാം' ജനം പറഞ്ഞു.

എതിര്‍ ശബ്ദമുയര്‍ത്തുന്നവനെ കല്‍തുറങ്കിലടച്ച് ഇല്ലാത്ത കുറ്റപത്രങ്ങള്‍ നല്കി വിചാരണക്കെടുക്കുക പോലും ചെയ്യാതെ പീഡിപ്പിക്കുകയോ വധശിക്ഷക്ക് വരെ വിധേയമാക്കുകയോ ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഈ ചരിത്രസംഭവം അത്ഭുതത്തോടെ നോക്കിനില്ക്കാനല്ലാതെ ആവുകയില്ല.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമില്‍ പലതരത്തിലുള്ള കക്ഷിത്വങ്ങളും വിഭാഗീയതകളും ഉടലെടുത്തു എന്നത് നിഷേധിക്കുന്നില്ല. അവിടെയൊക്കെയും പ്രധാനമായി നമുക്ക് കാണാനാവുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ കയറിക്കൂടിയ കപടവിശ്വാസികളുടെ രാഷ്ട്രീയ ഉപജാപങ്ങളും കുതന്ത്രങ്ങളും, അതോടൊപ്പം കര്‍മാനുഷ്ഠാനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച പണ്ഡിതശ്രേഷ്ഠരോട് അന്ധമായി വിധേയത്വം പുലര്‍ത്തി ദുരഭിമാനവും ദുര്‍വാശിയും അസഹിഷ്ണുതയിലേക്ക് നയിച്ചതിലൂടെ രൂപപ്പെട്ട സംഘങ്ങളും ചേരികളുമാണ്. ഇസ്‌ലാമിന്റെ പോരായ്മയായി ഇത് ഗണിക്കാവതല്ല.

'സ്വബ്ര്‍' എന്ന ഒറ്റമൂലി
സാമ്പത്തിക സമത്വവും ഇസ്‌ലാം വിഭാവനം ചെയ്യുന്നില്ല. അതുപോലെതന്നെ ഇസ്‌ലാം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന്, ഇസ്‌ലാം തൊഴിലില്ലായ്മക്ക് ക്ഷേമ രാഷ്ട്രത്തിന് ഇസ്‌ലാം തുടങ്ങിയ ചില മുദ്രാവാക്യങ്ങള്‍ മതരാഷ്ട്രീയവാദികളായ ചിലരില്‍നിന്ന് കേള്‍ക്കാനാവുന്നുണ്ട്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നു;

'അല്പമൊക്കെ വിശപ്പ്, ഭയം, സാമ്പത്തിക ഞെരുക്കം, ശാരീരിക പ്രയാസങ്ങള്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം മുഖേന നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്' (2:155). ഈ ക്വുര്‍ആന്‍ വചനം ആരംഭിക്കുന്നത് വിശ്വാസികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. വിശ്വാസികളായി എന്നതുകൊണ്ട് ഇത്തരം പ്രതിസന്ധികളും വിഷമതകളും നിങ്ങള്‍ക്കുണ്ടാവാതിരിക്കില്ല എന്നര്‍ത്ഥം. പ്രവാചകന്മാരുടെയും ഖലീഫമാരുടെയും കാലത്തുപോലും ക്ഷാമവും കാലാവസ്ഥവ്യതിയാനങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനെയെല്ലാം പ്രാര്‍ത്ഥനയിലൂടെയും ക്ഷമയിലൂടെയും തരണ ചെയ്യാനാണ് അല്ലാഹു പഠിപ്പിക്കുന്നത്.  'ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് മടങ്ങുന്നവരാണ്' എന്ന അടിസ്ഥാനജീവിത വീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

അനുഗ്രഹം നല്കപ്പെട്ടവരുടെ ബാധ്യതകള്‍
അവശരുടെയും അശരണരുടെയും പരിദേവനങ്ങള്‍ ശ്രദ്ധിക്കാനും ആവുംവിധം അവരുടെ പതിതാവസ്ഥക്ക് സാന്ത്വനമേകാനും ആവശ്യപ്പെടുന്ന നിരവധി കല്പനാ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം.

സംസാരസൗമ്യതയോടെയായിരിക്കണം (20:44) വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം (2:273). അനാഥകളെ സംരക്ഷിക്കണം (2:220) ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കരുത് (93 : 10) പുച്ഛത്തിലും പരുഷഭാവത്തിലും ആക്ഷേപിക്കരുത് (3:159) പരിഹസിക്കുകയും കുത്തുവാക്കുപറയുകയുമരുത് (48:11) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം (107:3) ഉച്ചനീചത്വബോധമുണ്ടാക്കരുത് (49:13) ആരോടും അനീതി ചെയ്യരുത് (5:8) ചെയ്ത ഉപകാരം എടുത്ത് പറയരുത് (2:264) വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം.

പക്ഷപാതിത്വങ്ങള്‍ അരുത് (4:58) കടബാധ്യതയുള്ളവന്‍ ബുദ്ധിമുട്ടിലാണെങ്കില്‍ വിഷമിപ്പിക്കരുത് (2:280) തുടങ്ങിയ ശക്തമായ ആഹ്വാനങ്ങളും ഉപദേശങ്ങളും പരസ്പരം സംതൃപ്തവും വിശ്വാസവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഉത്തമ സാമൂഹ്യസംസ്‌കൃതിയുടെ നിര്‍മിതി ലക്ഷ്യമാക്കിയുള്ളതാണ്. ഇതൊന്നും തന്നെ ഭരണകര്‍ത്താക്കളുടെ കര്‍ക്കശനിയമങ്ങളെന്ന നിലക്ക് നടപ്പിലാക്കപ്പെടേണ്ടതല്ല.  തന്റെ സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വര്‍ഗപ്രവേശവും ആഗ്രഹിച്ചുകൊണ്ട് സ്വയം സന്നദ്ധനായി വ്യക്തികള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരേണ്ടതാണ്. 'നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്നും ദൈവമാര്‍ഗത്തില്‍ ചെലവുചെയ്യുന്നതുവരെ നിങ്ങള്‍ പുണ്യവാന്മാരാവുകയില്ല' (വിശുദ്ധ ക്വുര്‍ആന്‍) എന്ന അറിയിപ്പ് ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നവന് ഏറെ ആശ്വാസകരമാണ്.

അയല്‍ക്കാരോടുള്ള ബാധ്യതകള്‍ വിശദീകരിക്കുമ്പോള്‍ അവന്റെ ജാതിയോ മതമോ പോലും പരിഗണിക്കരുതെന്നാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. യാതൊരു തലത്തിലും ദ്രോഹിക്കാനോ ശല്യം ചെയ്യാനോ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. മറ്റൊരാളുടെ രക്തം, ധനം, അഭിമാനം എന്നിവക്ക് മഹത്തായ പാവനത്വമാണ് ഇസ്‌ലാം കല്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ അല്ലാഹുവിന്റെ പരീക്ഷണത്താല്‍ ഏതെങ്കിലും വിധത്തില്‍ പതിതാവസ്ഥയിലാണെങ്കില്‍ പോലും ആ അവസ്ഥ അവനൊരിക്കലും 'ഫീല്‍' ചെയ്തിട്ടില്ല. അലോസരപ്പെടുത്തുകയില്ല. അതാണ് ഉത്തമമായ മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധേയമായ സവിശേഷത.


പ്രവാചകനും അടിമകളും | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍



അടിമത്തം ഒരു വ്യവസ്ഥിതിയായി നിലവിലുണ്ടായിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. മനുഷ്യനെ ഒരു വില്പനച്ചരക്ക് മാത്രമായി കാണുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ് അടിമത്തത്തെ നിലനിര്‍ത്തിയിരുന്നത്.  അടിമയ്ക്ക് സ്വയം വിമോചിതനാകാനോ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനോ സാധ്യമായിരുന്നില്ല. കൃഷി മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. അലഞ്ഞുതിരിഞ്ഞ് നാടോടിയായി ജീവിച്ചിരുന്ന മനുഷ്യനെ സ്ഥിരതാമസക്കാരനും നാട്ടുകാരനുമാക്കിയത് കൃഷിയാണ്. അതേ കൃഷിയുടെ വ്യാപനം തന്നെയാണ് അടിമ സമ്പ്രദായത്തിന് തുടക്കമിട്ടതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.  യുദ്ധങ്ങളാണ് ഈ വ്യവസ്ഥിതിക്ക് തുടര്‍ച്ചയുണ്ടാക്കിയത്. പൗരാണികമായ പല സംസ്‌കാരങ്ങളും അത് പരിപോഷിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. ഇന്ത്യയില്‍ ആധുനിക കാലം വരെയും വിവിധ രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ജാതിവ്യവസ്ഥ അതിന്റെ ഒരു ഉദാഹരണമാണ്.   ദാസ്യവേലക്ക് വേണ്ടി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരാണ് ശുദ്രരെന്നായിരുന്നു വിശ്വാസം.  അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ മൃഗതുല്യരായാണ് പരിഗണിച്ചിരുന്നത്, അവരോടുള്ള പെരുമാറ്റം ക്രൂരവും മൃഗീയവുമായിരുന്നു.

പൗരാണിക ഈജിപ്തുകാര്‍ക്കിടയില്‍ അടിമ എന്നത് സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായിരുന്നു. അലങ്കാരത്തിനും സേവനത്തിനും വേണ്ടി അടിമകളെ കൊട്ടാരത്തിലേക്ക് വാങ്ങാറുണ്ടായിരുന്നു. അടിമകളോട് നല്ല രൂപത്തിലും മോശം രൂപത്തിലും വര്‍ത്തിക്കുന്ന സ്വഭാവവും പൗരാണിക ഈജിപ്തുകാര്‍ക്കിടയിലുണ്ട്. യൂസുഫ് നബിയുടെ ബാല്യകാലത്ത് അദ്ദേഹത്തെ കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ രാജാവ് ഭാര്യക്ക് നല്‍കുന്ന നിര്‍ദ്ദേശം, പ്രസ്തുത അടിമയോട് മാന്യമായി വര്‍ത്തിക്കാനാണ്.  പൗരാണിക കാലത്ത് ജൂതന്മാര്‍ക്കിടയില്‍ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. തൗറാത്തില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. രണ്ട് രൂപത്തിലാണ് അടിമകളെ ഉണ്ടാക്കിയെടുത്തിരുന്നത്. വലിയ പാതകങ്ങള്‍ ചെയ്തവരെ അടിമകളാക്കി മാറ്റുന്നത് പോലെ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ജൂതന്മാരല്ലാത്തവരെ മുഴുവന്‍ അടിമകളാക്കി മാറ്റുമായിരുന്നു. ഈ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് അന്ന് അടിമകള്‍ ഉണ്ടായി വന്നത്. 

ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായം

അടിമ സമ്പ്രദായം തുടങ്ങുന്നതിനേയോ പ്രോത്സാഹിപ്പിക്കുന്നതിലോ ഇസ്‌ലാം മതത്തിന് യാതൊരു പങ്കുമില്ല. മറിച്ച്, ഏകനായ ദൈവത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അവര്‍ പരസ്പരം ഏകോദര സഹോദരന്മാരാണെന്നും അവര്‍ തമ്മില്‍ അടിമ  ഉടമ ബന്ധമില്ല എന്നുമാണ് ഇസ്‌ലാമിന്റെ ആന്തരിക സത്ത. എന്നാല്‍ അറേബ്യന്‍ ഉപദ്വീപിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്ന സന്ദര്‍ഭത്തില്‍ അടിമ സമ്പ്രദായം വ്യാപകവും സാര്‍വത്രികവുമായിരുന്നു. പ്രത്യുത അടിമത്ത സമ്പ്രദായത്തെ ക്രിയാത്മകമായി അഭിമൂഖീകരിക്കുന്നതില്‍ ഇസ്‌ലാം മതം കാഴ്ച വെച്ചത് അനുകരണീയമായ ഒരു മാതൃകയാണ്. ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായത്തെ മനസ്സിലാക്കുന്നതിലൂടെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ പ്രസക്തി മനസ്സിലാകും. അബ്ദുള്ളാഹിബ്‌നു ജദ്ആനെ പോലുള്ളവര്‍ അക്കാലത്തെ അടിമ വ്യാപാരികളായിരുന്നു. സൈദു ബ്‌നു ഹാരിസ്, ബിലാല്‍ ബ്‌നു റബാഹ് തുടങ്ങിയ പ്രമുഖരായ പല സ്വഹാബികളും അടിമകളായിരുന്നു. ഉക്കാദ ചന്തയാണ് അടിമ വ്യാപാരത്തിന്റെ കേന്ദ്രം. മനുഷ്യനെന്ന പരിഗണന പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. വികാരങ്ങളോ സ്വതന്ത്ര ചിന്തകളോ ഇല്ലാത്ത കേവലം ഉരുപ്പടികള്‍ എന്ന നിലയിലായിരുന്ന അടിമകളെ സമീപിച്ചിരുന്നത്. സഹസ്രാബ്ദങ്ങളുടെ അടിമ പാരമ്പര്യം പേറുന്ന കുടുംബങ്ങളില്‍ ജനിക്കുന്ന പരമ്പരാഗത അടിമകള്‍, സ്വന്തത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സ്വന്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തി പോലും ഈ വ്യവസ്ഥിതി അവരില്‍ നിന്ന് പറിച്ച് കളഞ്ഞിരുന്നു.

എത്യോപ്യക്കാരനായ ബിലാല്‍
ഇസ്‌ലാമിലെ അടിമ വിമോചനത്തെക്കുറിച്ച് പറയുമ്പോള്‍ അനിവാര്യമായും സ്പര്‍ശിക്കേണ്ട ഒരു അധ്യായമാണ് ബിലാല്‍ (റ)വിന്റേത്. മാതാപിതാക്കള്‍ അടിമകളായത് കൊണ്ട് അടിമയായി ജനിച്ച വ്യക്തിയാണ് ബിലാല്‍. അനേകം വര്‍ഷങ്ങള്‍ക്കപ്പുറം അറേബ്യയിലെ അടിമ കമ്പോളത്തില്‍ ആടുമാടുകളെപ്പോലെ വില്‍ക്കപ്പെട്ടവരാണ് ബിലാലിന്റെ മാതാപിതാക്കള്‍. അദ്ദേഹമാവട്ടെ, മക്കയിലെ ഉമയ്യത്തിന്റെ അടിമയായിരുന്നു. വര്‍ണവിവേചനത്തിന് പേര് കേട്ട ആഫ്രിക്കയിലെ എത്യോപ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രിസ്തുമതത്തിനായിരുന്നു അന്ന് അവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. ചുട്ടുപഴുത്ത ഇരുമ്പു കമ്പികള്‍ കൊണ്ട് ശരീരത്തില്‍ അടയാളം വെക്കപ്പെട്ട ശേഷമാണ് അടിമച്ചന്തയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടിരുന്നത്. ആദ്യം വീട്ടുജോലികള്‍ക്കും പിന്നീട് ഒട്ടകത്തെ മേക്കാനുമാണ് നിയോഗിക്കപ്പെട്ടത്. ചുട്ടുപൊള്ളുന്ന മണലിലൂടെ ഒട്ടകങ്ങളുടെ പിറകില്‍ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാല്‍, മധുരമായ ശബ്ദസൗകുമാര്യം ഉള്ളത് കൊണ്ട് യാത്രാ സംഘങ്ങളിലേക്കും കച്ചവട യാത്രകളിലേക്കും അദ്ദേഹത്തെ കൂടെക്കൂട്ടി.

യാത്രാസംഘത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അടിമകളെ കൂടെ കൊണ്ടുപോവുക പതിവായിരുന്നു. അത്തരത്തിലുള്ള ഒരു സിറിയന്‍ യാത്രയിലാണ്, പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച അബൂബക്കര്‍ (റ) വിനെ കൂട്ടുകാരനായി ലഭിക്കുന്നത്. അന്നേ വരെ ആരും കാണിക്കാത്ത സ്‌നേഹവും പരിഗണനയുമാണ് അബൂബക്കര്‍ എന്ന പ്രമാണി ബിലാല്‍ എന്ന കാപ്പിരിയായ അടിമയോട് കാണിച്ചത്. സിറിയയില്‍ വെച്ച്, അറബികള്‍ക്കിടയില്‍ ഒരു പ്രവാചകന്‍ വരുമെന്ന ഒരു പുരോഹിതന്റെ പ്രവചനം അവര്‍ ഒരുമിച്ചാണ് ശ്രവിച്ചത്. അതുകൊണ്ട് തന്നെ, അബൂബക്കര്‍ ഇസ്‌ലാം മതത്തിലേക്ക് ആദ്യമായി പ്രവേശിച്ച ഉടനെ തന്നെ അടിമയായി ക്കൊണ്ട് മുസ്‌ലിമാകുവാന്‍ ബിലാലിനും സാധിച്ചു. എല്ലാതരം പീഡനങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നുമുള്ള മോചനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നതും കുടുംബ മഹിമയോ ആഭിജാത്യമോ വര്‍ണവ്യത്യാസമോ പരിഗണിക്കാത്ത ഒരു ദൈവിക സന്ദേശമാണ് മുഹമ്മദ് നബി കൊണ്ടുവന്നിരിക്കുന്നതെന്നതും അറേബ്യയിലെ അടിമകള്‍ക്കിടയില്‍ വേഗത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ, യജമാനന്മാരുടെ ഭാഗത്ത് നിന്ന് കടുത്ത പീഡനവും മര്‍ദ്ദനവും അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അടിമകളെയും യജമാന്മാരെയും ഒരേ സദസ്സില്‍ ഒരുമിച്ചിരുത്തുന്നതും ഒരേ പോലെ പരിഗണിക്കുന്നതും അറബികളെ സംബന്ധിച്ചേടത്തോളം അസഹനീയമായിരുന്നു.

അറബികള്‍ക്കിടയിലെ ഗോത്രപ്രമാണിമാരായിരുന്ന ചിലര്‍ പ്രവാചകന്റെ സദസ്സില്‍ വരാന്‍ മടികാണിച്ചു. പ്രവാചകന്റെ ഇടത്തും വലത്തുമുണ്ടായിരുന്നത് അടിമകളായ ബിലാല്‍, അമ്മാര്‍, ഖബ്ബാബ് തുടങ്ങിയവരായിരുന്നു. അവരെ സദസ്സില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രമാണിമാര്‍ ആഗ്രഹമറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രവാചകന്‍ അതിന് തയ്യാറായെങ്കിലും ഉടന്‍ തന്നെ അല്ലാഹുവിന്റെ സന്ദേശം വെളിപാടായി അവതരിച്ചു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരെ ആട്ടിയകറ്റരുതെന്നായിരുന്നു ദൈവിക കല്‍പന. അടിമകളായ അവരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ ഒപ്പം വരാമെന്ന വരേണ്യവിഭാഗത്തിന്റെ പ്രലോഭനത്തെ തള്ളിക്കളയാനാണ് അല്ലാഹു ഖുര്‍ആനിലൂടെ ആവശ്യപ്പെടുന്നത്.  അധസ്ഥിത, പിന്നാക്ക വിഭാഗത്തോടുള്ള ഇസ്‌ലാമിന്റെ എക്കാലത്തേക്കുമുള്ള സമീപനമാണ് ഈ വചനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. ദൈവിക ഭക്തികൊണ്ടല്ലാതെ മറ്റു സ്ഥാനമാനങ്ങള്‍ക്കോ പദവികള്‍ക്കോ അല്ലാഹുവിന്റെ മുന്നില്‍ യാതൊരു സ്ഥാനവുമില്ല എന്നത് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചതാണ്. (വി ഖു 49:13)

ഇസ്‌ലാം അടിമത്തം ഇല്ലാതാക്കിയതെങ്ങനെ?
ഒരു വ്യവസ്ഥിതി ഇല്ലാതാക്കുവാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഇസ്‌ലാം ഉപയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബഹുദൈവാരാധനയെയും ഘട്ടം ഘട്ടമായി നിരോധിച്ചുകൊണ്ട് മദ്യത്തെയും വിശ്വാസികളില്‍ നിന്ന് ഇസ്‌ലാം ഇല്ലാതാക്കി. എന്നാല്‍ അടിമത്തം നിര്‍മാര്‍ജനം ചെയ്തത് നിരോധനം കൊണ്ടല്ല, അതിന് മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്തത്. ഇസ്‌ലാം ലക്ഷ്യമാക്കുന്നത് കേവലം നിരോധനങ്ങളല്ല, ശാശ്വതമായ മാറ്റവും സാമൂഹികമായ പരിവര്‍ത്തനവുമാണ്. അതിന് ഉതകുന്ന വിധത്തില്‍ അടിമത്ത വ്യവസ്ഥയെയും അഭിമൂഖീകരിച്ചു. ഇന്ന് മുസ്‌ലിം ലോകത്തോ മറ്റെവിടെയെങ്കിലുമോ വ്യവസ്ഥാപിത അടിമത്തം നിലനില്‍ക്കുന്നില്ല എന്നത് തന്നെ, ഇസ്‌ലാം പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച പ്രയോഗിക സമീപനം ഏറെ ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ്.

നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ അധമബോധത്തിലേക്ക് നയിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജമല്ലാത്ത, പ്രാപ്തമല്ലാത്ത ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് നിരുപാധികം അടിമമോചനം സാധ്യമാക്കുന്നത് കൊണ്ട് യഥാര്‍ഥത്തില്‍ അത് സംഭവിക്കുന്നില്ല. കല്‍പനകള്‍ അനുസരിക്കാന്‍ മാത്രം സാധ്യമാകുന്ന രൂപത്തില്‍ പരുവപ്പെട്ട മാനസിക, ബൗദ്ധിക നിലവാരത്തിലുള്ളവരെ ഒരു സുപ്രഭാതത്തില്‍ മോചിപ്പിക്കുന്നത് ശാസ്ത്രീയവും പ്രയോഗികവുമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ, ഇസ്‌ലാം അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് അടിമ മോചനം സാധ്യമാക്കിയത്. അവയിലൂടെ എന്നെന്നേക്കുമായി ആ വ്യവസ്ഥിതിയെ നിര്‍മാര്‍ജനം ചെയ്യുക കൂടിയായിരുന്നു ഇസ്‌ലാം ചെയ്തത്.

1. എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും സഹോദരീ സഹോദരന്മാരുമാണെന്നുമുള്ള അത്യുന്നതമായ മാനവികബോധം വിശ്വാസികളില്‍ ഊട്ടിയുറപ്പിച്ചു. ജന്മം കൊണ്ട് ആരും പവിത്രരോ കളങ്കിതരോ ആകുന്നില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ എല്ലാവരും സമന്മാരാണെന്നുള്ള ബോധമുണ്ടാക്കി. അറബിക്ക് അനബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ശ്രേഷ്ഠതയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.

2. അടിമ കേവലം ഒരു ഉപഭോഗ വസ്തുവല്ലെന്നും ഉടമയെപ്പോലെ അടിമക്കും അവകാശങ്ങളുണ്ടെന്നും ഇസ്‌ലാം പഠിപ്പിച്ചു. ഉടമയുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി യത്‌നിക്കുക മാത്രമായിരുന്നു അക്കാലത്തെ അടിമയുടെ ബാധ്യത. അവകാശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.  പ്രവാചകന്‍ കൃത്യമായി പഠിപ്പിച്ചു: 'നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം' (ബുഖാരി, മുസ്‌ലിം). അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഖുര്‍ആനും പഠിപ്പിച്ചു. 'ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക' (വി ഖു 4:36). പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: 'വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെയും ഷണ്ഡീകരിക്കും' (മുസ്‌ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ചരക്ക് എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളോടുള്ള ബന്ധത്തില്‍ ഇസ്‌ലാം മുന്നോട്ട് വെച്ച, ചരിത്രത്തില്‍ മാതൃകയില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ചിലത് ഇവിടെ സൂചിപ്പിക്കുന്നു. ഒന്ന്, അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമര്‍ശങ്ങള്‍ പോലും ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. രണ്ട്, അടിമക്ക് നേതാവാകാന്‍ അവകാശമുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടാല്‍ അനുസരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. മൂന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഉടമയ്ക്കാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ വഴി അടിമയും ഉടമയും തമ്മിലുള്ള മാനസിക അന്തരം കുറക്കാന്‍ സാധിച്ചു.

3. അവകാശങ്ങള്‍ ഉള്ള ഒരു വ്യക്തിയായി അടിമയെ അവതരിപ്പിക്കുക വഴി അടിമത്ത മനോഭാവത്തെ ഇല്ലാതാക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമ മോചനം പുണ്യകര്‍മമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ തന്നെ അടിമ മോചനം കൊണ്ടുവരാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. 'എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കുക' (90:1216) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ) തന്നെ ആദ്യമായി മാതൃക കാണിച്ചു. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഹാബികളില്‍ പ്രമുഖനായിരുന്ന അബൂബക്ര്‍ (റ) സത്യനിഷേധികളില്‍ നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും. ബിലാല്‍ (റ) വിനെ മോചിപ്പിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ യജമാനനായ ഉമയ്യത്തിന് മികച്ച വില നല്‍കിയാണ് അദ്ദേഹം ബിലാലിനെ മോചിപ്പിക്കുന്നത്. നിസാരമായ വില നല്‍കിയാലും ഞാന്‍ ബിലാലിനെ മോചിപ്പിക്കുമായിരുന്നുവെന്ന് ഉമയ്യത്ത് പ്രതികരിച്ചപ്പോള്‍, ബിലാലിന് വേണ്ടി എത്രയും ചെലവഴിക്കാന്‍ താന്‍ സന്നദ്ധനാണെന്നാണ് അബൂബക്ര്‍ (റ) പ്രതിവചിച്ചത്. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: 'സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോ ചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കൈയിന് കൈയും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ' (ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ അബൂദര്‍റ് (റ) നബി(സ)യോട് ചോദിച്ചു: അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: ഭയജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: 'തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്' (ബുഖാരി, മുസ്‌ലിം). സകാത്ത് ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരിനം അടിമ മോചനം കൂടിയായിരുന്നു. അത്രയധികം ഇസ്‌ലാം അതിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം, വ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കെയുള്ള ഭാര്യഭര്‍തൃ ബന്ധം  തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചത് അടിമ മോചനത്തെയാണ്. പുണ്യകര്‍മമായി അടിമമോചനം ചെയ്യാത്തവര്‍ മുഖേനയും അടിമ മോചനം സാധ്യമാക്കാന്‍ പ്രായശ്ചിത്തം നിശ്ചയിക്കുക വഴി സാധിച്ചു. അടിമകള്‍ മോചിപ്പിക്കപ്പെടേണ്ടവരാണ് എന്ന പൊതുധാരണയും മാനസികാവസ്ഥയും സംജാതമാക്കുവാന്‍ ഇതു കാരണമാകുന്നുണ്ട്.

5. മുകാതബ:: അടിമ മോചനമെന്ന പുണ്യകര്‍മ്മത്തിലൂടെയോ പ്രായശ്ചിത്തത്തിലൂടെയോ മോചനം സാധ്യമാകാത്തവര്‍ക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തിയ മാര്‍ഗമാണ് മുകാതബ. സ്വയം മോചനം ആഗ്രഹിക്കുന്ന അടിമകള്‍ക്ക് മോചനം നേടാനുള്ള മാര്‍ഗമാണത്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യം നിശ്ചയിക്കുക, അത് അടച്ച് തീര്‍ക്കാനുള്ള സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിന് വേണ്ടി അടിമക്ക് പുറത്ത് പോയി ജോലി ചെയ്യാവുന്നതാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അടച്ച് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതു ഖജനാവിനെ സമീപിക്കാവുന്നതാണ്. സകാത്തിന്റെ അവകാശികളില്‍ പെട്ട ഒരു വിഭാഗമായത് കൊണ്ട് സകാത്തിന്റെ പണവും മുകാതബക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ വിവിധ മാര്‍ഗങ്ങളിലൂടെ അടിമ മോചനവും അടിമത്ത സംവിധാനത്തിന് അറുതിയും വരുത്താന്‍ ഇസ്‌ലാമിന് സാധിച്ചു. അതോടൊപ്പം, അടിമ സ്ത്രീകളുടെ കാര്യത്തില്‍ യജമാനനിലൂടെ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും കുട്ടികളുടെ മാതാവിനെ പിന്നീട് വില്‍ക്കാന്‍ പാടില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്?  അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍ തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍ നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുക വഴി ഇസ്‌ലാം ഒരുക്കിയിരിക്കുന്നത്.

റഫറന്‍സ്:
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, Historical Survey: slave owning societies. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ ശ്രേണികളാക്കി തിരിക്കുന്നത് അടിമത്ത സമ്പ്രദായത്തിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ എട്ട് മില്യണിലധികം അടിമകളുണ്ടായിരുന്നുവെന്നാണ് എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നത്.
ഛന്ദോഗ്യോപനിഷത്ത്: 5: 10:7
സൂറ. യൂസുഫ് 21.
പേജ്: 155, അര്‍റിഖ്ഖ് ഫില്‍ ജാഹിലിയ്യ, ഇബ് റാഹീം മുഹമ്മദ് ഹസന്‍ അല്‍ ജമല്‍, ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ, മദീന
ബിലാല്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ പി എച്ച്, 2014അധിക വായനക്ക്: ബിലാല്‍ മുഅദ്ദിനുര്‍റസൂല്‍, അബ്ദുല്‍ഹമീദ് ജൌദത്തുസ്സഹാര്‍, ദാറു മിസ്വര്‍ ലില്‍ത്വിബാഅ, ഈജിപ്ത്, 1944
സൂറ. അല്‍ അന്‍ആം 52, സൂറ. അല്‍ കഹ് ഫ് 28.
ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ഹദീസ് നമ്പര്‍: 22978, മുസ് നദ് അഹമ്മദ്, ദാറുല്‍ ഇഹ് യാ തുറാസുല്‍ അറബി, 1993
'അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍', ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ബുഖാരി 2434, മുസ്‌ലിം 4275
വിശുദ്ധ ഖുര്‍ആന്‍. സൂറ തൗബ. 60

അടിമകള്‍ - ഇസ്‌ലാമിന്റെ നിലപാടുകളും സമീപനവും | ഇബ്രാഹിം സൈഫുദ്ദീന്‍



ചരിത്രാതീതകാലം മുതല്‍ക്കുതന്നെ അടിമത്തം എന്ന പൊതുസങ്കല്‍പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്ന അടിമ സമ്പ്രദായത്തില്‍ നിന്നും ഇസ്‌ലാമില്‍ ഈ സമ്പ്രദായം വളരെയേറെ വ്യത്യസ്തമാണ്. ഇസ്‌ലാമിന്റെ  ആവിര്‍ഭാവശേഷമുളള കാലഘട്ടങ്ങളില്‍പോലും മുസ്‌ലിമേതരരിലുളള അടിമസമ്പ്രദായം തനി പ്രാകൃതരൂപത്തിലാണെന്നത് വസ്തുതയാണ്. അറ്റ്‌ലാന്റിക്കിനപ്പുറമുളള അമേരിക്കക്കാര്‍നടപ്പാക്കിയിരുന്ന അടിമത്വത്തിന്റെ ചിത്രം  മനുഷ്യന്‍ കണ്ടിട്ടുളളതില്‍ വെച്ചേറ്റവും നികൃഷ്ടസ്വഭാവത്തിലുളളതായിരുന്നു. ഒരുതരത്തിലുളള മാനുഷിക പരിഗണനയും കല്‍പിക്കാത്ത അടിമകള്‍ക്ക് ഒന്നിനും അവകാശമില്ലായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുളള ജാഹിലിയ്യാകാലത്തും ഏറെക്കുറെ ഇതുതന്നെയൊയിരുന്നു അവസ്ഥ. എ ന്നാല്‍ മാനവകുലത്തിനനുഗ്രഹമായിവന്ന ഇസ്‌ലാം ഇതരഭൂപ്രദേശങ്ങളില്‍ ഒന്നും പരിചിതമല്ലാതിരുന്ന അവകാശങ്ങള്‍ അടിമകള്‍ക്ക് കല്‍പിച്ചു.

