"നമ്മുടെ നാടാകെ പിശാചുക്കളുടെ പിടിയിലായിരുന്ന കാലം! പിശാചുക്കളെ സ്നേഹിചും പൂജിച്ചും പേടിചും ജീവിച്ചുപോന്ന സമൂഹം! ഒടിയന്‍, ഗുളികന്‍, തേര്, ചേക്കുട്ടി, പോക്കുട്ടി, കരിങ്കുട്ടി, കുഞ്ഞിരായിന്‍ പാപ്പ, പൊട്ടി, അതിര്പുല്ല്, പേന, യക്ഷി, ബ്രഹ്മരക്ഷസ്സ്, രക്തര്ക്ഷസ്സ്, കുട്ടിച്ചാത്തന്‍, കുരിപ്പ് (വസൂരി), ചെകുത്താന്‍തട്ട് (കോളറ), ചൈത്താന്‍... അങ്ങിനെ ഇനിയും എത്രയെത്ര? നീണ്ടുപോകുന്നു ആ പട്ടിക.
നൂല്, ചരട്, ഏലസ്സ്, ഐക്കല്ല്, മന്ത്രം, മാരണം, പിഞ്ഞാണമെഴുത്ത്, ഉഴിച്ചില്‍, ഹോമം, എഴുതിക്കുഴിച്ചിടല്‍, കെട്ടിത്തൂക്കല്‍, ഒട്ടിച്ചുവെക്കല്‍, വെള്ളത്തിലൊഴുക്കല്‍, സിഹ്റ്, എതിര്‍ സിഹ്റ്...അങ്ങിനെ ഇനിയും എത്രയോ നീണ്ടുപോകുന്നു ചികിത്സകള്‍!
രോഗമുണ്ടാക്കാനും ചികിത്സക്കും അത്തരം ക്ഷുദ്രമാര്‍ഗ്ഗങ്ങള്‍ ഉപയോഗിചിരുന്ന കാലം. കൂരിരുള്‍ മുറ്റിയതും ഭീതിതവുമായ മനസ്സുകള്‍. ക്ഷുദ്രങ്ങളും രക്ഷകളും തകിടുകളും പേറി ക്ഷീണിച്ച ശരീരങ്ങള്‍!