"നമ്മുടെ നാടാകെ പിശാചുക്കളുടെ പിടിയിലായിരുന്ന കാലം! പിശാചുക്കളെ സ്നേഹിചും പൂജിച്ചും പേടിചും ജീവിച്ചുപോന്ന സമൂഹം! ഒടിയന്, ഗുളികന്, തേര്, ചേക്കുട്ടി, പോക്കുട്ടി, കരിങ്കുട്ടി, കുഞ്ഞിരായിന്‍ പാപ്പ, പൊട്ടി, അതിര്പുല്ല്, പേന, യക്ഷി, ബ്രഹ്മരക്ഷസ്സ്, രക്തര്ക്ഷസ്സ്, കുട്ടിച്ചാത്തന്, കുരിപ്പ് (വസൂരി), ചെകുത്താന്തട്ട് (കോളറ), ചൈത്താന്... അങ്ങിനെ ഇനിയും എത്രയെത്ര? നീണ്ടുപോകുന്നു ആ പട്ടിക.
നൂല്, ചരട്, ഏലസ്സ്, ഐക്കല്ല്, മന്ത്രം, മാരണം, പിഞ്ഞാണമെഴുത്ത്, ഉഴിച്ചില്‍, ഹോമം, എഴുതിക്കുഴിച്ചിടല്, കെട്ടിത്തൂക്കല്‍, ഒട്ടിച്ചുവെക്കല്‍, വെള്ളത്തിലൊഴുക്കല്‍, സിഹ്റ്, എതിര് സിഹ്റ്...അങ്ങിനെ ഇനിയും എത്രയോ നീണ്ടുപോകുന്നു ചികിത്സകള്‍!
രോഗമുണ്ടാക്കാനും ചികിത്സക്കും അത്തരം ക്ഷുദ്രമാര്ഗ്ഗങ്ങള് ഉപയോഗിചിരുന്ന കാലം. കൂരിരുള്‍ മുറ്റിയതും ഭീതിതവുമായ മനസ്സുകള്‍. ക്ഷുദ്രങ്ങളും രക്ഷകളും തകിടുകളും പേറി ക്ഷീണിച്ച ശരീരങ്ങള്‍!
ആകറുത്ത മനസ്സുകളിലേക്ക് പ്രകാശത്തിന്റെ ഒരു ചീള് കടത്തിവിടുന്നതിനുവേണ്ടി ഇസ്ലാഹീപ്രസ്ഥാനം മാത്രം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇപ്പൊഴുമത് തുടരുന്നു. ആ ത്യാഗത്തിന്റെ കഥയാണിത്. നിരവധി പ്രതലങ്ങളുള്ള മൂര്‍ച്ചയേറിയ വാളാണു ഇസ്ലാഹി പ്രസ്ഥാനം. അത് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തിയായി ആഞ്ഞടിച്ചു. അത് മാറ്റങ്ങളുടെ മാറ്റൊലിയായി. പിന്നെ കൊടുങ്കാറ്റായി വീശിയിടിച്ചു. അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കോട്ടകൊത്തളങ്ങള്‍ ആ കൊടുങ്കാറ്റില്‍ വിറച്ചു. അവസാനം കടപുഴകി വീണു."
1997-ല്‍ 'യുവത' പ്രസിദ്ധീകരിച്ച 'ചെകുത്താന്റെ കാല്‍പ്പാടുകള്‍' എന്ന പുസ്തകത്തിന് ഗ്രന്ഥ കര്‍ത്താവായ അബ്ദുറ്ഹ്മാന്‍ ഇരിവേറ്റി എഴുതിയ ആമുഖമാണിത്. "അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുസ്ലിം സമൂഹത്തെ കരകയറ്റാന്‍ ഇസ്ലാഹി പ്രസ്ഥാനം പെട്ടപാട് പുതിയ തലമുറക്ക് കേട്ടറിവ് മാത്രമുള്ള കഥയായിരിക്കുന്നു. ഇതൊക്കെ ഇവിടെ നടന്നുവോ എന്ന് വീണ്ടും ചോദിക്കുവാന്‍ നിര്‍ബന്ധിച്ചേക്കും. കാലവും കോലവും അത്രയ്ക്കുമാറിയിരിക്കുന്നു." എന്നാണു പ്രസാധകക്കുറിപ്പില്‍ പറയുന്നത്.