അടിമകളോടുളള അനുവര്‍ത്തനം
അടിമകള്‍ക്ക് അവകാശങ്ങള്‍ നിര്‍ണയിച്ചതോടൊപ്പം തന്നെ അടിമത്തസമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും ഇസ്‌ലാം മുന്നോട്ട് വച്ചു. ഇസ്‌ലാമേതരപ്രദേശങ്ങളില്‍ അടിമകളോട് നീചവും അധമവുമായി പെരുമാറിയിരുന്നത് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. സംസാരത്തിലുളള അവഹേളനത്തോടൊപ്പം ശാരീരികമായും അടിമകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. വഹിക്കാവുന്നതിനും സഹിക്കാവുന്നതിനുമപ്പുറമുളള  കഠിന ജോലികള്‍ യജമാനന്‍ അവരെക്കൊണ്ട് രാപ്പകല്‍ ചെയ്യിക്കുമായിരുന്നു. പഴകിയ കീറിപ്പറിഞ്ഞ  വസ്ത്രങ്ങളാണ് അടിമകള്‍ ധരിച്ചിരുന്നതെങ്കില്‍ യജമാനന്മാര്‍ ധരിച്ചിരുന്നത് അന്ന് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു. ഭക്ഷണമാണെങ്കില്‍ ഉച്ചിഷ്ടങ്ങളോ അല്ലെങ്കില്‍ ഒട്ടും സ്വാദിഷ്ടമല്ലാത്ത ആഹാരമോ ആയിരിക്കും. ഉടമസ്ഥര്‍ വയറുനിറയ്ക്കുന്ന മാംസാഹാരമോ പഴവര്‍ഗങ്ങളോ ലഭിച്ചിരുന്നവര്‍ വളരെ വിരളം. ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം പ്രവാചകന്‍ മുഹമ്മദ് നബി(സ) അത്തരം പ്രാകൃതസമ്പ്രദായങ്ങളെല്ലാം നിരോധിച്ചു.അതുകൊണ്ട്തന്നെ അടിമ-ഉടമബന്ധം ശ്ലാഘനീയമാവുകയും അടിമകള്‍ എല്ലാ അസഹ്യതകളില്‍ നിന്നും മുക്തരാവുകയും ഉടമകള്‍  ധരിക്കുന്നതും കഴിക്കുന്നതും അടിമകള്‍ക്കും ലഭ്യമാവുകയും ചെയ്തു.

അല്‍മൗറൂര്‍ പ്രസ്താവിക്കുന്നു: അല്‍റബദയില്‍  ഞാന്‍ അബൂദര്‍റിനെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം ഒരു മേലങ്കി അണിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടിമയും അതുപോലുളളത് ധരിച്ചിരുന്നു. ഞാന്‍ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഒരു മനുഷ്യനെ അവന്റെ ഉമ്മയെ വഷളാക്കി പറഞ്ഞുകൊണ്ട് ദ്രോഹിച്ചിരുന്നു. പ്രവാചകന്‍ (സ) എന്നെ ശാസിച്ചുകൊണ്ട് പറഞ്ഞു. 'ഓ അബൂദര്‍റ് ! നീ അവനെ അവന്റെ മാതാവിനെ നിന്ദിച്ചുകൊണ്ട് ഉപദ്രവിച്ചുവെന്നോ? ജാഹിലിയ്യത്തിലെ ചില സ്വഭാവങ്ങള്‍ ഇനിയും നിന്നില്‍ അവശേഷിക്കുന്നു. നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ഏല്‍പ്പിച്ചുവെന്നു മാത്രം. അതുകൊണ്ട് ആര്‍ക്കെങ്കിലും അത്തരത്തില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിനായുളള സഹോദരനുണ്ടെങ്കില്‍ താന്‍ ആഹരിക്കുന്നത് അവനെയും ആഹരിപ്പിക്കട്ടെ. താന്‍ ഉടുക്കുന്നത് അവനെയും ഉടുപ്പിക്കട്ടെ.  സാധ്യമാകാത്ത ജോലികള്‍ അവരെ ഏല്‍പ്പിക്കാതിരിക്കുക അഥവാ അങ്ങനെ ഏല്‍പ്പിക്കുന്നുവെങ്കില്‍ അവരെ അതില്‍ സഹായിക്കുക.' (ബുഖാരി)

ഇസ്‌ലാമിന്റെ രംഗപ്രവേശത്തോടെയും പ്രയോഗവല്‍ക്കരണത്തിലൂടെയും അടിമ സമ്പ്രദായത്തിന് പുതിയ അര്‍ത്ഥവും മാനവും കൈവരികയാണ് ചെയ്തത്. തന്റെ കീഴിലുളളത് ഏതോ ഒരു കാട്ടുമൃഗമാണെന്നും അതിനെ എങ്ങനെയും ദ്രോഹിക്കാമെന്നുമുളള ധാരണയെ ഇസ്‌ലാം തിരുത്തിക്കുറിച്ചു. ജീ വന്‍ നിലനിര്‍ത്താനുളള അല്‍പഭക്ഷണം മാത്രം നല്‍കി പകലന്തിയോളം കഴുതകളെപ്പോലെ പണിയെടുപ്പിക്കുന്ന സ്വഭാവത്തിന് ഇസ്‌ലാം അറുതി വരുത്തി. അടിമയായിട്ടുളള ഓരോ മനുഷ്യനും ഒരു മുസ്‌ലിമിന്റെ സ്വന്തം സഹോദരനാണെന്നും മാനുഷികമൂല്യങ്ങളും അവകാശങ്ങളും അവന് വകവെച്ചുകൊടുക്കേണ്ടത് ഓരോ വിശ്വാസിയുടേയും ബാധ്യതയാണെന്നും ഇസ്‌ലാം വ്യക്തമാക്കി. അടിമയും ഉടമയും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ തുല്യരാണെ ന്നും ആര്‍ക്കെങ്കിലും അത്തരത്തില്‍ ആജ്ഞാനുവര്‍ത്തിയായ സഹോദരനുണ്ടെങ്കില്‍ അവന് ഇസ്‌ലാം നിഷ്‌ക്കര്‍ഷിച്ചിട്ടുളള അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു.

അടിമകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും സംസ്‌ക്കാരം പഠിപ്പിക്കുന്നതിനും ശക്തമായി പ്രേരിപ്പിക്കുന്ന പ്രവാചക വചനങ്ങളും നമുക്ക് കാണാവുതാണ്. അബൂബുര്‍്ദ്ദ(റ)യുടെ പിതാവില്‍നിന്ന് അളളാഹുവിന്റെ റസൂല്‍(സ) പറഞ്ഞു 'മൂന്നുവ്യക്തികള്‍ക്ക് ഇരട്ടി പ്രതിഫലം ഉണ്ടായിരിക്കും(1) വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ പെട്ടവനായിരിക്കെ സ്വന്തം പ്രവാചകനിലും മുഹമ്മദ് നബി(സ)യിലും വിശ്വസിച്ചവര്‍(2) അല്ലാഹുവിനോടും സ്വന്തം യജമാനനോടുമുളള ബാധ്യതകള്‍ യഥാവിധി നിര്‍വ്വഹിക്കുന്ന അടിമ (3) സ്വന്തം അടിമസ്ത്രീയെ ഉത്തമ സംസ്‌ക്കാരം പഠിപ്പിക്കുകയും അവള്‍ക്ക് അധ്യാപനങ്ങള്‍ നല്‍കി സ്വഭാവമഹിമകള്‍ക്കുടമയാക്കുകയും ശേഷം അവളെ വിവാഹം ചെയ്യുകയും ചെയ്തവന്‍. (ബുഖാരി)

ഇവിടെ നമുക്ക് കാണാനാവുന്നത് വിദ്യ അഭ്യസിപ്പിക്കുന്നതിന്റെ പ്രാധാന്യം മാത്രമല്ല. അടിമത്തത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ പ്രായോഗികത കൂടിയാണ്. വേദഗ്രന്ഥത്തിന്റെ ആളുകളില്‍പെട്ട വ്യക്തി ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇരട്ടി പ്രതിഫലാര്‍ഹനാകുന്നു. അത് സുനിശ്ചിതമാണ്. അതുപോലെ തന്നെയാണ് തന്റെ അടിമസ്ത്രീയെ സംസ്‌കൃത ചിത്തയാക്കി വിദ്യാഭ്യാസം നല്‍കി സ്വതന്ത്രയാക്കി വിവാഹം ചെയ്യുക എന്നതും, അടിമത്തത്തിന്റെ വഴി അടയ്ക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് വഴിതുറക്കുകയുമാണ് ഇസ്‌ലാം ഇതിലൂടെചെയ്യുന്നത്. അടിമപ്പെണ്‍കുട്ടികളെ വ്യഭിചാരത്തിലേര്‍പ്പെടുത്തി ധനം സമ്പാദിക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ ഇസ്‌ലാം വിരോധിച്ചു. അന്‍സാരികളില്‍പെട്ട ഒരാളുടെ അടിമസ്ത്രീയെ അവിഹിതത്തിന് നിര്‍ബന്ധിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍  വചനം അവതരിപ്പിക്കുകയുണ്ടായി. ജാബിര്‍ബ്‌നു അബ്ദുളള(റ)നിവേദനം: ഒരു അന്‍സാരിയുടെ അടിമസ്ത്രീയായിരുന്ന മുസൈഖ, നബി(സ)യു ടെ വസതിയില്‍ വന്ന് പറഞ്ഞു 'എന്റെ യജമാനന്‍ എന്നെ പരപുരുഷ ബന്ധത്തിന് നിര്‍ബന്ധിക്കുന്നു'. ആ സന്ദര്‍ഭത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ വചനം അവതരിച്ചത്, 'നിങ്ങളുടെ കൈകാര്യക്കാരായ സ്ത്രീകളെ നിങ്ങള്‍ വ്യഭിചാരത്തിന് പ്രേരിപ്പിക്കരുത്' (അബൂദാവൂദ്)

