വഹീദുദ്ദീന്‍ ഖാന്‍ .
ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് ഫിഖ്‌ഹ് (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന് മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് ഫിഖ്‌ഹ്. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട് അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ് കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.