"ആ പോരാട്ടം ധീരോദാത്തമായിരുന്നു. വിശ്വാസസംസ്കരണ രംഗത്ത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കരുത്തുമായി ഒറ്റയ്ക്കും കൂട്ടായും നടന്ന നവോത്ഥാന സംരംഭങ്ങളില്‍ പ്രഥമ ദൌത്യമായിരിന്നു ഇത്. 'അല്ലാഹുവെ, നീ തന്നതു തടയാനും നീ തടഞ്ഞത് തരാനും ആരുമില്ല' എന്ന മന്ത്രം കേവലം അധരവ്യായാമത്തില്‍ നിന്ന് മനസ്സില്‍ തൊട്ട പ്രാര്‍ഥനയായി മുസ്ലിം സമുദായം ഏറ്റുവാങ്ങുന്നതു വരെ ആ ദൌത്യം തുടര്‍ന്നു.
ജിന്നിനെയും പിശാചിനെയും മാരണത്തെയുമൊക്കെ ഭയപ്പെട്ട് വികല വിശ്വാസത്തിന്നടിമകളായി കഴിഞ്ഞിരുന്ന സമുദായത്തിന്റെ കാതില്‍ ചിന്തയുടെയും പരിവര്‍ത്തനത്തിന്റെയും പ്രേരണയുയര്ത്തി ഗ്രാമാന്തരങ്ങളില്‍ എതിര്‍പ്പുകളെ അതിജയിച്ച് ആ ശബ്ദം ഉയര്‍ന്നു.
സഹോദരങ്ങളേ;
'ശൈത്വാന്'! ഖുര്‍ആനിലുണ്ട്! ശൈത്വാന്റെ ഉപദ്രവത്തെ കുറിച്ച് അല്ലഹുവില്‍ അഭയം തേടുവാന്‍ ഖുര്‍ആന്‍ കല്പ്പിക്കുന്നുമുന്ണ്ട്. ഏതാണാശൈത്വാന്?
മനുഷ്യനെ വഴിപിഴപ്പിക്കുന്ന പിശാചു തന്നെ! ദൈവത്താല്‍ ശപിക്കപ്പെട്ടതും എറിഞ്ഞകറ്റപ്പെട്ടതും മനുഷ്യന്റെ പ്രത്യക്ഷ വൈരിയായി മാറിയതുമായ സാക്ഷാല്‍ പിശാച്!
മനുഷ്യനെ സന്മാര്ഗത്തില് നിന്നും അകറ്റുക, മനുഷ്യന് ഒരിക്കല്‍ നഷ്ടപ്പെട്ട സ്വര്‍ഗം അവന് തിരിച്ചു പിടിക്കുന്നത് ഇല്ലാതാക്കുക, മനുഷ്യനെ തന്റെ കൂടെ നിത്യ നരകവാസിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി അവന് നമ്മുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്-ഇടത് ഭാഗങ്ങളിലൂടെയും ഗൂഢമാര്ഗ്ഗങ്ങളൊരുക്കി കെണിയില്‍വീഴ്ത്താന്‍ നടക്കുകയാണ്.
അവനാണ് ഖുര്‍ആനിലെ ശൈത്വാന്. അവന് ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല. വസൂരിയും കോളറയും ഭ്രാന്തും അപസ്മാരവും രക്തസ്രാവവുമൊന്നും ഉണ്ടാക്കുന്നത് അവന്റെ ജോലിയുമല്ല.