സമഭാവനയുടെ പാഠങ്ങള്‍
ഇതര മനുഷ്യരോടെന്ന പോലെതന്നെ അടിമകളോടും സഹവര്‍ത്തിക്കണമെന്നു പഠിപ്പിക്കുന്ന ധാരാളം നിര്‍ദ്ദേശങ്ങളും സന്ദര്‍ഭങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ഇതര മനുഷ്യരെപോലെ പരിഗണിക്കപ്പെടേണ്ടവരാണ് അടിമകളുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. അജ്ഞാത കാലത്ത് അടിമയുടെ അടുത്ത് നില്‍ക്കാന്‍ പോലും ജനം മടിച്ചിരുന്നെങ്കില്‍ പ്രാര്‍ത്ഥനാ വേളകളില്‍ പോലും അല്ലാഹുവിന്റെ മുമ്പില്‍ ഞങ്ങളെല്ലാം സമന്മാരും ഏകതാഭാവമുളളവരുമാണെന്ന വിളംബരത്തിന്റെ നാന്ദിയായി മുസ്‌ലിംകള്‍ അവരുമായി തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുന്നു. ഹസ്രത്ത് ബിലാല്‍(റ) ആദ്യമായി ഇസ്‌ലാം സ്വീകരിച്ച അടിമകളില്‍ ഒരാളായിരുന്നു. ഇസ്‌ലാമിനെ അവഹേളിക്കാനും വിഗ്രഹാരാധനയെ അനുകൂലിക്കാനുമായി അവിശ്വാസികളാല്‍ കഠിനമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് ഒരിക്കലും പുറകോട്ടു പോകാതെ പ്രവാചക പാഠങ്ങളില്‍ ശക്തമായി നിലയുറപ്പിക്കുകയാണദ്ദേഹം ചെയ്തത്. വിശുദ്ധ കഅ്ബാലയത്തിന് മുകളില്‍ കയറി ആദ്യമായി ബാങ്കൊലി മുഴക്കിയതും അദ്ദേഹമാണ്. വിമോചിതരും അല്ലാത്തവരുമായ ധാരാളം അടിമകളാല്‍ നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ നബിവചനങ്ങളിലൂടെ അടിമകള്‍ക്ക് ഇസ്‌ലാമില്‍ ലഭിച്ചിരുന്ന അംഗീകാരവും സമത്വവും മാനുഷിക പരിഗണനകളും ഇന്ന്  പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവരുടെ വാമൊഴികള്‍ക്കും ചരിത്രാഖ്യാനങ്ങള്‍ക്കുമുളള അംഗീകാരവും സ്വീകാര്യതയുമാണ് ഇത് തെളിയിക്കുത്. പരസ്പരം തൊട്ടുരുമ്മി നിന്ന് അടിമകളായവര്‍ നേതൃത്വം നല്‍കിയ സന്ദര്‍ഭങ്ങളും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.

ഇബ്‌നുഉമര്‍(റ)നിവേദനം പാലായനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രവാചകന്‍ എത്തിച്ചേരുന്നതിന് മുമ്പ്, ഖുബായിലുളള അല്‍-ഇസ്ബായിലെത്തിയവര്‍ ജമാഅത്ത് നമസ്‌ക്കാരങ്ങളില്‍ ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയതു അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിമിനെയായിരുന്നു പതിവായി ഇമാമാക്കിയിരുന്നത്. (ബുഖാരി)
അവിശ്വാസികളായ സ്ത്രീപുരുഷന്‍മാരെക്കാള്‍ മഹത്വം ഇസ്‌ലാം ആശ്ലേഷിച്ച സ്ത്രീപുരുഷ അടിമകള്‍ക്കാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാട് വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഏതൊരാള്‍ക്കും വായിച്ചെടുക്കാന്‍ കഴിയും. വിഗ്രഹപൂജകരായ സ്ത്രീപുരുഷന്മാരെക്കാള്‍ അടിമകളായ സ്ത്രീപുരുഷന്‍മാരെ സ്വന്തം മക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുസ്‌ലിംകളെ ഉപദേശിക്കുന്നതും ഖുര്‍ആനില്‍ നമുക്ക് കാണാവുതാണ്. 'ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയേക്കാള്‍ ഉത്തമം. അവര്‍ നിങ്ങള്‍ക്ക് കൗതുകം ഉണര്‍ത്തിയാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിച്ചു കൊടുക്കുകയുമരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവ വിശ്വാസിയെക്കാള്‍ നല്ലത്. അവര്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അടിമകളെ ആദരിക്കുന്നതില്‍ ഇസ്‌ലാം ഒരുപടികൂടി മുന്നിട്ടു നില്‍ക്കുന്നു. നിങ്ങളാരും ഇതെന്റെ അടിയാണെന്ന് പറയാതെ, ഇതെന്റെ ആളാണ്, ഇതെന്റെ പരിചാരികയാണ് എന്നു പറയുവാനാണ് നബി(സ) ആഹ്വാനം ചെയ്തത്.

അടിമമോചനത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം
അടിമകളെ സ്വതന്ത്രരാക്കുന്നതിനും അവരെ മോചിപ്പിക്കുന്നതിനും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)അതിയായ പ്രാധാന്യം കല്‍പ്പിച്ചിരുന്നതായി കാണാം. അവിശ്വാസിയായിരിക്കെ അടിമയെ സ്വതന്ത്രരാക്കിയെങ്കില്‍ ആ കൃത്യത്തിനുളള പുണ്യം വിശ്വാസിയായതിന് ശേഷവും ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിഫലമെന്നും പേരിനും പ്രശസ്തിക്കും  ചെയ്യുന്ന കാര്യങ്ങള്‍ അന്ത്യനാളില്‍ ഫലശൂന്യമാകുമെന്നുമാണ് ഇസ്‌ലാമിന്റെ തത്വം. എന്നാല്‍ അടിമമോചനം മുസ്‌ലിമാകുന്നതിന് മുമ്പ് ചെയ്താല്‍ പോലും പ്രതിഫലാര്‍ഹമാണ്.

ഹാക്കിമിബ്‌നു ഹിസാം നിവേദനം 'ഞാന്‍ അ ല്ലാഹുവിന്റെ പ്രവാചകനോട് ചോദിച്ചു, റസൂലേ ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഏറെ സല്‍പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും, അടിമകളെ സ്വതന്ത്രരാക്കുകയും ബന്ധുക്കളുമായി ഉറ്റബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. അതിനൊക്കെ എനിയ്ക്ക് പ്രതിഫലം ലഭിക്കുമോ? പ്രവാചകന്‍ മറുപടി പറഞ്ഞു, 'ആ സല്‍പ്രവര്‍ത്തനങ്ങളുമായിട്ടാണല്ലോ താങ്കള്‍ മുസ്‌ലിമായിട്ടുളളത്.(ബുഖാരി). തന്റെ പ്രവാചകനിലൂടെ അടിമകളെ സ്വതന്ത്രരാക്കുന്നതിന്റെ മഹത്വം അല്ലാഹു പഠിപ്പിക്കുന്നു. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മനുഷ്യനോട് പ്രായശ്ചിത്തമായി പ്രവാചകന്‍ ആദ്യം നിര്‍ദ്ദേശിച്ചത് ഒരു അടിമയെ മോചിപ്പിക്കാനാണ്.

അബൂഹുറൈ(റ)യില്‍ നിന്ന്: 'ഞങ്ങള്‍ ഒരിയ്ക്കല്‍ പ്രവാചകസന്നിധിയില്‍ ഇരിക്കവെ ഒരു മനുഷ്യന്‍ ആഗതനായി പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ പാപിയായിരിക്കുന്നു' എന്താണ് സംഭവിച്ചതെന്ന് പ്രവാചകന്‍ ആരാഞ്ഞു. ആ മനുഷ്യന്‍ വിശദീകരിച്ചു. 'ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.' പ്രവാചകന്‍ ചോദിച്ചു, താങ്കള്‍ക്ക് ഒരു അടിമയെ മോചിപ്പിക്കാനാകുമോ? കഴിയില്ലെന്ന് ആ മനുഷ്യന്‍ മറുപടി നല്‍കി. 'താങ്കള്‍ തുടര്‍ച്ചയായി രണ്ടുമാസം വ്രതം അനുഷ്ഠിക്കുക' പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. തനിയ്ക്കതിനും ആവില്ലെന്നായിരുന്നു ആ മനുഷ്യന്റെ മറുപടി. വീണ്ടും പ്രവാചകന്‍ പറഞ്ഞു. എങ്കില്‍ 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക' അതിനും കഴിയില്ലെന്നയാള്‍ മറുപടി നല്‍കി. പ്രവാചകന്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കവെ, ഒരു വലിയ കുട്ട നിറയെ ഈത്തപ്പഴം നബിക്കു മുന്നില്‍ കൊണ്ടുവരപ്പെട്ടു. നേരത്തെ ചോദ്യങ്ങളുമായി വന്ന മനുഷ്യനെ പ്രവാചകന്‍ അന്വേഷിച്ചു. വീണ്ടും ആ മനുഷ്യന്‍ പ്രവാചകന്റെ മുന്നിലെത്തി. നബി പറഞ്ഞു. ' ഇതാ ഈ ഈത്തപ്പഴം മുഴുവന്‍ കൊണ്ടുപോയി ദാനം ചെയ്യൂ', പക്ഷേ ആ മനുഷ്യന്‍ പറഞ്ഞു 'എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്ക് ഞാനിത്  നല്‍കണമെന്നോ? അല്ലാഹുവാണെ (മദീനയിലെ) ഈ രണ്ടു മലകള്‍ക്കിടയില്‍ എന്നെക്കാള്‍ സാധുവായ ഒരു കുടുംബവുമില്ലതന്നെ' അണപ്പല്ലുകള്‍ പ്രത്യക്ഷപ്പെടുമാറ് ചിരിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു, 'ഇതു കൊണ്ടു പോയി നീ നിന്റെ കുടുംബത്തിന് നല്‍കുക'.

ഒരടിമയ്ക്ക് രണ്ട് ഉടസ്ഥരുണ്ടായിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അവരിലൊരാള്‍ അല്ലാഹുവെ ഉദ്ദേശിച്ച് തന്റെ ഉടമസ്ഥാവകാശം ഒഴിവാക്കാനും താല്‍പര്യപ്പെടുമായിരുന്നു. അത്തരം രേഖകളില്‍ തന്റെ ഉടമസ്ഥാവകാശ ഓഹരി ഒഴിവാക്കുന്ന വ്യക്തി ശിഷ്ട ഓഹരികൂടി നല്‍കി ആ അടിമയെ പൂര്‍ണ്ണമായും മുക്തമാക്കണമെന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ആ വ്യക്തിക്കതിനു സാധിക്കാത്ത പക്ഷം ശിഷ്ടമൂല്യം കണക്കാക്കി സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് രണ്ടാമത്തെ ഉടമയ്ക്ക് ആ ബാധ്യത വീട്ടി സ്വതന്ത്രനാകാന്‍ ആ അടിമയ്ക്ക് അവകാശമുണ്ടായിരുന്നു.

അബൂഹുറൈറ (റ)യില്‍ നിന്ന്: പ്രവാചകന്‍(സ) പറഞ്ഞു. കൂട്ടുടമസ്ഥതയിലുളള ഒരടിമയെ മോചിപ്പിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നു എങ്കില്‍ ശിഷ്ട ഓഹരി കൂടി നല്‍കി ആ അടിമയെ പൂര്‍ണ്ണ സ്വതന്ത്രനാക്കലാണ് അനുപേക്ഷ്യം. അതിന് പ്രാപ്തിയില്ലാത്ത സാമ്പത്തികാവസ്ഥയിലാണെങ്കില്‍ ശിഷ്ട ഓഹരിയുടെ മൂല്യം ന്യായപ്രകാരം നിശ്ചയിക്കുകയും അധ്വാനത്തിലൂടെ അത്രയും ധനം സമ്പാദിച്ച് സ്വതന്ത്രനാകാന്‍ ഒരു അടിമയെ അനുവദിക്കേണ്ടതാണ്.' (ബുഖാരി). മാത്രമല്ല, അടിമകളെ വിവാഹം കഴിക്കാന്‍ ഖുര്‍ആന്‍ പ്രോത്സാഹനം നല്‍കുന്നു.
'നിങ്ങളില്‍ ആര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ നിന്ന് നിങ്ങള്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. അല്ലാഹു ആകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുവന്‍, നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ'? (വി, ഖു.  4:25) ഉടമസ്ഥന്റെ അനുമതിയോടെ അടിമകള്‍ വിവാഹിതരാകാവുന്നതാണ്. വിവാഹ കര്‍മ്മത്തിലൂടെ അടിമ സ്ത്രീ പുരുഷന്‍മാര്‍ സ്വതന്ത്രരാക്കുന്നതിനുളള സാഹചര്യമാണ് അല്ലാഹു ഇതിലൂടെ ഒരുക്കുന്നത്.

പടിപടിയായുള്ള നിര്‍മാര്‍ജനം എന്തുകൊണ്ട്?
അടിമ മോചനം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നത് സംശയാതീതമാണ്. എന്നാലും അടിമത്ത സമ്പ്രദായം ഒരു സാമൂഹ്യ ദുരാചാരമായിട്ടു കൂടി ഇസ്‌ലാം എന്തുകൊണ്ട് അത് നിരോധിക്കു ന്നില്ല, എന്നൊരു പക്ഷെ ചോദ്യം ഉയര്‍ന്നേക്കാം. പ്രാഥമികമായി വിലയിരുത്തേണ്ടത് ഇസ്‌ലാമില്‍ കാണുന്ന അടിമ-ഉടമ സംസ്‌ക്കാരവും, ഇസ്‌ലാമിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കന്യമായ അടിമത്ത രീതിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നതാണ്. രണ്ടാമതായി അടിമത്തം അക്കാലത്ത് പെട്ടെന്ന് നിരോധിക്കാനാവുമായിരുന്നില്ല. സ്വതന്ത്രരായ സാധാരണ മനുഷ്യരെ കമ്പോള ചരക്കാക്കുന്നത് ഇസ്‌ലാം അനുവദിച്ചില്ല. അമുസ്‌ലിംകളുമായുളള യുദ്ധങ്ങളില്‍ പിടിച്ചെടുക്കപ്പെട്ടവരായിരുന്നു അടിമകളില്‍ ഭൂരിഭാഗവും. ജയില്‍ സമ്പ്രദായം ഇല്ലാതിരുന്ന അക്കാലത്ത് സമരമുഖത്തു നിന്ന് ലഭിക്കുന്ന യുദ്ധത്തടവുകാരെ അടിമകളാക്കി സംരക്ഷിക്കുകയായിരുന്നു പ്രായോഗികം. ഇവരെ മുസ്‌ലിംകള്‍ക്കിടയില്‍ സ്വതന്ത്രരായി വിടുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയായിരിക്കും. തന്നെയുമല്ല, അന്തഃഛിദ്രത വളരാനും മുസ്‌ലിംകള്‍ അക്രമിക്കപ്പെടാനും സ്വഹാബാക്കളെയോ ഒരുവേള പ്രവാചകനെ തന്നെയോ നിഗ്രഹിക്കാന്‍വരെ അത് നിമിത്തമായേക്കാം. അവരെ അടിമകളാക്കി സ്വഹാബാക്കള്‍ക്കിടയില്‍ വീതിക്കപ്പെട്ടതിനാല്‍ അവര്‍ക്ക് സംഘംചേരാനോ ഉപജാപങ്ങളുണ്ടാക്കുവാനോ മുസ് ലിംകളെ അക്രമിക്കാനോ അവസരമില്ലാതായി.

അടിമത്തത്തിന് തുടക്കം കുറിച്ചത് ഇസ്‌ലാമല്ലെന്നും ഇസ്‌ലാമിന്റെ രംഗപ്രവേശത്തിനെത്രയോ മുമ്പ് തന്നെ ഈ സമ്പ്രദായം നിലനിന്നു എന്നതും നമുക്കറിയാവുന്നതാണ്, സുവ്യക്തമാണ്. ആത്യന്തികമായി അടിമസമ്പ്രദായം ഉന്മൂലനം ചെയ്യാനുപയുക്തമായ നിയമ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അടിമയെ സ്വതന്ത്രനാക്കുന്നവന് മഹത്തായ പ്രതിഫലമാണുളളത്. അടിമമോചനത്തിലൂടെ ആ സമ്പ്രദായത്തിനറുതി വരുത്താനുളള എല്ലാ പ്രേരണയും ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്നു.
'എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തളളിക്കടന്നില്ല, ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിനാളില്‍ കുടുംബബന്ധമുളള അനാഥയ്‌ക്കോ കടുത്ത ദാരിദ്ര്യമുളള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്' (വി. ഖു 90: 11-16)

അടിമസമ്പ്രദായത്തോടുള്ള ഇസ്‌ലാമിന്റെ നിലപാട്
നിറമോ, വര്‍ഗമോ, ജാതിയോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ സര്‍വ്വ മനുഷ്യരെയും ആദരിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ഇതര സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി അടിമകള്‍ക്ക് മാനുഷിക പരിഗണനയും അവകാശങ്ങളും ഇസ് ലാം കല്‍പിക്കുന്നു. ഇസ്‌ലാം അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നു. അതോടൊപ്പം അവരെ സഹോദരന്മാരായി ഗണിക്കുവാനും എല്ലാവരും ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നത് അവര്‍ക്കും നല്‍കുവാനും ആവശ്യപ്പെടുന്നു. അടിമകളെ ക്കുറിച്ചുളള ചില നിര്‍ദ്ദേശങ്ങള്‍ ബൈബിളിലും കാണാനാവും.

'ഒരുത്തന്‍ തന്റെ സ്ത്രീ-പുരുഷ അടിമയെ ചാ ട്ടയാല്‍ അടിക്കുകയും അങ്ങനെ ആ അടിമ മരണപ്പെടുകയും ചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം. പക്ഷെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ ആ അടിമ എഴുന്നേല്‍ക്കുന്ന പക്ഷം അടിച്ചവന്‍ ശിക്ഷാര്‍ഹനല്ല., കാരണം ആ അടിമ അവന്റെ സ്വത്താകു ന്നു. (പുറപ്പാട് 21 : 20, 21) ഇവിടെ നാം കാണുന്നത്, തന്റെ അടിമയെ അടിയ്ക്കാന്‍ ഉടമയെ ബൈബിള്‍ അനുവദിക്കുകയും അടിമ മരണപ്പെട്ടില്ലെങ്കില്‍ ഉടമ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതുമാണ്. അടിമയെ സ്വന്തം സ്വത്തുക്കളുടെ ഭാഗമായിട്ടാണ് ഉടമ കാണുന്നത്. അടിമസമ്പ്രദായത്തിലെ പോലെ മറ്റനേകം ആചാരങ്ങളിലെ മനുഷ്യനിര്‍മ്മിത നിയമങ്ങളും ധാരണകളും തിരുത്തിക്കൊണ്ടാണ് ഇസ്‌ലാം രംഗപ്രവേശം ചെയ്തത്. മാനുഷികതയുടെ ഭാഗത്തു നിന്നുകൊണ്ട് മാനവികതയുടെ മഹത്വം മനുഷ്യനെ പഠിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്.

ഇസ്‌ലാമിന്റെ വരവോടെ അടിമകള്‍ക്ക് മാനുഷികപരിഗണന ലഭിയ്ക്കുകയും സ്വന്തം സ്വത്ത് എന്ന ധാരണ തിരുത്തപ്പെടുകയും ചെയ്തു. ക്രമേണയായി മനുഷ്യര്‍ ഈ സമ്പ്രദായം ഉപേക്ഷിക്കുന്നതായി ഇസ്‌ലാം ഉറപ്പുവരുത്തി. അപ്രധാന കാരണങ്ങള്‍ കൊണ്ടുപോലും അടിമമോചനം പ്രോത്സാഹിപ്പിയ്ക്കപ്പെട്ടു. സൂര്യഗ്രഹണമുണ്ടാകുമ്പോഴും ചന്ദ്രഗ്രഹണമുണ്ടാകുമ്പോഴും അടിമകളെ മോചിപ്പിക്കാന്‍ ആളുകള്‍ രംഗത്തു വന്നു. മറ്റു പല സന്ദര്‍ഭങ്ങളിലും അടിമകളെ സ്വതന്ത്രരാക്കുവാന്‍ മുസ്‌ലിംകള്‍ പ്രചോദിപ്പിക്കപ്പെട്ടു. അടിമകള്‍ക്ക് ഇസ്‌ലാം സുരക്ഷിതത്വം പ്രദാനം ചെയ്യുകയും ക്രമേണ ക്രമേണയായി ആ സമ്പ്രദായം തന്നെ തീര്‍ത്തും ഉന്മൂലനം ചെയ്യപ്പെടാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തു.                          