ശാരീരിക രോഗമുണ്ടാക്കുന്ന ശൈത്വാനെക്കുറിച് അല്ലാഹു നമുക്ക് മുന്നറിയിപ്പ് തരുന്നില്ല. ഒടിമറഞ്ഞ് നടക്കുന്ന പിശാചിനെ കുറിചും അല്ലാഹു പറയുന്നില്ല. തേരിന്റെ രൂപത്തില്‍ മനുഷ്യനെ മുട്ടി കൊല്ലുന്ന പിശാചിനെ കുറിച്ചോ സര്‍പ്പമായി മനുഷ്യനെ കൊത്തിക്കൊല്ലുന്ന പിശാചിനെ കുറിച്ചോ ഗുളികനായി മനുഷ്യന്റെ കഴുത്ത് ഞെരിക്കുന്ന പിശാചിനെ കുറിച്ചോ ഖുര്‍ആനില്‍ പരാമര്‍ശമില്ല. വസൂരി, കോളറ, രക്തസ്രാവം തുടങ്ങിയവയൊക്കെ ശാരീരിക രോഗങ്ങളാണ്. അത്തരം രോഗങ്ങളുണ്ടാക്കുന്ന പിശാചുക്കളെക്കുറിച്ചൊന്നും അല്ലാഹു ഒരു സൂചന പോലും തരുന്നില്ല. ഇത്തരം പൈശാചിക മാര്‍ഗങ്ങളെ കുറിച്ചുള്ള ഭയം ജനങ്ങളില്‍ വളര്‍ന്നു വന്നിരിക്കുന്നു. അതിന്ന് വ്യാപകമായ ഒരു വിശ്വാസമായി മാറി ക്കൊണ്ടിരിക്കുന്നു.
ഇവിടെയാണ് പിശാച് വിജയിച്ചിട്ടുള്ളത്. മനുഷ്യന്റെ മുന്പില് ചില പൈശാചിക മാര്‍ഗങ്ങള്‍ പിശാച് ഇട്ടുകൊടുത്തിരിക്കുകയാണ്. അത്തരം മാര്‍ഗങ്ങള്‍ മുഖേന മനുഷ്യ മനസ്സുകളില്‍ ഭയപ്പടുകള് സൃഷ്ടിക്കുന്നതില്‍ സാക്ഷാല്‍ പിശാച് വിജയിച്ചിരിക്കുന്നു."
(ചെകുത്താന്റെ കാല്‍പ്പാടുകള്‍, page: 128,129 )
തുടരും...
19 പേര് പ്രതികരിച്ചിരിക്കുന്നു.:
Good blog.. I appreciate your efforts..
basheer vallikkunnu.
സ്വന്തം വിഭാഗം തന്നെ പരസ്പരം അടികൂടുന്നു.. അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയല്‍ ( ശബാബ് x വിചിന്തനം ), പാരകള്‍, പോസ്റ്റര്‍ യുദ്ധങ്ങള്‍.. നാണമില്ലെ? ഇതാണോ നിങ്ങളുടെ പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്??? നിങ്ങളുടെ രണ്ട് വിഭാഗങ്ങള്‍ (ശബാബ് / വിചിന്തനം) തമ്മിലുള്ള പ്രശ്നം എന്ത് കൊണ്ട് നിങ്ങള്‍ക്ക് തീര്‍ക്കാന്‍ പറ്റുന്നില്ല?? ആ നിങ്ങള്‍ എങ്ങനെയാണ് മതപ്രവര്‍ത്തനം നടത്തുക.. ആദ്യം നിങളുടെ ജാഡ അവസാനിപ്പിച്ചോടെ...? ചെ..ചെ..ചെ.. മോശം മോശം.. അയ്യേ...
മുകളില്‍ പറഞ്ഞത് ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. മുസ്ലിങ്ങള്‍ പരസ്പരം കലഹിക്കുന്നതും, ബന്ധങ്ങള്‍ വേര്‍പെട്ട് പോകുന്നതും വളരെ മോശമാണെന്നല്ലെ പ്രവാചക വചനങ്ങള്‍. ശരിയാണെന്നറിയില്ല -പരസ്പരമുള്ള തെറ്റ് തീര്‍ച്ചയാക്കാതെ മരണപെട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കില്ല എന്ന് എവിടെയോ വായിച്ച പോലെ തോന്നുന്നു. ഒ.കെ ഇനി നിങ്ങള്‍ക്ക് മിണ്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കലഹിക്കാതിരുന്നൂടെ. മിംബറില്‍ നിന്ന് പ്രാസംഗികനെ വലിച്ച് താഴെ ഇട്ടത് എവിടെയോ പത്രത്തില്‍ വായിച്ചു. നിങ്ങളുടെ സഹോദരങ്ങളെ തന്നെ നിങ്ങള്‍ എതു വിഭാഗം എന്നറിയില്ല ‘മടവൂരികള്‍’ എന്നു വിളിക്കുന്നു. ഇതൊക്കെ കാട്ടിക്കൂട്ടുന്ന നിങ്ങല്‍ക്ക് മുസ്ലിംകള് എന്ന് പറയാല് ലജ്ജയില്ലെ? ഇതാണോ പ്രവാചകന് പറഞ്ഞു തന്ന സഹോദര സ്നേഹം. മരിച്ച് പോയാല്‍ മറുപടി പറയണ്ടെ?? സുന്നികള്‍ എന്ന പേരില്‍ ജാറങ്ങളില്‍ പോകലും, മരിച്ച് പോയവരെ പ്രാര്‍ത്ഥിക്കലും, ഊതലും മന്ത്രവും ഒക്കെ വളരെ തെറ്റു തന്നെ.. ഇയാളുടെ ലേഖനം ഒക്കെ നല്ലതു തന്നെ.. പക്ഷെ എപ്പോഴും ഓര്‍ക്കണം.. മടവൂരി, ഔദ്യൊദികം, ശബാബ്, വിചിന്തനം, സുന്നി, ജമാ അത്ത്, മുജാഹിദ് etc.. എന്ന പേരും പറഞ്ഞ് നിങ്ങള്‍ ഒക്കെ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ ആണെന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. എന്നിട്ട് സാഹോദര്യം, മണ്ണാകട്ട എന്നോക്കെ പറഞ്ഞ് കാബൈന്‍ , സിമ്പോസിയം, ഇമ്പോസിഷന്‍.. ദൈവം എല്ലാം കാണുന്നു സഹോദരാ.......
Good,
I appreciate your integrity. Afterall some body stood up against the superstitious beliefs even if it has come out of a desperate factionalist facionalist mindset.
But look.
I saw your complete profile.
I wonder if it was written by yourself.
See, what is your astroligical sign?
Libra?
Am I right?
Or is it only a hallucination?
Is it not superstetious?
A bizarre phantasmagoric paradox!
This is a veiw of a naive sceptical fellow.
Sorry if I hurt you.
Don't waste your precious time by posting such balderdash silly billies.
Don't use internet media for the pretty vested interest of factionalism. Please.
It will bumerang.
Regards,
A common Muslim.
ഇത് താങ്കളുടെ പ്രൊഫൈല്‍:
Age: 30
Gender: Male
Astrological Sign: Libra
Zodiac Year: Dragon
Location: Peringode, Palakkad : Kerala : India
ഹ ഹ ഹ ഹ... അന്ധവിശ്വാസത്തെ കുറിച്ച് എഴുതിയ താങ്കളുടെ പ്രൊഫൈല്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയി.. ജ്യോതിഷ ചിഹ്നങ്ങളായി ലിബ്രയും ഡ്രാഗണും. ഹ..ഹ..ഹാ.. അപ്പോള്‍ പിന്നെ എന്താ പറയുക... ആദ്യം സ്വന്തം കാലിലെ മന്ത് ചികിത്സിച്ച് മാറ്റുക.. എന്നിട്ട് പോരെ????? കഷ്ടം.
ഉയര്‍ത്തിയ പ്രശ്നത്തേക്കാളുപരി സമുദായത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളാണല്ലോ മറ്റുള്ളവരുടെ കണ്ണീല് പ്പെട്ടതു. സാരമില്ല. എഴുത്തു തുടരൂ...
സത്യത്തിനെതിരെ ആര്‍ക്കും പല്ലിളിക്കാം പക്ഷെ പല്ലിളി കൊണ്ട് സത്യംസത്യമല്ലാതവുന്നില്ല...
ആശംസകള്‍
very nice blog...congrats...plase continue
കമന്റുകള്‍ എഴുതിയ സുമനകള്ക്ക്,
ഒരായിരം നന്ദി....
അഭിപ്രായങ്ങള്‍ എഴുതാന്‍ മടിച്ചെങ്കിലും.....
വന്നെത്തിനോക്കി,
ഒരപൂര്‍ണ്ണ വായനയും നടത്തി
മുങ്ങിയവര്ക്കും.....
നന്ദി,
തുടരാന്‍ പ്രേരണ നല്കിയ
അബുവിന്, ബശീര്‍ വള്ളിക്കുന്നിന്, ശബാചിന്തനത്തിന്, മനുഷ്യന്,
കൊമ്മെണ് മുസ്ലിമിന്, മറുപടിയില്ലാതെ എന്റേതല്ലാത്ത തെറ്റിനും എന്നെ കളിയാക്കിയ; 'അനോണിമസി'നും, കളി ഒഴിവാക്കി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച 'അനോണിമസു'കള്‍ക്കും, നന്ദി, ഒരായിരം നന്ദി....
കമന്റുകള്‍ എഴുതിയ സുമനകള്ക്ക്,
ഒരായിരം നന്ദി....
അഭിപ്രായങ്ങള്‍ എഴുതാന്‍ മടിച്ചെങ്കിലും.....
വന്നെത്തിനോക്കി,
ഒരപൂര്‍ണ്ണ വായനയും നടത്തി
മുങ്ങിയവര്ക്കും.....
നന്ദി,
തുടരാന്‍ പ്രേരണ നല്കിയ
അബുവിന്, ബശീര്‍ വള്ളിക്കുന്നിന്, ശബാചിന്തനത്തിന്, മനുഷ്യന്,
കൊമ്മെണ് മുസ്ലിമിന്, മറുപടിയില്ലാതെ എന്റേതല്ലാത്ത തെറ്റിനും എന്നെ കളിയാക്കിയ; 'അനോണിമസി'നും, കളി ഒഴിവാക്കി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച 'അനോണിമസു'കള്‍ക്കും, നന്ദി, ഒരായിരം നന്ദി....
കേരളത്തിലെ മുസ്ലിം ബുദ്ധിജീവികള്‍ ഗൌരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ് മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ [2007 ആഗസ്ത് 19] ശ്രീ അമ്മാര്‍ കീഴുപറമ്പ് എഴുതിയ ലേഖനത്തിലുള്ളത്.
ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ ഇവയാണ്:
1.മതപഠനത്തിന് അമിതപ്രാധാന്യം നല്‍കിയിട്ടും മുസ്ലിം സമൂഹം ധാര്‍മ്മിക രംഗത്ത് ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ മോശമായ നിലവാരം പുലര്‍ത്തുന്നു.
2.മതപഠനം ഇല്ലാത്ത ഹിന്ദുക്കള്‍ക്കിടയില്‍ സ്നേഹം ദയ പരസ്പരബഹുമാനം തുടങ്ങിയ നന്മകള് കൂടിയ അളവില്‍ കാണപ്പെടുന്നു.
3.ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിക്കുന്ന മുസ്ലിംങ്ങളില്‍ ഈശ്വരഭക്തി പോലും കുറവാണ്.
4.മതവിശ്വാസമില്ലാത്തവരും സാമൂഹ്യ നന്മകളില് വ്യാപ്ര്തരായി ജീവിക്കുന്നുണ്ട്.
5.നന്മതിന്മകളുടെ അടിസ്ഥാനം മതവിശ്വാസമല്ല.
6.പ്രഭാതവേളയിലെ മദ്രസ പഠനം കുട്ടികളുടെ സ്കൂള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
7.കുട്ടികളെക്കുറിച്ച് യാതൊന്നുമറിയാത്ത മന്ദബുദ്ധികളാണ് മദ്രസ അധ്യാപകരില്‍ അധികവും.
8.കുട്ടികള്‍ക്കു മനസ്സിലാകാത്തതും അവര്‍ക്കാവശ്യമില്ലാത്തതുമായ കാര്യങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്.
[ആര്‍ത്തവശുദ്ധി,ലൈംഗികബന്ധം മുതലായവ ഉദാഹരണം]
9.മദ്രസാ പഠനം അവധിദിവസങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
10.അന്യ മതക്കാരെല്ലാം നരകത്തിലാണെന്നും മറ്റും കുട്ടികളെ പഠിപ്പിക്കുന്നതിനാല്‍ അവരില്‍ വര്‍ഗീയ ചിന്ത നാമ്പിടുന്നു.
11.മതപഠനക്രമവും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്കരിക്കണം.
കേരളത്തിലെ മുസ്ലിം ബുദ്ധിജീവികള്‍ ഗൌരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ് മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ [2007 ആഗസ്ത് 19] ശ്രീ അമ്മാര്‍ കീഴുപറമ്പ് എഴുതിയ ലേഖനത്തിലുള്ളത്.
ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ ഇവയാണ്:
1.മതപഠനത്തിന് അമിതപ്രാധാന്യം നല്‍കിയിട്ടും മുസ്ലിം സമൂഹം ധാര്‍മ്മിക രംഗത്ത് ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ മോശമായ നിലവാരം പുലര്‍ത്തുന്നു.
2.മതപഠനം ഇല്ലാത്ത ഹിന്ദുക്കള്‍ക്കിടയില്‍ സ്നേഹം ദയ പരസ്പരബഹുമാനം തുടങ്ങിയ നന്മകള് കൂടിയ അളവില്‍ കാണപ്പെടുന്നു.
3.ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിക്കുന്ന മുസ്ലിംങ്ങളില്‍ ഈശ്വരഭക്തി പോലും കുറവാണ്.
4.മതവിശ്വാസമില്ലാത്തവരും സാമൂഹ്യ നന്മകളില് വ്യാപ്ര്തരായി ജീവിക്കുന്നുണ്ട്.
5.നന്മതിന്മകളുടെ അടിസ്ഥാനം മതവിശ്വാസമല്ല.
6.പ്രഭാതവേളയിലെ മദ്രസ പഠനം കുട്ടികളുടെ സ്കൂള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
7.കുട്ടികളെക്കുറിച്ച് യാതൊന്നുമറിയാത്ത മന്ദബുദ്ധികളാണ് മദ്രസ അധ്യാപകരില്‍ അധികവും.
8.കുട്ടികള്‍ക്കു മനസ്സിലാകാത്തതും അവര്‍ക്കാവശ്യമില്ലാത്തതുമായ കാര്യങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്.
[ആര്‍ത്തവശുദ്ധി,ലൈംഗികബന്ധം മുതലായവ ഉദാഹരണം]
9.മദ്രസാ പഠനം അവധിദിവസങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
10.അന്യ മതക്കാരെല്ലാം നരകത്തിലാണെന്നും മറ്റും കുട്ടികളെ പഠിപ്പിക്കുന്നതിനാല്‍ അവരില്‍ വര്‍ഗീയ ചിന്ത നാമ്പിടുന്നു.
11.മതപഠനക്രമവും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്കരിക്കണം.
നന്നായിരിക്കുന്നു. പതിറ്റാണ്ടുകളായി നടന്നുവരുന്ന 'ശുദ്ധീകരണ പ്രക്രിയ' സമുദായത്തിന് നല്കിയ ഓജസ്സും, അഭിമാനവും വിലമതിക്കാത്തതായിരുന്നു. നിഭാഗ്യമെന്നു പറയട്ടെ ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നിരുന്ന മുജാഹിദ് പ്രസ്ഥാനം തന്നെ, സമുദായത്തെ പിന്നോട്ട് വലിക്കുന്ന കാഴ്ച എത്ര നിര്‍ഭാഗ്യകരമാണ്. നിരക്ഷരരായിരുന്ന സമുദായം അറിവില്ലാത്തതിന്റെ പേരില്‍ ചെയ്തിരുന്നതിനെ തിരുത്താന്‍ നമ്മുടെ പൂര്‍വ്വീകര്‍ക്ക് സാധിച്ചിരുന്നെങ്കില്‍, പഠിച്ച് 'തലതിരിഞ്ഞ' അഭിനവ മുജാഹിദുകളെ തിരുത്താന്‍ വലിയ ശ്രമംതന്നെ നടത്തേണ്ടിയിരിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
etharam anthavishwasangal ethu samoohathilayalum athu verode pizhutheriyandathu aru musliminte badhyathayanu. ithu pracharippikkunna AP mujahidulaum AP,EK sunnikalum thammil valla vithyasangalum undo ennu namorurutharum chinthikkiuka
മാഷേ!
ഇത് പരസ്യപലകയല്ല!
പിന്നെ ലൈംഗിക വിദ്യാഭ്യാസം, ആര്‍ത്തവം എന്നിവയെ പറ്റി മദ്റസകളില്‍ പഠിപ്പിക്കന്നത് ആവശ്യമില്ലാത്തതാണെന്ന് കണ്ടു...
അത് സ്കൂളുകളിലാകുമ്പോ അത്യാവശ്യവും ആകുന്നതും കാണുന്നുണ്ട്!!
അക്ബര്‍ ബുക്സിലേക്ക് നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301
ദാ ഇവിടെ click
സത്യസന്ദേശം
Post a Comment