അടിമത്തം, ജാതിയത, ഇസ്‌ലാം | ഡോ.പി അബ്ദുസലഫി



ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലിരിക്കുന്ന അവസ്ഥയാണ് അടിമത്തം. വന്‍തോതില്‍ കൃഷി ആരംഭിച്ചതോടെയാണ് അടിമസമ്പ്രദായം നിലവില്‍വന്നതെന്നാണ് കരുതപ്പെടുന്നത്. പ്രാചീന ബാബിലോണിയ, റോം തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. അടിമകള്‍ ഏറ്റവും കിരാതമായ പീഡനങ്ങള്‍ക്ക് വിധേയമായത് റോമിലാണ്. അവിടെ അടിമകള്‍ നയിച്ച കലാപങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.

ഹമുറാബിയുടെ നിയമാവലിയില്‍ അടിമകള്‍ക്ക് ചില ആശ്വാസങ്ങള്‍ അനുവദിച്ചിരുന്നു. സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദ്ധങ്ങളാണ് അടിമത്വത്തിന് കളമൊരുക്കിയത്. കൃഷിപ്പണിക്കും ഖനി ജോലികള്‍ക്കുമായി ഏഷ്യാക്കാരെയും ആഫ്രിക്കക്കാരെയും യൂറോപ്യര്‍ അടിമകളാക്കിവെച്ചിരുന്നു. പതിനഞ്ചാം ശതകത്തില്‍ ഉടലെടുത്ത കോളനിവാഴ്ച അടിമത്വത്തെ കൂടുതല്‍ വ്യാപകവും പരുഷവുമാക്കി. 1865ലാണ് അമേരിക്കയില്‍ നിയമനിര്‍മ്മാണം വഴി അടിമവ്യാപാരത്തിന് അന്ത്യം കുറിച്ചത്. നീഗ്രോവംശജര്‍ ഇപ്പോഴും രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു. 1994ലാണ് വംശവെറിയില്‍ നിന്ന് ആഫ്രിക്ക മോചനം നേടുന്നത്.

വേദകാലം മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കര്‍ക്കശമായ ജാതി വ്യവസ്ഥ അടിമത്ത സമ്പ്രദായത്തിന്റെ മറ്റൊരു മുഖമാണ്. മതപരിവേഷമുള്ളതിനാല്‍ ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടി (ഇസ്‌ലാമിക വിജ്ഞാന കോശം 79, 80).

കേരളത്തില്‍ ജാതീയതയുമായി ബന്ധപ്പെട്ട് വിപാടനം ചെയ്യാനാവാത്ത മട്ടില്‍ രൂക്ഷമായ അടിമത്തം നിലനിന്നിരുന്നു.

ജനസംഖ്യയിലെ വലിയൊരു വിഭാഗം മണ്ണുമായി ബന്ധപ്പെട്ട അടിമകളായിരുന്നു. അധ:സ്ഥിതരായ മറ്റുള്ളവരുടെ സ്ഥിതിയും ഇതില്‍ ഇന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. എന്തെങ്കിലും കുറ്റകൃത്യങ്ങളാല്‍ ജാതി നഷ്ടപ്പെട്ടവരെയും മരണശിക്ഷക്ക് വിധിക്കപ്പെട്ടവരെയും അടിമകളാക്കി വില്‍ക്കാന്‍ രാജാക്കന്മാര്‍ക്ക് അവകാശമുണ്ടായിരുന്നു. അടിമകളെന്ന് മുദ്രകുത്തിയാണ് അവരെ വിറ്റിരുന്നത്. ചിലപ്പോഴെല്ലാം ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും അടിമകളെ കയറ്റി അയച്ചിരുന്നു. (ഞാന്‍ കണ്ട കേരളം, സാമുവല്‍ജമീര്‍ 406, 407).

പ്രാചീന അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളുടെ ഭാഗം തന്നെയായിരുന്നു അടിമത്തവും. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഉടമയുടെ മുന്നില്‍ മൃഗീയജീവിതം നയിക്കേണ്ടി വന്നിരുന്ന വിഭാഗമായിരുന്നു അടിമകള്‍. ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ അവര്‍ക്കവകാശമില്ല. എതിര്‍ത്താല്‍ മരണമടക്കമുള്ള കടുത്ത ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്.

സമൂഹത്തിന്റെ അവിഭാജ്യഘടകമായി അടിമകള്‍ മാറിയിരുന്നതിനാല്‍ അടിമത്തം ഒറ്റയടിക്ക് നിരോധിക്കുന്നത് പ്രായോഗികമായിരുന്നില്ല. അതിനാല്‍ ഇസ്‌ലാം പല കാര്യങ്ങളും നടപ്പില്‍വരുത്താന്‍ സ്വീകരിച്ച പടിപടിയായ രീതിയാണ് അടിമത്തം നിര്‍മ്മാര്‍ജ്ജനരംഗത്ത് സ്വീകരിച്ചത്. സ്വന്തമായ സ്വത്തോ, സംരക്ഷണ സംവിധാനങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. ഭക്ഷണവും പാര്‍പ്പിടവും ഉടമകള്‍ നല്‍കുന്നത് മാത്രമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഇവരെയെല്ലാം സ്വതന്ത്രരാക്കിയാല്‍ അതവരുടെ നിലനില്പിന് ഭീഷണി സൃഷ്ടിക്കുമായിരുന്നു.

അടിമമോചനത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നടപടികള്‍ കൈക്കൊണ്ട ഇസ്‌ലാം, നിലവിലുള്ള അടിമകളോട് വര്‍ത്തിക്കേണ്ട രീതിയെകുറിച്ച് സമഗ്രമായതും അടിമ സൗഹൃദപരവുമായ നിയമനിര്‍മ്മാണമാണ് കൊണ്ടുവന്നത്. അടിമകളെ സഹോദരന്മാരായി കാണാനും ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും മാന്യമായ പങ്കാളിത്തം നല്‍കി അവരെ സ്വന്തമായി കരുതാനും ഇസ്‌ലാം പഠിപ്പിച്ചു. കടുത്ത ജോലികള്‍ അവര്‍ക്ക് ചെയ്യേണ്ടിവന്നാല്‍ അവരെ അക്കാര്യത്തില്‍ സഹായിക്കണമെന്ന് നബി (സ) ഓര്‍മ്മിപ്പിച്ചു.

''വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാനും വധിക്കും, വല്ലവനും തന്റെ അടിമയെ അംഗവിച്ഛേദം ചെയ്താല്‍ നാമും അവന്റെ അംഗം വിഛേദിക്കും, വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെ ഷണ്ഡിക്കും' എന്ന് നബി (സ) പ്രഖ്യാപിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആന്‍ സുപ്രധാന പുണ്യകര്‍മ്മങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നമസ്‌കാരത്തിന്റെയും സകാത്തിന്റെയും മുന്നില്‍ പറയുന്നത് അടിമ മോചനത്തെക്കുറിച്ചാണ് (2:11). ഇസ്‌ലാമിലെ സകാത്ത് വിതരണരംഗത്ത് അടിമകളുടെ മോചനത്തിന്നായി വിഹിതം മാറ്റി വെക്കാന്‍ ക്വുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

അടിമകളെ ദാസന്‍, ദാസി എന്നിങ്ങനെയാണ് വിളിക്കുന്നതുപോലും നബി (സ) വിലക്കിയതായി കാണാം. വാഹനത്തിന് പുറകില്‍ അടിമയെ നടത്തി വാഹനയാത്ര ചെയ്യുന്ന ഒരാളോട് അബൂഹുറയ്‌റ (റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവ് അവനുമുണ്ട്'.

അടിമ മോചനത്തിന് വമ്പിച്ച പ്രാധാന്യം നല്‍കുകയും അതൊരു പുണ്യകര്‍മ്മമായി നിശ്ചയിക്കുകയും ചെയ്ത ഇസ്‌ലാം 10 പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ച അടിമകളെ മോചിപ്പിച്ച് സ്വതന്ത്രരാക്കുകയുണ്ടായി. അടിമസ്ത്രീയില്‍ യജമാനനുണ്ടാകുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രയാവുമെന്നും പ്രഖ്യാപിച്ചു. യുദ്ധത്തിലൂടെയല്ലാതെ ഒരാളെ അടിമയാക്കാവുന്ന എല്ലാ സമ്പ്രദായങ്ങളും വിരോധിച്ചു. ശത്രുക്കള്‍ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുമ്പോള്‍ ഇതല്ലാതെ ഒരുവഴി അന്നുണ്ടായിരുന്നില്ല. അബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിരോധിക്കുന്നതുവരെയും ലോകത്ത് അടിമത്തം നിലനിന്നിരുന്നു. അടിമ സമ്പ്രദായത്തിന്റെ പേരില്‍ ഇസ്‌ലാമിനെതിരെ മുന്‍കാലങ്ങളില്‍ ആരും ആരോപണം ഉയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടിമത്തം ലോകത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ട ശേഷം അതിന്റെ പേരില്‍ ഇസ്‌ലാ മിനെ വിമര്‍ശിക്കുന്നവര്‍ക്ക് വേറെ ലക്ഷ്യമാണുള്ളത്. പുതിയ രൂപത്തില്‍ അടിമത്തം തിരിച്ച് വരുന്നതിനെ ഒരു നിലക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്ന താണ് സത്യം.

അടിമവേലയും - ഇബാദത്തും
ഒരടിമ തന്റെ യജമാനന് അടിമവേല ചെയ്യുന്നത് അവനെ ആരാധിക്കുന്നതിന് തുല്യമാണ് എന്ന വ്യാ ഖ്യാനം പില്‍ക്കാലത്ത് ചിലര്‍ നടത്തിയിരുന്നു. രാഷ് ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ദുര്‍വ്യാഖ്യാനം മാത്രമായിരുന്നു അത്. 'നബി (സ)ക്ക് അടിമകളും ഉണ്ടായിരുന്നു. അവര്‍ യജമാനന്മാര്‍ക്ക് അടിമവേല ചെയ്യുന്നതിനെ തൗഹീദിന് വിരുദ്ധമായി നബി (സ) ഗണിച്ചിട്ടില്ല. അടിമവേല യജമാനന്മാര്‍ക്ക് അര്‍പ്പിച്ചുകൊണ്ട് തന്നെ അവര്‍ ഇബാദത്ത് (ആരാധന) അല്ലാഹുവിന്ന് മാത്രം അര്‍പ്പിക്കുന്ന ഏകദൈവ വിശ്വാസികളായി ജീവിച്ചു. അതിനാല്‍ ഇബാദത്തിന് അടിമവേല എന്ന പരിഭാഷ അനുയോജ്യമല്ല. പ്രസിദ്ധ ഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ പറയുന്നു; 'അടിമ യജമാനന് അടിമവേല ചെയ്താല്‍ ഇബാദത്ത് ചെയ്തു എന്ന് പറയുകയില്ല' അടിമവേല യും ഇബാദത്തും ഒന്നല്ലെന്ന് വ്യക്തം. ഈ അര്‍ത്ഥ കല്‍പനയില്‍ അറബികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല' (ഇസ്‌ലാം, വിശ്വാസ ദര്‍ശനം പേജ് 587). നബി (സ)ക്ക് പോലും അടിമകളുണ്ടായിരുന്നു. അവരുടെ അനുസരണയും പ്രവര്‍ത്തിയും നബി (സ)യെ ആരാധിക്കലായിരുന്നില്ലല്ലോ.

ജാതീയതയുടെ വേരുകള്‍
അടിമസമ്പ്രദായം ഔദ്യോഗികമായി ഇന്ന് നിലനില്‍ക്കുന്നില്ലെങ്കിലും ജാതീയത വളരെ ശക്തമായി കാണപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് അതിഭീകരമാംവിധമാണ് ഇന്നും നിലനില്ക്കുന്നത്. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും കുറേയേറെ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും പലരുടെയും മനസ്സില്‍ ജാതീയതക്ക് തന്നെയാണ് ഇന്നും സ്ഥാനമുള്ളത്. കുമാരനാശാന്‍ തന്റെ കവിതകളിലൂടെ ജാതിക്കോമരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ത വര്‍ണ്ണവും രൂപവുമുള്ള പൂക്കളായി മനുഷ്യ വര്‍ഗ്ഗത്തെ കാണണമെന്നാണ് 'ദുരവസ്ഥ' എന്ന പ്രസിദ്ധ കവിതയിലൂടെ കുമാരനാശാന്‍ ആഹ്വാനം ചെയ്തത്.

ജനനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭിന്ന തട്ടുകളായി നിശ്ചയിക്കുന്ന പ്രാകൃത വ്യവസ്ഥയാണ് ജാതീയത. ആര്‍ഷ ഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ജാതീയത അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ നിലനിന്നിരുന്നു. വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെല്ലാം ജാതിക്കനുകൂലമായ പരാമര്‍ശങ്ങള്‍ കാണാം. 'ശൂദ്രന്‍ നിന്ദ, ഈര്‍ഷ്യത, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങള്‍ വെടിഞ്ഞ് ബ്രാഹ്മണ, ക്ഷത്രിയ വൈശ്യന്മാരെ ശുശ്രൂഷിക്കുകയും അതില്‍നിന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കുകയും വേണം' (മനുസ്മൃതി 1:81-91) ശൂദ്രന് സ്വന്തമായ സ്വത്തവകാശമില്ല. ഉള്ളത് അവന്റെ യജമാനന് സ്വന്തമായിരിക്കും. അവര്‍ എപ്പോഴും മറ്റ് ഉയര്‍ന്ന ജാതിക്കാരുടെ അടിമകളായി കഴിയണം എന്ന സിദ്ധാന്തമായിരുന്നു നിലനിന്നിരുന്നത്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാനമായ ആശയങ്ങളിലൊന്ന് 'ഒരേയൊരു ദൈവം ഒരൊറ്റ ജനത' എന്നതാണ് പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ ഏക ദൈവം മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന്റെ മാത്രം സൃഷ്ടികളാണ്. കറുത്തവനും വെളുത്തവനും ഉയരം കൂടിയവനും കുറഞ്ഞവനും സുന്ദരനും വിരൂപനും സ്ത്രീയും പുരുഷനും എല്ലാം അവന്റെ സൃഷ്ടിവൈഭവത്തിന്റെയും വൈവിധ്യങ്ങളുടെയും നിദര്‍ശനങ്ങളാണ്. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും ലഭ്യമായിത്തീരാന്‍ ഈ വൈവിധ്യം സഹായിക്കുന്നു 'നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്' എന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒരൊറ്റ സമൂഹമാക്കുമായിരുന്നു ' എന്നും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു. മനുഷ്യന്‍ എന്ന നിലക്ക് ഒരു ഏകകമായും തുല്യാവകാശങ്ങള്‍ അനുഭവിക്കേണ്ടവരെയുമാണ് അവന്‍ സംവിധാനിച്ചിട്ടുള്ളത്. 'നിശ്ചയം നിങ്ങളുടെ ഭാഷകളും വര്‍ണ്ണങ്ങളും വിഭിന്നമായതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്കുള്ള സൂചനയാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്വമില്ല. നിങ്ങളെല്ലാം ആദമില്‍ നിന്നും ആദമാകട്ടെ മണ്ണില്‍നിന്നും സൃഷടിക്കപ്പെട്ടവനാണ്' എന്ന നബി (സ) യുടെ പ്രഖ്യാപനം വളരെ പ്രസക്തമത്രേ.

മതമോ ജാതിയോ ആകാരരൂപമോ നോക്കാതെ മുഴുവന്‍ മനുഷ്യരെയും സമഭാവനയോടെ കാണണമെന്നാണ് ഇസ്‌ലാമിക ദര്‍ശനം. അവര്‍ണ്ണനായ ഒരു അടിമയാണ് അധികാരത്തില്‍ വരുന്നതെങ്കിലും അവനെ അനുസരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. ദുര്‍ബലവിഭാഗമായ അടിമകള്‍, അബലകള്‍, തൊഴിലാളികള്‍ എന്നിവരെ അവഗണിക്കുന്നതിനെതിരെ നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജന്മമോ തറവാടോ ഒരാളെ മഹാനാക്കുന്നില്ല. അവന്റെ കര്‍മ്മങ്ങളാണ് അവനെ ഉന്നതനാക്കുന്നത്. തിയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്‌ലീസ് അഹന്ത നിമിത്തം, മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിന്ന് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അല്ലാഹു അവനെ ശപിക്കുകയാണുണ്ടായത്. ഖിബ്തി വംശജനായ ഫിര്‍ഔന്‍ ഇസ്‌റാഈല്‍ വംശത്തോട് ക്രൂരത കാണിച്ചപ്പോള്‍ അവര്‍ നശിപ്പിക്കപ്പെട്ട ചരിത്രവും ക്വുര്‍ആന്‍ വിശദീകരിക്കുന്നു.

ഒരു ദുര്‍ബല നിമിഷത്തില്‍ അബൂദര്‍റ് (റ) ബിലാല്‍ (റ) വിനെ കറുത്തവളുടെ മകനേ എന്ന് വിളിച്ചപ്പോള്‍ നബി (സ) ശകാരിച്ചുകൊണ്ട് പറഞ്ഞത് 'നിന്നില്‍ ജാഹിലിയ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നു' എന്നാണ്. അടിമയുടെ മകനേ' എന്നു വിളിച്ച ഒരു സംഭവത്തില്‍ ഉമര്‍ (റ) ചോദിച്ചത്. 'എപ്പോഴാണ് നീ ജനങ്ങളെ അടിമകളാക്കിയത്, അവരെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ചു എന്നിരിക്കെ ' എന്നായിരുന്നു. ജാതി ചിന്തയില്ലാത്ത ഇസ്‌ലാമിന്റെ സമത്വവീക്ഷണം ലോകത്തിന് സമ്മാനിച്ചത് ഒരു ഉന്നത സംസ്‌കാരമായിരുന്നു. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിക്കാന്‍ ഏറെ സഹായിച്ചത് ജാതിചിന്തകള്‍ക്കതീതമായ അതിന്റെ കാഴ്ചപ്പാടുകളായിരുന്നുവെന്ന് ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായ ജവഹര്‍ലാല്‍ നെഹ്‌റു രേഖപ്പെടുത്തിയിട്ടുണ്ട്.

കുറേയേറെ ഗുണപരമായ മാറ്റം ഈ രംഗത്ത് സംജാതമായിട്ടുണ്ടെങ്കിലും ജാതീയതയുടെ വേരുകള്‍ ഇപ്പോഴും തളിര്‍ത്ത് നില്‍ക്കുന്നുണ്ട്. ദളിതരെ ഇന്ന് രണ്ടാം കണ്ണുകൊണ്ട് കാണുന്ന സവര്‍ണ്ണ മനസ്സുകള്‍ നിലനില്‍ക്കുന്നു. വൃത്തികെട്ടതും, മോശമായ അര്‍ഥം ധ്വനിക്കുന്നതുമായ പേരുകളാണ് ദളിതന് ഇന്നും നല്‍കികൊണ്ടിരിക്കുന്നത്. താഴ്ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായി ഉയരാന്‍ ശ്രമിക്കുമ്പോള്‍ അവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളാണ് രാജ്യത്തെ ഉന്നത കലാലയങ്ങളില്‍നിന്നുപോലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരും ദളിത് സമൂഹാംഗങ്ങളും രാജ്യത്തെ രണ്ടാംകിട പൗരന്മാരായി കരുതപ്പെടുന്ന സാഹചര്യം ഭീതിജനകമാണ്.

ജാതീയതക്കും വിഭാഗീയതക്കും അതീതമായി മനുഷ്യരെ മുഴുവന്‍ ഒന്നായി കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും സൃഷ്ടിക്കാന്‍ സാധ്യമാവൂ. ഇസ്‌ലാം മുന്നോട്ട് വെച്ച ദര്‍ശനം സമത്വത്തിന്റെയും സമഭാവയുടേതുമാണ്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാവരുടേയും സ്രഷ്ടാവായ നാഥനെ മാത്രം ആരാധിക്കുകയും അവന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന ചിന്തയോടെ ജീവിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ കരണീയമായിട്ടുള്ളത്.

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